തൃശൂർ: ശബരിമലയിൽ അയ്യപ്പഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വീഴ്ച വരുത്തുന്നതായി ആരോപിച്ച് ബിജെപി ഒബിസി മോർച്ച മേഖലാ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് ലഭിക്കേണ്ട പ്രസാദം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടെന്നും യോഗം ആരോപിച്ചു. തീർഥാടകരുടെ വിശ്വാസത്തെയും അവകാശങ്ങളെയും മാനിച്ച് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.എസ്.സി. നിയമനങ്ങളിൽ ഒബിസി വിഭാഗത്തിന് അർഹമായ Read More…
India
അസമിൽ ഐഎസ്ആർഒയുടെ പുതിയ റഡാർ ഗവേഷണകേന്ദ്രം
ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ഐഎസ്ആർഒ അസമിലെ ഗുവാഹത്തിക്ക് സമീപം ചന്ദ്രാപൂരിൽ പുതിയ റഡാർ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു. സെപ്റ്റംബർ 21, 2026-ന് കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം നടന്നു. ‘പ്രോജക്ട് നെട്ര’യുടെ ഭാഗമായി സ്ഥാപിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക റഡാറുകളും ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളും ഉപയോഗിക്കും. ഉപഗ്രഹങ്ങൾ, റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ, ബഹിരാകാശത്തെ മറ്റ് വസ്തുക്കൾ എന്നിവ നിരീക്ഷിക്കും. ഇന്ത്യയുടെ ബഹിരാകാശ ആസ്തികളുടെ സുരക്ഷയും ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണശേഷിയും മെച്ചപ്പെടുത്തും. കേന്ദ്രത്തിനായി അസം സർക്കാർ ഏകദേശം 70 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. വളർന്നുവരുന്ന Read More…
മോദിയെ കാണാനെത്തി ബാല്യകാല സുഹൃത്ത്
എല്ലാ വഴികളും അടഞ്ഞപ്പോൾ, അസ്ഗർ അലി വണ്ടി കയറി. ഡൽഹിയിലേക്ക്. തൻ്റെ ബാല്യകാല സുഹൃത്തിനെ കാണാൻ. 2026 സെപ്റ്റംബർ 8. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്ന ദിവസം. ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എൻ. സ്കൂളിൽ തന്നോടൊപ്പം പഠിച്ച, ഇന്ന് 81 വയസ്സായ തൻ്റെ പ്രിയ സുഹൃത്ത് അസ്ഗർ അലി വോറയെ കാണാൻ, 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രി, ലോകത്തിലെ / പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ, ശ്രീ നരേന്ദ്ര മോദി സമയം കണ്ടെത്തി. പ്രോട്ടോക്കോൾ Read More…
ആയുർവേദ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആയുർവേദ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. പരമ്പരാഗത ചികിത്സാരീതികളുടെ കാലാതീതമായ പ്രസക്തി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ആയുർവേദം രോഗചികിത്സയ്ക്കുള്ള ഒരു സംവിധാനം മാത്രമല്ലെന്നും ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലി പിന്തുടരുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്നും വ്യക്തമാക്കി. ഇന്ത്യയുടെ സമ്പന്നമായ ആയുർവേദ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അതിന്റെ മൂല്യങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളുന്നതിനുമുള്ള പ്രതിജ്ഞ കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആയുർവേദ ദിനത്തിന്റെ ഭാഗമായി ആയുർവേദത്തിന്റെ സമഗ്രമായ ആരോഗ്യസമീപനത്തെ വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി പങ്കുവെച്ചു. Read More…
ഇന്ത്യയുടെ ഉപരാഷ്ട്രപതി: ഭരണഘടനാ പദവി, തിരഞ്ഞെടുപ്പ്, യോഗ്യത എന്നിവ അറിയാം
ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാപരമായ രണ്ടാമത്തെ ഉയർന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്. പാർലമെൻ്റിൻ്റെ പ്രവർത്തനങ്ങളിലും കേന്ദ്ര ഭരണ സംവിധാനത്തിലും സുപ്രധാന ചുമതലകളാണ് ഉപരാഷ്ട്രപതിക്കുള്ളത്. ഭരണഘടനയുടെ 63-ാം അനുച്ഛേദം പ്രകാരമാണ് ഉപരാഷ്ട്രപതി പദവി നിലവിൽ വന്നത്. ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയർമാനായും പ്രവർത്തിക്കുന്നു. 66-ാം അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ് പൂർത്തിയായിരിക്കണം. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതയും ഉണ്ടായിരിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലോ മറ്റ് പൊതുസ്ഥാപനങ്ങളുടെ കീഴിലോ ലാഭകരമായ പദവി Read More…
വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപ കൈപ്പറ്റിയ കേസ്: ശാന്തിമഠം രാധാകൃഷ്ണൻ്റെ ജാമ്യാപേക്ഷ തള്ളി
വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ബാങ്ക് അക്കൗണ്ട് മുഖേനെ മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷം വില്ലയുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ശാന്തിമഠം ബില്‍ഡേഴ്സ് & ഡെവലപ്പേഴ്സിനെ പ്രതിനീധീകരിച്ച് നോര്‍ത്ത് പറവൂര്‍ തെക്കേനാലുവഴി ശാന്തിമഠം വീട്ടില്‍ രാധാകൃഷ്ണൻ്റെ (75) ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ ഉത്തരവായി. 2009-10 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരി മുനിമടയിലെ ശാന്തിമഠം വില്ല Read More…
ലോക കാണ്ടാമൃഗ ദിനത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ലോകത്തെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏകദേശം 80 ശതമാനവും അസമിലാണ് കാണപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാസിരംഗ ദേശീയോദ്യാനത്തിലെ വേട്ടയാടൽ വിരുദ്ധ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശിലെ ദുധ്‌വ തുടങ്ങിയ പ്രദേശങ്ങളിലും കാണ്ടാമൃഗ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാണ്ടാമൃഗങ്ങളുടെ സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, ജനിതക മെച്ചപ്പെടുത്തൽ, ജനസംഖ്യാ പഠനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി Read More…
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ ഡോ. ദിനേഷ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. കൂടിക്കാഴ്ച സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ: ദർശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. കന്നിമാസത്തിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധിചsങ്ങുകൾനടക്കുന്ന ഒക്ടോബർ 2( വെള്ളി), 3 (ശനി) തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.
ഗുരുവായൂർ സുകൃത ഹോമം നവംബർ ഒന്ന് മുതൽ; വഴിപാട് ശീട്ടാക്കാൻ തുടങ്ങി
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 നവംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പുണ്യ പ്രസിദ്‌ധമായ സുകൃതഹോമം വഴിപാട് ശീട്ടാക്കി സദ്‌ഫലം നേടാൻ ഭക്തർക്കും അവസരം. ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാൻസ് ടിക്കറ്റ് കൗണ്ടർ വഴി നേരിട്ടും ദേവസ്വം വെബ്സൈറ്റ് വഴി ഓൺലൈനായും (https://guruvayurdevaswom.in) വഴിപാട് ശീട്ടാക്കാം. ഒക്ടോബർ 31 നാണ് അവസാന തീയതി. ക്ഷേത്ര ചൈതന്യ വർദ്ധനവിനൊപ്പം ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്‌ഠാനങ്ങളുള്ള സുകൃതഹോമം. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാണ് Read More…








