ഇൻഡോർ: പരീക്ഷാ മൂല്യനിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (MPPSC) നിർണായക തീരുമാനം പ്രഖ്യാപിച്ചു. 2019 മുതൽ 2024 വരെ നടന്ന സംസ്ഥാന സിവിൽ സർവീസ് മെയിൻ പരീക്ഷകളിലെ വിവരണാത്മക (Descriptive) ഉത്തരക്കടലാസുകൾ ഉദ്യോഗാർഥികൾക്ക് നേരിട്ട് പരിശോധിക്കാനാകും.
തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 2019-ലെ സംസ്ഥാന സർവീസ് മെയിൻ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പരിശോധനാ നടപടികൾ നവംബറിൽ ആരംഭിക്കും.
തുടർന്ന് 2020, 2021, 2022, 2023, 2024 വർഷങ്ങളിലെ സംസ്ഥാന സർവീസ് മെയിൻ പരീക്ഷകളുടെ ഉത്തരക്കടലാസുകളും ഘട്ടംഘട്ടമായി പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുമെന്ന് കമ്മീഷൻ അറിയിച്ചു.
പരീക്ഷാ മൂല്യനിർണയത്തിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനൊപ്പം, സ്വന്തം പ്രകടനം വിലയിരുത്താനുള്ള അവസരവും ഈ തീരുമാനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.





