Culture Kerala News

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ,എം.യു ഷിനിജ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.പി.നാരായണൻ നമ്പൂതിരി, ബോർഡ് ഓഫ് സ്റ്റഡി കൗൺവസിൽ അംഗം ഓച്ചിറ ഭാസ്ക്കരൻ, പി.ടി.എ സെക്രട്ടറി ഷാജി എന്നിവർ ആശംസകൾ നേർന്നു. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി.ശിവദാസൻ ചടങ്ങിന് Read More…

Culture India News Politics

സാംസ്കാരിക പൈതൃകം സംരക്ഷിക്കും, കൊളോണിയൽ ചിഹ്നങ്ങൾ നീക്കും: ഭജൻലാൽ ശർമ്മ

ജയ്പുർ: രാജ്യത്തിൻ്റെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുന്നതിനും കൊളോണിയൽ ഭരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ നീക്കം ചെയ്ത് ദേശീയ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുമായി സർക്കാർ പ്രവർത്തിച്ചുവരികയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. സിരോഹി ജില്ലയിൽ 74 കോടിയിലധികം രൂപ ചെലവിൽ നടപ്പാക്കുന്ന 41 വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിന് “അബു രാജ്” എന്ന് മാറ്റിയ പേര് മുഖ്യമന്ത്രി ഔദ്യോഗികമായി സമർപ്പിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള Read More…

Culture Death Kerala News

കവി നാരായണൻ കുറുപ്പ് സാറിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കെ സുരേന്ദ്രൻ

കവി നാരായണൻ കുറുപ്പ് സാറിൻ്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ അനുശോചനമറിയിച്ചു. കവിതകളില്‍ നര്‍മ്മം അലിയിച്ച് ചേര്‍ത്ത് തിന്മകള്‍ക്കെതിരെ നിരന്തര സമരത്തിലേര്‍പ്പെട്ട കവിയായിരുന്നു നാരായണക്കുറുപ്പ് സാര്‍. അടിയന്തരാവസ്ഥയുള്‍പ്പടെയുള്ള രാഷ്ട്രീയ, സാമൂഹ്യ തിന്മകളെ നാരായണക്കുറുപ്പ് നേരിട്ടത് കവിതയിലൂടെയാണ്. മലയാള കവിതയില്‍ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച അപൂര്‍വ എഴുത്തു ശൈലിയായിരുന്നു അദ്ദേഹത്തിൻ്റേത്. ആദ്യകാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്ന കവി പിന്നീട് അതിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി മാറി നടന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ പതാകവാഹകനായി. ദീര്‍ഘനാള്‍ തപസ്യകലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം ദേശീയ Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണക്കിരീടം

മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഇന്ന് രാവിലെ ഉച്ചപൂജയ്ക്ക് മുൻപായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, എക്സ് എം എൽ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിൻ്റെ പത്നി ഷൈനി ഗോപു Read More…

Culture Kerala News

ഗുരുവായൂരപ്പന് നവീകരിച്ച ദീപസ്തംഭം സമർപ്പിച്ച് ദേവസ്വം മന്ത്രി

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ്ണ പ്രഭയിൽ ഭക്തരുടെ മനം നിറഞ്ഞു. ഇന്നു വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമർപ്പണം. 119 വർഷങ്ങൾക്ക് മുൻപ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, Read More…

Culture Kerala News Politics

ആഭ്യന്തര മന്ത്രിക്ക് ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് മന്ത്രി തുലാഭാരവഴിപാട് നടത്തി. വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേർന്നത്. ഇതിനായി 75 കിലോ വെണ്ണ വേണ്ടി വന്നു. ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മന്ത്രിയെ സ്വാഗതം ചെയ്തു.

Culture Kerala News

ഗുരുവായൂർ ക്ഷേത്ര തിരക്ക് ഒഴിവാക്കാൻ വിർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും: ദേവസ്വം മന്ത്രി

ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കിഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെമികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ Read More…

Culture Kerala News

കൊട്ടിയൂർ ക്ഷേത്രത്തിലെ പകൽക്കൊള്ള: ഭക്തിയുടെ മറവിലെ ഓടപ്പൂ ചൂഷണം

ദിലീഷ് കുമാർ കെ മലബാറിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ കൊട്ടിയൂർ മകം നക്ഷത്രവും വൈശാഖ മഹോത്സവവും കൊണ്ട് ധന്യമാകുന്ന പുണ്യഭൂമിയാണ്. ദക്ഷയാഗ ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ മനസ്സിൽ ഈശ്വരവിശ്വാസത്തോടൊപ്പം തന്നെ സവിശേഷമായ ഒരു സ്ഥാനമാണ് ‘ഓടപ്പൂ’ (ഓടച്ചു) വിനുള്ളത്. പരമേശ്വരൻ്റെ താടിയെ അനുസ്മരിപ്പിക്കുന്ന, പ്രകൃതിദത്തമായ ഈ പൂവുകൾ കൊട്ടിയൂർ തീർത്ഥാടനത്തിൻ്റെ പ്രധാന പ്രതീകമാണ്. എന്നാൽ, അടുത്തകാലത്തായി കൊട്ടിയൂരിലെത്തുന്ന സാധാരണക്കാരായ ഭക്തരെ ഞെട്ടിച്ചുകൊണ്ട് ഓടപ്പൂ വിപണനത്തിൽ വൻ പകൽക്കൊള്ളയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച കൃത്യമായ വില മാനദണ്ഡങ്ങൾ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം: ജൂൺ 26, 27 തിയതികളിൽ പ്രവേശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 26, 27 (വെള്ളി, ശനി) ദിവസങ്ങളിൽ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.

Culture India News

അമർനാഥ് യാത്ര: സുരക്ഷ ശക്തമാക്കാൻ ‘പഹ്‌ചാൻ ആപ്പ്’ അവതരിപ്പിച്ച് അനന്ത്നാഗ് പൊലീസ്

അമർനാഥ് യാത്ര 2026-ന്റെ ഭാഗമായി തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലാ പൊലീസ് ‘പഹ്‌ചാൻ ആപ്പ്’ എന്ന ക്യുആർ കോഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. അമർനാഥ് യാത്രാമാർഗത്തിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി പ്രവർത്തിക്കുന്ന സേവനദാതാക്കളെ രജിസ്റ്റർ ചെയ്യുകയും അവരുടെ വിവരങ്ങൾ തൽക്ഷണം പരിശോധിക്കുകയും ചെയ്യുന്നതിനാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യുആർ കോഡ് ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ സേവനദാതാക്കളുടെ തിരിച്ചറിയൽ പരിശോധിക്കാൻ ആപ്പിലൂടെ സാധിക്കുമെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇതുവഴി രജിസ്റ്റർ ചെയ്തവരെയും സ്ഥിരീകരിക്കാത്തവരെയും Read More…