Kerala News Politics

തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം ജില്ലാഭരണകൂടം മുന്നണികളുടെ താല്‍പര്യത്തിന് വഴങ്ങി: സി. കൃഷ്ണകുമാര്‍

പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസം നടത്താനിരുന്ന തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. വിജ്ഞാപനം വന്ന ദിവസംതന്നെ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു. ബിജെപി കേന്ദ്രനേതാക്കളും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് നടന്നാല്‍ ആയിരക്കണക്കിന് ഗ്രാമനിവാസികള്‍ക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കമ്മീഷന്‍ Read More…

Kerala News Politics

ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ

പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ Read More…

Kerala News Politics

കേരളത്തില്‍ മാറ്റമുണ്ടാവാന്‍ ബിജെപി എംഎല്‍എ വേണം; വനതി ശ്രീനിവാസൻ

പാലക്കാട്: കേരളത്തില്‍ മാറ്റം വരണമെങ്കില്‍ ബിജെപി എംഎല്‍എ വരേണ്ടത് അനിവാര്യമാണെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂര്‍ എംഎല്‍എയുമായ വാനതി ശ്രീനിവാസന്‍.സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുനെല്ലായി പാളയം, 19-ാം വാര്‍ഡ് സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കോയമ്പത്തൂരിനോട് അടുത്ത് കിടക്കുന്ന ജില്ലയാണ് പാലക്കാട്. കോയമ്പത്തൂര്‍ ഇന്ന് അതിവേഗം വളരുന്ന ജില്ലയാണ്. ഈ വളര്‍ച്ച കേരളത്തിലും സാധ്യമാക്കാനാവും.കേരളത്തില്‍ സാധ്യതകള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത് സാധ്യമാകാതെ വരുന്നത്. വെള്ളം, സാഹചര്യം, സാധ്യതകള്‍ എന്നിവ ഉണ്ടായിട്ടും പാലക്കാടിന് വേണ്ടത്ര Read More…

Kerala News Politics

നഗരസഭയുടെ ദാഹമകറ്റിയത് ബി.ജെ.പി അധികാരത്തിൽ വന്നശേഷം ; വികസനത്തിന് വോട്ടു തേടി സി. കൃഷ്ണ കുമാർ

പാലക്കാട്: പാലക്കാട് നഗരസഭക്ക് ദാഹജലം എത്തിച്ചത് കേന്ദ്ര സർക്കാരെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.എൻ.ഡി.എ റോഡ് ഷോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്. എന്നാൽ സമീപ പഞ്ചായത്തുകളിലെല്ലാം ഇപ്പോഴും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കണം. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ Read More…

Kerala News Politics

ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുത്തും:കെ.സുരേന്ദ്രൻ

മൂന്നു ഉപതെരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് കാരണമാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. ഇരുവർക്കും വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഈ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റം സംസ്ഥാനത്ത് എൽഡിഎഫിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു കാരണമാകും. നവംബർ 23 കഴിയുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ്- യുഡിഎഫ് മുന്നണി സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് മുന്നണിഘടനയെ തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഇത്. Read More…

Kerala News Politics

അശ്വിനി വധക്കേസ്: സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചു: കെ.സുരേന്ദ്രൻ

ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാൻ കാരണം. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകൽ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാൻ കാരണം. മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്. എന്നാൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്. നിരോധിത Read More…

Kerala News Politics

കുടിവെള്ള ക്ഷാമംസ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പരാതിയുമായി അമ്മമാർ

പാലക്കാട്: സ്ഥാനാര്‍ത്ഥിയോട് കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം പങ്ക് വെച്ച് വീട്ടമ്മമാര്‍. വേനല്‍ കനക്കും മുമ്പേ കടുത്ത കുടിവെള്ളക്ഷേമം നേരിടുന്ന മാത്തൂര്‍ നിവാസികളാണ് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു മുന്നില്‍ തങ്ങളുടെ ദുരിതം പങ്കുവച്ചത്.തെരഞ്ഞെടുക്കപ്പട്ടാല്‍ നഗരസഭയിലേതിന് സമാനമായ രീതിയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പുനല്‍കി. മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പൊതിമഠം, ആനിക്കോട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി.ബലിതര്‍പ്പണത്തിന് പ്രശസ്തമായ ആനികോട് പാലപ്പറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രദര്‍ശനത്തോടൊപ്പം ഗംഗാ ആരതിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് Read More…

Kerala News Politics

പാലക്കാട് ചർച്ചയാകുന്നത് കർഷകരുടെ പ്രശ്നങ്ങളും, വികസനവും മാത്രം; സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് നീറുന്ന കാർഷിക പ്രശ്നങ്ങളും വികസന കാര്യങ്ങളും മാത്രമാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.പാലക്കാട് അഞ്ജലി ഗാർഡനിൽ പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്. അതിനേക്കാൾ ചർച്ചയാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നെല്ല് സംഭരണമടക്കം കർഷകരുടെ പ്രശ്നങ്ങൾക്കാണ് എൻ.ഡി.എ പ്രാധാന്യം നൽകുന്നത്. വികസനത്തിനാണ് എൻ.ഡി.എ. വോട്ട് ചോദിക്കുന്നത്.പാലക്കാടിന് അമൃത് പദ്ധതിയിൽപ്പെടുത്തി 221 കോടിയാണ് കേന്ദ്ര സർക്കാർ Read More…

Kerala News Politics

AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥയിൽ ED അന്വേഷണം നടത്തില്ല; പാർട്ടിക്ക് ഒരു അന്വേഷണത്തിലും ആശങ്കയുമില്ല ആക്ഷേപവുമില്ല : വി. മുരളീധരൻ

കൊടകര കള്ളപ്പണ കേസിൽ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ED കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയൻ്റെ പോലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയിൽ പ്രതികരിച്ചു. അജിത് പവാറിൻ്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ Read More…

Kerala News Politics

കൊടകര കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം;തൃശൂർ പാലക്കാടും ചേലക്കരയിലും ആവർത്തിക്കും: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും. എം.വി. ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര Read More…