Culture Kerala News

അവതാരം കഥയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി കൃഷ്ണനാട്ടം കളി തുടങ്ങി. അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിഞ്ഞു. നിറഞ്ഞ ഭക്തസദസിന് മുന്നിൽ ‘അവതാരം ‘കഥയിലെ അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും അരങ്ങിലെത്തി. കംസനായി വേഷം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ, ഗോകുൽ (ബ്രഹ്മാവ്), വേണുഗോപാൽ(പൂതന), വി.സി. വിഷ്ണു(ദേവകി), എം.പി. വിഷ്ണുപ്രസാദ് (ഭൂമിദേവി), എം.പ്രമോദ്(വസുദേവർ),ഗോപ സ്ത്രീകളായി നന്ദകിഷോർ.കെ, കൃഷ്ണപ്രസാദ്.ജെ, ആദിത്യഹരി,ആദർശ് പി നായർ എന്നിവരും വേഷം പകർന്നു. ആദ്യത്തെ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ സെപ്റ്റംബർ 3 വ്യാഴാഴ്ച പുലർച്ചെ 4 മുതൽ 10 മണി വരെ ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Culture India Kerala News

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും

അഷ്ടമിരോഹിണി നാളിൽ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 6 മുതൽ കൃഷ്ണഗാഥാ പാരായണം ഉണ്ടാകും. ഡോ.മുരളി പുറനാട്ടുകരയാണ് കൃഷ്ണഗാഥ പാരായണം നടത്തുന്നത്. രാവിലെ 8 മുതൽ ഭക്തിലഹരി (ഹ്യൂഷൻ മ്യൂസിക്ക്)അവതരണം- ഭവനേഷ്, രമേഷ്, കൃഷ്ണകുമാർ രാവിലെ 10.30 മുതൽ കിഴക്കേ നടയിൽ ദേവസഹോദര സംഗമം. ഉച്ചതിരിഞ്ഞ് 2 മുതൽ പ്രശസ്ത സംഗീതജ്ഞരായ ആനയടി പ്രസാദ്, ആറ്റുവാശ്ശേരി മോഹനൻ പിള്ള, എൻ.ഹരി എന്നിവർ നയിക്കുന്ന ‘ശ്രീകൃഷ്ണായനം’- കൃഷ്ണഭക്തി ഗാനങ്ങളിലൂടെ ഒരു യാത്ര. വൈകിട്ട് 3.30 Read More…

Culture Entertainment India Kerala News

അഷ്ടമിരോഹിണി മഹോൽസവം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഖ ദർശനമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വി.ഐ.പി / സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭഗവാൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി Read More…

Culture Kerala News Program

ദേവസ്വം അഷ്ടമി രോഹിണി സപ്താഹം ഇന്ന് മുതൽ

അഷ്ടമിരോഹിണി സുദിനത്തിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ വർഷം തോറും നടത്തി വരുന്ന ഗുരുവായൂർ ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം ഇന്ന് തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യപാരായണം. ദിവസവും രാവിലെ 5 മണി മുതൽ തുടങ്ങുന്ന പാരായണം 11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും. സപ്താഹം സെപ്റ്റംബർ 7 തിങ്കളാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ശ്രീ ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ.വി.അച്ച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, Read More…

Culture Kerala News

ഗുരുവായൂരിൽ ഇന്ന് കല്യാണ പൂരം

ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്‌ചയും ഗുരുവായൂരിൽ കല്യാണപ്പൂരം. രാവിലെ 11 മണിയോടെ ശീട്ടാക്കിയ 372 ൽ 362 വിവാഹങ്ങൾ പൂർത്തിയായി. വിവാഹ ചടങ്ങും ക്ഷേത്ര ദർശനവും സുഗമമായി നടത്താൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം ജീവനക്കാർക്കൊപ്പം കൂടുതൽ പോലീസും ഭക്തർക്ക് സഹായവുമായി രംഗത്ത് വന്നു.

Culture Kerala News Program

തൃപ്പുത്തരി ഇന്ന്: പുത്തരി പായസം ടിക്കറ്റ് ശീട്ടാക്കി ഭക്തർ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഇന്ന് ( ആഗസ്റ്റ് 30 ) ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെയുള്ള മുഹൂർത്തത്തിൽ നടന്നു. പുത്തരി പായസം ടിക്കറ്റ് ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം ഏഴേകാലോടെ പൂർണമായും ഭക്തർ ശീട്ടാക്കി. പതിവിലും നേരത്തെ വൈകിട്ട് 4 മണി മുതൽ തന്നെ തെക്കേനട ടിക്കറ്റ് കൌണ്ടറിൽ നിന്നും ഭക്തർക്ക് പുത്തരി പായസം ശീട്ടാക്കാനായി. മൂന്നു കൗണ്ടർ തുറന്നിരുന്നു. എസ്റ്റിമേറ്റ് തുകയ്ക്കുള്ള ടിക്കറ്റുകൾ റിക്കാർഡ് വേഗത്തിൽ ഭക്തർക്ക് ശീട്ടാക്കാനായി. ശീട്ടാക്കിയവർക്ക് Read More…

India Kerala News

ഗുരുവായൂർ ക്ഷേത്രം: സെപ്റ്റംബർ ഒന്നിന് സന്ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകോവിൽ ശുചീകരണ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ ഒനിന്റ1 ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി വെകിട്ട് മുതൽ 4.30 ദർശനം തുടരും. പ്രസ്തുത പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ നാലമ്പലത്തിലേക്ക് ഭക്തരുടെ പ്രവേശനം നിയന്ത്രിക്കും

Culture Kerala News

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 30 ന് 356 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ് അറിയിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ചെയർമാൻ പറഞ്ഞു. അഭൂതപൂർവ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കും. വിവാഹങ്ങൾ പുലർച്ചെ 4 മണി Read More…

Culture Kerala News

കണ്ണന് 92 കാഴ്ചക്കുലകൾ സമർപ്പിച്ച് ഓൺലൈൻ ഭക്തജന കൂട്ടായ്മ

ശ്രീഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി 92 കാഴ്ചക്കുലകളുടെ സമർപ്പണം. ഗുരുവായൂരപ്പ ഭക്തരുടെ ഓൺലൈൻ കൂട്ടായ്മയാണ് ഈ സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭക്തജന കൂട്ടായ്മയ്ക്കായി ആദ്യ കാഴ്ചക്കുല ഭഗവാന് സമർപ്പിച്ചു. തുടർന്ന് ഗുരുവായൂർ ഡിവോട്ടീസ് ഓൺലൈൻ കൂട്ടായ്മ അംഗങ്ങളായ ലാലാ പ്രസാദ്, വിഷ്ണു, ആഷിക, ആതിര, ജ്യോതിസ് എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. ഗുരുവായൂരപ്പനോടുള്ള അതിരറ്റ ഭക്തിസൂചകമായി കഴിഞ്ഞ വർഷം 80 കാഴ്ചക്കുലകൾ ഈ കൂട്ടായ്മ സമർച്ചിരുന്നു.