Kerala News

തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരോട് ധനകാര്യ വകുപ്പിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക

കെ സി സുബ്രഹ്മണ്യൻ KGOU സംസ്ഥാന പ്രസിഡന്റ്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ബി.ഡി.ഒ/ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ PEN നമ്പർ എടുത്തു മാറ്റി ജീവനക്കാരെ താൽക്കാലിക ജീവനക്കാരുടെ ഗണത്തിൽ പെടുത്തും വിധം ധനകാര്യ വകുപ്പ് കാണിക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ സി സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ഇന്റഗ്രേഷന്റെ ഭാഗമായി പഞ്ചായത്ത്‌ വകുപ്പിൽ നിന്നും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമരായ ഉദ്യോഗസ്ഥർക്കാണ് ധനകാര്യവകുപ്പിന്റെ പ്രതിലോമകരമായ ഉത്തരവു മൂലം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടുകയും, വിരമിക്കുന്ന ജീവനക്കാർക്ക് സർവീസ് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത്. ധനകാര്യവകുപ്പിന്റെ ഉത്തരവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് തൃശ്ശൂർ ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. കെ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

ജില്ല പ്രസിഡന്റ് ഡോ.സി ബി അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി ശ്രീ പി രാമചന്ദ്രൻ, ജില്ല സെക്രട്ടറി ശ്രീ ഇ കെ സുധീർ, ട്രഷറർ ശ്രീ സി എം അനീഷ്, സെക്രട്ടറിയേറ്റ് അംഗം ശ്രീ ജനീഷ്, ശ്രീ കെ പി ഗിരീഷ്, ശ്രീമതി വി എസ് സുബിത, ശ്രീമതി കെ വി സുനിത, ശ്രീ കെ വി സനൽ കുമാർ, ശ്രീ പി ആർ അനൂപ്, ശ്രീമതി പി എസ് അനിത, ശ്രീ വി പി പ്രകാശ്, ശ്രീ ജിഖിൽ ജോസഫ്, ശ്രീ ടി. വി അനിൽകുമാർ, ശ്രീ ജി സനൽ, ശ്രീ ബിജു ഡി കുറ്റിക്കാട്, ശ്രീ ടി ഐ ഫൈസൽ, ശ്രീ പി എം വിവേക്, ശ്രീ ജസ്റ്റിൻ സി ഫ്രാൻസിസ്, ശ്രീ അനൂപ് കുമാർ,ശ്രീ ശരത് മോഹൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *