ന്യൂഡൽഹി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൺസൂൺ മഴയിൽ ഇന്നും വ്യാപക നാശനഷ്ടം. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം താറുമാറായിരിക്കുകയാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഗതാഗത തടസ്സം എന്നിവയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ആഘാതം നേരിട്ട മഹാരാഷ്ട്ര പൂനെയിൽ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ 13 ആയി. മുംബൈ, താനെ, റായ്ഗഡ് ജില്ലകളിൽ Read More…
Tag: rain alert
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്ക് Read More…
പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു; അധികജലം പുറത്തേക്കൊഴുക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം
തൃശ്ശൂര്‍ ജില്ലയിലെ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. നിലവില്‍ 26 അടിയിലെത്തിയ ജലനിരപ്പ് 28 അടിയില്‍ അധികരിക്കുമ്പോള്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയില്‍ ഷട്ടറുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്കും എത്തിച്ചേരുന്നതിനാല്‍ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ Read More…
തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും, തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് അവധി പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) 2026 ജൂലൈ 04 Read More…
കേരളത്തില്‍ 11 ജില്ലകളില്‍ ശക്തമായ മഴ
കേരളത്തില്‍ കാലവര്‍ഷം പിടിമുറുക്കുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് ഉള്ളത്. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമുണ്ട്. അതിശക്തമായ മഴക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലക്കേര്‍പ്പെടുത്തി.
അതിശക്തമായ മഴ; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശം Read More…
അതിശക്തമായ മഴ: കണ്ണൂരും കാസർഗോഡും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർഗോഡുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. സുരക്ഷ മുൻനിർത്തി ഈ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധിയും പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ഉണ്ട്. ആലപ്പുഴ മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളത്തിന്റെ തീരം വരെ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് ഇപ്പോൾ മഴക്ക് കാരണമായത്. ശനിയാഴ്ച വരെ കേരളത്തിൽ Read More…
കേരളത്തില്‍ അതിശക്തമായ മഴ; ജാഗ്രത മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും വകുപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും തിരുവനന്തപുരം മുതല്‍ വയനാട് വരെ യെല്ലോ അലെര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ രണ്ട് Read More…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ടുള്ളത്.ജൂണ്‍ 29ന് അതിശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായാണ് ഓറഞ്ച് അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ 30ഓടെ മഴ ശക്തിയാര്‍ജിക്കുമെന്നും മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, Read More…
ഇന്ന് മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും
സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമാകും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.









