തൃശൂർ നടത്തറ, പാണഞ്ചേരി മേഖലയിലെ രണ്ടു സി.പി എം പ്രാദേശിക നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. മണ്ണുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.ജി.ബൈജു എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. കൂടാതെ ഇരുപതു സി.പി.എം പ്രവർത്തകരും ബി.ജെ.പിയിൽ ചേർന്നു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.
ബിജെപി. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി സുജയ് സേനൻ, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, അശ്വിൻ വരിയർ, പ്രശാന്ത്, പ്രനീഷ് തുടങ്ങിയവർ പങ്കെടുത്തു.





