തിരുവനന്തപുരം:- സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് Read More…
Tag: pension
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ 12 ശതമാനത്തിലിരുന്ന ക്ഷാമബത്ത 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ മുതല്‍ വര്‍ധന നടപ്പിലാകും. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്തയും സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ Read More…
സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു കൂടി; വിതരണം അടുത്തയാഴ്ച മുതൽ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതം ലഭിക്കും. പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ച ആരംഭിക്കും. 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തും. ബാക്കി ആളുകള്‍ക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീടുകളിലെത്തിയാണ് പെന്‍ഷന്‍ കൈമാറുക.
3200 രൂപ വീതം; രണ്ടു ഗഡു ക്ഷേമപെൻഷൻ ഇന്നുമുതൽ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെൻഷനും ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഇന്നുമുതൽ രണ്ടു ഗഡു പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തിലേറെപേരിൽ ഓരോർക്കും 3200 രൂപ വീതമാണ് ലഭിക്കുക. ഇതിന് വേണ്ടിയുള്ള 1604 കോടി രൂപ സർക്കാർ അനുവദിച്ചു. 26.62 ലക്ഷം ഗുണഭോക്താക്കളുടെ പെൻഷൻ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. ബാക്കി ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലേക്കാണ് പെൻഷൻ എത്തിക്കുന്നത്. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.
രണ്ടുഗഡു ക്ഷേമപെന്ഷന് വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷൻ ഗുണഭോക്താക്കൾക്ക് രണ്ട് ഗഡു പെന്ഷനുകൾ വിതരണം ചെയ്യും. 1604 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷം ആളുകൾക്ക് 3200 രൂപ വീതം ലഭിക്കും. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളിലേക്ക് പെന്ഷൻ വിതരണം ആരംഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിക്കും, മറ്റു ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലേക്ക് എത്തിച്ച് പെന്ഷൻ കൈമാറും. ജനുവരിയിലെ പെന്ഷനും, കുടിശിക ഗഡുക്കളിൽ ഒന്നുകൂടി ഇപ്പോൾ അനുവദിച്ചിട്ടുള്ളതാണ്. പണഞെരുക്കം Read More…
പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം – സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള
തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷനിൽ കാലാനുസൃതമായ വർദ്ധന അടുത്ത ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എസ്. ആർ. ശക്തിധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു കൊണ്ട് ഈ ആവശ്യത്തെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ. പി. രജിയും സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാളും പിന്തുണച്ചു. മുതിർന്ന മാധ്യമപ്രവർത്തകരുടേയും വർക്കിങ്ങ് ജേർണലിസ്റ്റുകളുടേയും പൊതുവായ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു. പി.എ. അലക്സാണ്ടർ, കെ. Read More…
ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധന
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുകൾക്ക് തടയിടാൻ സംസ്ഥാന സർക്കാർ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചു. അനർഹർ ക്ഷേമ പെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിനെ തുടർന്നാണ് ഈ നടപടി. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്തും. വാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ പുനഃപരിശോധിക്കും. ആദ്യ ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാര്‍ക്ക് ഡാറ്റാബേസിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും. പരിശോധനയുടെ ഭാഗമായി ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതും പരിഗണനയിലാണ്. തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെ Read More…
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. Read More…
പെൻഷൻകാർ റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം
ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ടതായ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം. ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും ഡിസംബർ 20ന് മുമ്പായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം. സമർപ്പിച്ച സ്റ്റേറ്റ്മെന്റുകൾ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ അയച്ചു നൽകുകയോ https://pension.treasury.kerala.gov.in/ എന്ന പെൻഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയോ വേണം. സ്റ്റേറ്റുമെന്റുകൾ സമർപ്പിക്കാത്തവരിൽ നിന്നും 2025 ജനുവരി മുതൽ തുല്യ ഗഡുക്കളായി 2024-25 സാമ്പത്തിക Read More…
കേരളപ്പിറവി ദിനത്തിൽ ഒരു ഗഡു പെൻഷൻ കൂടി: ബുധനാഴ്ച മുതൽ വിതരണം തുടങ്ങും
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഒക്ടോബർ 21നാണ് സർക്കാർ അവസാന ഗഡു പെൻഷൻ അനുവദിച്ചത്, അതിനുശേഷം രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു അനുവദിച്ചത്. ബുധനാഴ്ച മുതൽ തുക വിതരണം ചെയ്യാൻ തുടങ്ങും, 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ Read More…





