Culture Kerala News

ഗുരുവായൂർ സത്യഗ്രഹ വാർഷിക ആചരണം നടത്തി

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിൻ്റെ 95-)0 വാർഷികം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ആചരിച്ചു. കിഴക്കേ നട കൗസ്തുഭം വളപ്പിലെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിന് സമീപം ആയിരുന്നു വാർഷിക ദിനാചരണപരിപാടി.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ദിനാചരണം ഉദ്ഘാടനം ചെയ്തു.

ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നടന്ന ഉജ്ജ്വലമായ സാമൂഹിക മുന്നേറ്റമായിരുന്നു ഗുരുവായൂർ സത്യഗ്രഹമെന്ന് അദ്ദേഹം സ്മരിച്ചു. തുടർന്ന് സത്യാഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടന്നു. വിവിധ സാംസ്കാരിക, സാമൂഹ്യ സംഘടനാ പ്രതിനിധികൾ വാർഷിക ദിനാചരണത്തിൽ പങ്കെടുത്തു.
പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി.സുരേഷ് കുമാർ, കെ.പി.ഉദയൻ, സജീവൻ നമ്പിയത്ത് ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *