Education India News Politics

സി.ജെ.പിയുടെ പ്രതിഷേധ മാർച്ച് : ഡൽഹി മെട്രോയിലെ അഞ്ച് സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പാർലമെൻ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനെ തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഡൽഹി മെട്രോയിലെ അഞ്ച് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. രാജീവ് ചൗക്ക്, ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർത്ഥ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം Read More…

Education India News Politics

ജൂലൈ 20 പാർലമെൻ്റ് മാർച്ച് ഇന്ത്യയുടെ ‘രണ്ടാം സ്വാതന്ത്ര്യ സമരം’; സോനം വാങ്‌ചുക്

ന്യൂഡൽഹി: ജൂലൈ 20-ന് നടത്താനിരിക്കുന്ന പാർലമെൻ്റ് മാർച്ചിനെ ഇന്ത്യയുടെ “രണ്ടാം സ്വാതന്ത്ര്യ സമരം” എന്ന് വിശേഷിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. രാജ്യത്തുടനീളമുള്ള ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേർന്ന് മാർച്ച് വൻ വിജയമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ മുഖേന പുറത്തുവിട്ട കൈയെഴുത്ത് സന്ദേശത്തിലാണ് വാങ്‌ചുക് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. “അനീതിയിൽ നിന്നുള്ള സ്വാതന്ത്ര്യം” എന്നത് ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട ആഹ്വാനമാണ്. “ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം” എന്നത് Read More…

Education India News Politics

വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തർ സമരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും കെജ്‌രിവാളിൻ്റെ ആഹ്വാനം

ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിൻ്റെ 21-ാം ദിവസത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ, ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കുചേരണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു. പരീക്ഷാ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നവർക്കൊപ്പം Read More…

Business Economy Education Health India Kerala News Politics

രാമക്ഷേത്ര സംഭാവനാ വിവാദം, നീറ്റ്, ഇ20 ഇന്ധനം അടക്കമുള്ള വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കും: ശശി തരൂർ

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ദുരുപയോഗം ചെയ്തെന്ന ആരോപണം, നീറ്റ് പരീക്ഷാ വിവാദം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഇ20 എഥനോൾ മിശ്രിത ഇന്ധനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ വരാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന് ആശങ്കകൾ ഉന്നയിക്കാൻ അവസരം ലഭിച്ചാൽ പാർലമെൻ്റ് സമ്മേളനം ഫലപ്രദവുമായിരിക്കുമെന്ന് തരൂർ പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണവും, നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള Read More…

Uncategorized

മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗിക്കും: ജയന്ത് ചൗധരി

സിബിഎസ്ഇ ബോർഡ് പരീക്ഷയിലെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെയും വിവാദങ്ങൾക്കിടെ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി ഉപയോഗിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രി ജയന്ത് ചൌധരി പറഞ്ഞു. മൊറാദാബാദിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷകളിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗം ശക്തമാക്കുകയും പരീക്ഷാ സംവിധാനത്തെ കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനും മത്സര പരീക്ഷകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുമായി സാങ്കേതികവിദ്യ Read More…

Education India Kerala News

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ക്രമക്കേടില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും 9 പേരെ അറസ്റ്റ് ചെയ്തു. നാസിക്കില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാം വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ശുഭം ഖൈര്‍നാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി 10 ലക്ഷം രൂപയാണ് ചോദ്യപേപ്പര്‍ ലഭിക്കാന്‍ നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരനാണെന്ന് സംശയിക്കുന്ന മനീഷ് യാദവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ ഗൂഡാലോചന നടന്നത് നാസിക്കില്‍ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, Read More…