Kerala News

ഗുരുവായൂർ ദർശനസമയം നീട്ടി :-മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം

തൃശൂർ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്കായി ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടി. വൃശ്ചികം 1 (നവംബർ 16) മുതൽ 2025 ജനുവരി 19 വരെ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രനട തുറക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ വൈകുന്നേരം 4.30ന് നട തുറക്കാറുണ്ട്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം. ഈ തീരുമാനത്താൽ ഭക്തർക്ക് ഒരു മണിക്കൂർ അധികം ദർശനസമയം ലഭിക്കും, കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയും. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം Read More…

Kerala News

ശബരിമല തീർത്ഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസിയുടെ പുതിയ നടപടി: വെർച്ച്വൽ ക്യൂവിനൊപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ വെർച്ച്വൽ ക്യൂ സംവിധാനത്തോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഭക്തർ ദർശനത്തിനായി ബുക്കിംഗ് ചെയ്യുമ്പോൾ ഓൺലൈൻ ടിക്കറ്റെടുക്കാൻ ലിങ്ക് നൽകുകയും ചെയ്യും. ഇതുവഴി 40 പേരിലധികം ഉള്ള സംഘം 10 ദിവസം മുമ്പ് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സമീപത്തെ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ ഭക്തർ സഞ്ചരിക്കുന്ന സ്ഥലത്ത് എത്തിയാൽ അവരെ കയറ്റാനും സൗകര്യമുണ്ട്. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് Read More…

Kerala News

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം

ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ഒരുക്കം വിലയിരുത്തി കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു Read More…

Kerala News

ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഫോട്ടോയും ആധാറും നിർബന്ധം

ശബരിമല: വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്കായി ഇപ്പോൾ കർശന നിയന്ത്രണങ്ങളോടെയുള്ള സ്പോട്ട് ബുക്കിംഗിന് ധാരണയായിരിക്കുകയാണ്. ദേവസ്വം ബോർഡും പൊലീസും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയൽ രേഖയായി ആധാറും നിർബന്ധമാക്കുന്നതിലൂടെ ദർശനത്തിന് പാസ് ലഭ്യമാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എഡിജിപി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ഈ പരിഷ്കാരങ്ങൾ അന്തിമമായി നടപ്പാക്കാനുള്ള Read More…

Kerala News

ശബരിമല നട നാളെ തുറക്കും; 31ന് ചിത്തിര ആട്ടത്തിരുനാൾ ആഘോഷങ്ങൾ

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനോടനുബന്ധിച്ച് ശബരിമല ക്ഷേത്രനട നാളെ തുറക്കുമെന്ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് പ്രഖ്യാപിച്ചു. നവംബര് 31ന് ചിത്തിര ആട്ടത്തിരുനാളിന്റെ ഭാഗമായി വ്യാഴാഴ്ച ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടത്തപ്പെടും. രാത്രി 10 മണിക്ക് പൂജകൾക്ക് ശേഷമാണ് നട അടയ്ക്കുക. ഇതോടൊപ്പം, നിലവിലെ മേൽശാന്തിമാരായ പി.എൻ. മഹേഷ് (ശബരിമല)യും പി.ജി. മുരളി (മാളികപ്പുറം)യും ശബരിമലയിൽ അവസാന പൂജ നിർവഹിക്കും. മണ്ഡലകാല തീർത്ഥാടനത്തിനായി നവംബര് 15ന് ശബരിമല Read More…

Kerala News

വിമാനയാത്രയിൽ ഇനി നാളികേരമുള്ള ഇരുമുടിക്കെട്ടും; ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ ഇളവ്!

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗം പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 20-ന് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലാവധി അവസാനിക്കുന്നതു വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകും. സാധാരണയായി, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ നാളികേരത്തെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനയാത്രയിൽ യാത്രക്കാർക്ക് നാളികേരം കൊണ്ട് പോകാൻ സാധിക്കാറില്ല. അതേസമയം, കേരളത്തിനു പുറത്തുള്ള തീർത്ഥാടകർക്ക് തങ്ങളുടെ സ്വദേശങ്ങളിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ Read More…

Kerala News

ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് ദർശനസമയം മൂന്ന് മണിക്കൂർ നീട്ടി

ശബരിമല: തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ, ദർശനസമയം മൂന്നു മണിക്കൂർ കൂടി നീട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഉച്ചയ്ക്ക് 1 മണിക്ക് നട അടയ്ക്കുന്നതിന് പകരം, 3 മണിവരെ ദർശനം നടത്താൻ അവസരം ഉണ്ടാകും. വൈകീട്ട് 4 മണിക്ക് നട വീണ്ടും തുറക്കും. മാസപൂജ സമയത്ത് ഇത് പോലൊരു വലിയ തിരക്ക് ആദ്യമായാണെന്ന് ക്ഷേത്ര അധികൃതർ പറയുന്നു. ആയിരക്കണക്കിന് ഭക്തർ നടപ്പന്തലിലും പുറത്തുമായി കാത്തുനിൽക്കുമ്പോൾ, 18-ാം പടിയിലേക്ക് കയറാൻ മണിക്കൂറുകൾ നീണ്ടു Read More…

Kerala News

ശബരിമലയില്‌ വൻ ഭക്തജന തിരക്ക്; പതിനെട്ടാംപടിയിലേക്ക് കയറാൻ 11 മണിക്കൂർ നീളുന്ന കാത്തിരിപ്പ്!

ശബരിമല: ശബരിമലയില്‌ വൻ ഭക്തജന തിരക്ക് . പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തി വരെ നീളുമ്പോൾ, ദർശനം നടത്താൻ ഭക്തർക്ക് 11 മണിക്കൂറോളം കാത്തിരിക്കേണ്ട സാഹചര്യമാണു. മാസപൂജ സമയത്ത് ഇത്രയും തിരക്കുണ്ടാകുന്നത് ആദ്യമായാണ്. ആയിരക്കണക്കിന് തീർത്ഥാടകർ എത്തിക്കഴിഞ്ഞിട്ടും, സന്നിധാനത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് ഭക്തരുടെ ആക്ഷേപം. പതിനെട്ടാംപടിയിലേക്ക് മണിക്കൂറുകൾ കാത്തുനിൽക്കുന്ന തീർത്ഥാടകർക്ക് ചുക്കുവെള്ളം ലഭിക്കുന്നത് വലിയ നടപ്പന്തലിൽ മാത്രം. സന്നിധാനത്തെ ഗസ്റ്റ് ഹൗസും സ്റ്റാഫ് ക്വാർട്ടേഴ്സും അടക്കം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യങ്ങൾ വൻ Read More…

Kerala News

എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; തിരുമംഗലം വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ പുതിയ മേൽശാന്തിയായി കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൂടാതെ, മാളികപ്പുറം ദേവിയുടെ മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ നിയമിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ശബരിമല സന്നിധാനത്തിൽ നടന്ന ചടങ്ങിൽ തന്ത്രി കണ്ഠർ രാജീവർ, കണ്ഠർ ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേയ്ക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരും ഉൾപ്പെട്ട പ്രാഥമിക Read More…

Kerala News

ശബരിമല ദർശനം: വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രമായി, ദർശനം ഉറപ്പെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. 70,000 തീർഥാടകർക്ക് മാത്രം പ്രതിദിന ബുക്കിങ് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ ആരും ദർശനം ലഭിക്കാതെ മടങ്ങില്ലെന്ന് ഉറപ്പ് നൽകുകയും, 80,000 പേർക്കുള്ള അവസരത്തെക്കുറിച്ച് കൂടിയാലോചനകൾക്കുശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് വ്യക്തമാക്കി. മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത്, ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാതെ ശബരിമലയിൽ എത്തുന്നവർക്കും ദർശനം സുഗമമാക്കാനുള്ള നടപടികൾ സർക്കാർ ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ദേവസ്വം ബോർഡ് Read More…