മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്തു വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. സമരമുഖത്ത് വിഎസ് കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വിഎസ് ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ അനുശോചിച്ചു.
Tag: BJP
തൃശൂർ കോർപ്പറേഷൻ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം: 100 കേന്ദ്രങ്ങളിൽ റോഡ് ദുരവസ്ഥക്കെതിരെ ബി.ജെ.പി സമരം
ഗതാഗത യോഗ്യമല്ലാത്ത റോഡുകളെ നവീകരിക്കുന്നതിൽ പരാജയപ്പെട്ട തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി ബിജെപി കോർപ്പറേഷൻ കമ്മിറ്റി നഗരത്തിലെ തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിന് സംസ്ഥാന ജില്ലാ നേതാക്കന്മാർ നേതൃത്വം നൽകി. ജീവൻ എടുക്കുന്ന കുഴികൾക്കു മുമ്പിൽ നടന്ന സമരത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, മേഖലാവൈസ് പ്രസിഡന്റ്ബിജോയ് Read More…
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ മരണക്കുഴികൾക്കെതിരെ പ്രതിഷേധം: ബിജെപി വെസ്റ്റ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ സമരം
ജീവനെടുക്കുന്ന കുഴികൾക്കെതിരെ ബിജെപി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കോട്ടയിൽ നടന്ന പ്രതിഷേധ സമരം തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് രഘു നാഥ് സി മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി ആതിര, മണ്ഡലം ജനറൽ സെക്രട്ടറി മുരളീനാഥ് എന്നിവർ പ്രസംഗിച്ചു.
തൃശൂർ കോർപ്പറേഷൻ ഭരണം ദുർഭരണമായി; 100 കേന്ദ്രങ്ങളിൽ ബിജെപിയുടെ പ്രതിഷേധം
തൃശൂർ കോർപ്പറേഷൻ ഭരണം തകർച്ചയിലായിരിക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ജൂലൈ 21ന് തിങ്കളാഴ്ച കോർപ്പറേഷൻ ഭരണത്തെതിരെ നൂറോളം കേന്ദ്രങ്ങളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്തിടെ കോർപ്പറേഷൻ പരിധിയിൽ 100ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ പ്രതിഷേധിച്ച്, നൂറു കുഴികളിൽ പ്രതിഷേധ ജ്വാലകൾ ഉയരും. കുഴികൾ അടയ്ക്കാൻ അധികൃതർ തയ്യാറാകാതിരുന്നാൽ മേയറിനെ തെരുവിൽ തടയും, അതോടൊപ്പം മേയറുടെ വീട്ടുപടിയിലും സമരം നടത്താൻ ബിജെപി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. “കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ Read More…
അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു
അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു . കൗൺസിലർമാരായ എൻ പ്രസാദ്, ഡോ. വി ആതിര, മേഖലാ പ്രസിഡണ്ട് എ നാഗേഷ്, മേഖലാ വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് മേനോൻ, ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുരളി നാഥ്, കൃഷ്ണ മോഹൻ, മണ്ഡലം സെക്രട്ടറി മാരായ രതീഷ് കടവിൽ, ഭാഗ്യരതി Read More…
പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി
പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിലും വികസിത കേരളത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയിലും ആകൃഷ്ടരായി ഒരുപാട് ആളുകളാണ് ബിജെപിയോട് അനുഭവം പ്രകടിപ്പിച്ചുകൊണ്ട് വരുന്നതെന്ന് അവർ പറഞ്ഞു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മത്സരിച്ചുകൊണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണെന്ന് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശോഭാസുരേന്ദ്രൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ അംഗത്വം. Read More…
ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. Read More…
ബിജെപിക്ക് പുതിയ ടീം; നാല് ജനറല്‍ സെക്രട്ടറിമാരില്‍ എസ് സുരേഷും; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുടുതല്‍ പ്രാതിനിധ്യമുള്ള പട്ടികയില്‍ വി മുരളീധരന്‍ പക്ഷത്തെ നേതാക്കളെ വെട്ടിനിരത്തിയെന്ന ആക്ഷേപം ഉയര്‍ന്നു. ജനറല്‍ സെക്രട്ടറിമാരായിരുന്ന മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറിനെയും എന്‍ സുധീറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റി. ഡോ, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ Read More…
ആർഡിഎസ്‌എസ് പദ്ധതിയുടെ ഉദ്ഘാടനം: തൃശൂർ എംപി സുരേഷ് ഗോപിയെ ഒഴിവാക്കിയ നടപടി അപലപനീയം; ബിജെപി
തൃശ്ശൂർ കോർപ്പറേഷൻ ഇന്ന് നടത്താനിരിക്കുന്ന ആർ ഡി എസ് എസ് വൈദ്യുത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഒഴിവാക്കിയ നടപടി തീർത്തും അപലപനീയമാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്നും കേന്ദ്രസർക്കാർ പ്രതിനിധിയെ ഒഴിവാക്കുന്ന തിൻ പുറകിൽ രാഷ്ട്രീയ ഉദ്ദേശമാണ് ഉള്ളത്. ഇക്കാര്യം വെച്ചുപൊറുപ്പിക്കാൻ ഭാരതീയ ജനതാപാർട്ടി ഒരിക്കലും അനുവദിക്കുകയില്ല .ഇതിനു മുൻപ് നടന്ന നഗര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിന്റെ വിനിയോഗ ഉദ്ഘാടന പരിപാടികളിൽ Read More…
ആരോഗ്യമന്ത്രി രാജിവയ്ക്കുക ഇരിങ്ങാലക്കുടയിൽ ബിജെപി മാർച്ച്
ഇരിങ്ങാലക്കുട: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി.അയ്യങ്കാളി സ്ക്വയറിൽനിന്നാരംഭിച്ച മാർച്ച് ബസ്റ്റാൻ്റ് വഴി ഠാണാ മാവേലി സ്റ്റോറിന് മുൻപിൽ മെയിൻ റോഡിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജന:സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ പി ജോർജ് എന്നിവർ Read More…











