Agriculture Farming Job Kerala News

നാടൻ പശു സംരക്ഷണവും വരുമാന സാധ്യതകളും; സൗജന്യ പരിശീലനം കൊടകരയിൽ

തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ വച്ച് നാടൻ പശുക്കളും സംരക്ഷണവുമായി ബന്ധപ്പെട്ട് സൗജന്യ പരിശീലനം നടക്കുന്നു. 2026 ജൂൺ 21 ഞായറാഴ്ച രാവിലെ 09.30 മുതൽ 04.00 വരെ നാടൻ പശുക്കളുടെ സംരക്ഷണവും വരുമാന സാധ്യതകളും എന്ന വിഷയത്തിലുള്ള പരിശീലന ക്ലാസ് കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി മാനേജിംഗ് കൗൺസിൽ മെമ്പർ കെ കെ ഷാജുവാണ് നയിക്കുന്നത്.

നാടൻ പശുക്കളുടെ സംരക്ഷണം, വിവിധ പഞ്ചഗവ്യ ഉത്പ്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, ദന്തമഞ്ജൻ, പഞ്ചഗവ്യ സോപ്പ്, ധൂപബത്തി, സ്നാന ചൂർണങ്ങൾ, ഡിഷ് വാഷ്, പഞ്ചഗവ്യ ഔഷധങ്ങൾ, ജൈവ കൃഷി, വിവിധ ജൈവ വളങ്ങൾ, കീടനിയന്ത്രണികൾ, മട്ടുപ്പാവ് കൃഷി, ചെരാതുകൾ, പ്രതിമകൾ, തുടങ്ങിയ മറ്റനേകം വസ്തുക്കളുടെ നിർമ്മാണം, വിപണനം എന്നീ വിഷയങ്ങളിൽ നേരിട്ടാണ് പരിശീലനം നൽകുന്നത്.

തിയ്യതി: 2026 ജൂൺ 21 ഞായറാഴ്ച.
സമയം: രാവിലെ 09.30 മുതൽ വൈകീട്ട് 04.00 വരെ.
സ്ഥലം: വിജയ കോളേജ്
(വിജയ ഇൻസ്റ്റിറ്റ്യൂട്ട്)
ഗേൾസ് എൽ പി സ്കൂളിന് സമീപം
കൊടകര തൃശ്ശൂർ

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. പേര് രജിസ്റ്റർ ചെയ്യുന്നതിന് താഴെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് പേരും സ്ഥലവും അയക്കണം. വാട്സാപ്പ് 8137910410.

നോട്ട് ബുക്ക്, പേന എന്നിവ കരുതണം. രാവിലെ ചായ സ്നാക്സ്, ഉച്ചഭക്ഷണം, മൂന്ന് മണിക്ക് ചായ സ്നാക്സ് എന്നിവയ്ക്ക് 150 രൂപ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *