India News Politics

തമിഴ്‌നാട്ടില്‍ ഇനി ഇളയ ദളപതി യുഗം: മുഖ്യമന്ത്രിയായി ചുമതലയേറ്റ് വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ചുമതലയേറ്റു. 60 വര്‍ഷങ്ങളായി ദ്രാവിഡ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിരുന്ന തമിഴ്‌നാട് ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് ഇന്ന് തുടക്കം കുറച്ചിരിക്കുന്നത്. വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമ നടി തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.വിജയ്ക്ക് പുറമെ മറ്റ് ഒമ്പത് Read More…

India News Politics

വിജയിയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചെന്നൈ വൻ ആവേശത്തിൽ

ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചെന്നൈയിൽ ആഘോഷത്തിരയിളക്കം. ചടങ്ങ് നടക്കുന്ന ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ടിവികെയുടെ ചരിത്രവിജയത്തിന് പിന്നാലെ നഗരമൊട്ടാകെ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരും ആരാധകരും ചെന്നൈയിലൊത്തുകൂടിയതോടെ സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സംഭവമായാണ് വിജയിയുടെ Read More…

India Kerala News Politics

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനും സിനിമ നടനുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകി. ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമായാണ് ടിവികെയുടെ അധികാരത്തിലെത്തൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദ്രാവിഡ പാർട്ടി Read More…

India Kerala News Politics

വിജയ് രാജ്യത്തിന് മാതൃക: സികെ ജാനു

വിജയ് രാജ്യത്തിന് മാതൃകയാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനു. 25 ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി-ദളിത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ച ടിവികെ പാര്‍ട്ടി വിജയിച്ചതിനെ തുടര്‍ന്നാണ് സികെ ജാനുവിന്റെ പരാമര്‍ശം. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിച്ചിട്ടുള്ളതെന്നും നടനേക്കാള്‍ ഉപരി വിജയ് ഒരു മനുഷ്യ സ്‌നേഹിയാണെന്നും സികെ ജാനു പറഞ്ഞു.ടിവികെയുടെ വിജയം പഠനവിഷയമാക്കേണ്ടതാണെന്നും സികെ ജാനു അഭിപ്രായപ്പെട്ടു.

India News Politics

അനിശ്ചിതത്വങ്ങള്‍ നീങ്ങി; വിജയ് മുഖ്യമന്ത്രിയാകും

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കടമ്പകള്‍ കടന്ന് ടിവികെ. പിന്തുണ പ്രഖ്യാപിച്ച് വിസികെ കത്ത് കൈമാറിയതോടെയാണ് വിജയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി കസേര തെളിഞ്ഞത്. ടിവികെക്ക് പിന്തുണയുമായി മുസ്ലിം ലീഗും വന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കത്തും ടിവികെക്ക് കൈമാറി. ഇതോടെ 120 സീറ്റുകളാണ് ടിവികെക്ക് ലഭിച്ചത്. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 116 സീറ്റുകള്‍ മാത്രമാണ് Read More…

Entertainment India News Politics

ടിവികെയ്ക്ക് പിന്തുണയേകി മുസ്ലിം ലീഗ്; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ ടിവികെ അധ്യക്ഷനും സിനിമ നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യും. കേവല ഭൂരിപക്ഷത്തിനായി ഇത്രയും നാള്‍ മറ്റ് പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണിത്. തമിഴ്‌നാട് നിയമസഭയില്‍ ആക 234 അംഗങ്ങളാണുള്ളത്. ഇതില്‍ 118 എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി വേണ്ടത്. 107 സീറ്റുകളിലാണ് ടിവികെ പാര്‍ട്ടി വിജയിച്ചത്.11 എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ന് തമിഴ്‌നാട് ഗവര്‍ണറുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഫലം വന്നതിന് തൊട്ട് പിറകെ 5 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് Read More…

India News Politics

സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി; നിരാശരായി മടങ്ങി ടിവികെ പ്രവർത്തകർ

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ച് വ്യാഴാഴ്ച നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ പ്രവർത്തകർ ചടങ്ങ് നടക്കാതിരുന്നതോടെ നിരാശരായി മടങ്ങി. ടിവികെയുടെ നിരവധി പ്രവർത്തകരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കോയമ്പത്തൂർ, അരുമ്പാക്കം ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ സ്റ്റേഡിയം പൂട്ടിയ നിലയിലാണ് കണ്ടതെന്നും ചടങ്ങിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നും പറഞ്ഞു. രാവിലെ തന്നെ വേദിയിലെത്തിയ നിരവധി ആരാധകരും പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങ് നടക്കാത്തതിൽ നിരാശരായാണ് Read More…

India News Politics

ടിവികെ മുന്നേറ്റം തടയാൻ ഡിഎംകെ–എഐഎഡിഎംകെ ചർച്ചകൾ നടക്കുന്നു?

തമിഴ്നാട്ടിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) മുന്നേറ്റം തടയാൻ പഴയ വൈരികൾ ഒന്നിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. കോൺഗ്രസ് ടിവികെയുമായി കൈകോർത്തതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. അതേസമയം, ഈ റിപ്പോർട്ടുകളെ കുറിച്ച് ഡിഎംകെയും എഐഎഡിഎംകെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. Read More…

India News Politics

തിരുച്ചിറാപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വിജയ് വിജയം; വൻ ഭൂരിപക്ഷത്തോടെ ഇരട്ട ജയം

നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (ടിവികെ) തമിഴ്നാട്ടിൽ ശ്രദ്ധേയ നേട്ടം. തിരുച്ചിറാപ്പള്ളി ഈസ്റ്റ് നിയോജക മണ്ഡലത്തിൽ വിജയ് 27,416 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ നിയോജക മണ്ഡലത്തിൽ വിജയ് ആകെ 91,381 വോട്ടുകളാണ് നേടിയത്. ഇതിനൊപ്പം പെരമ്പൂരിലും 53,715 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇരട്ട വിജയം നേടി. ഗാന്ധി മാർക്കറ്റും റോക്ക്‌ഫോർട്ട് പ്രദേശവും ഉൾപ്പെടെ തിരുച്ചിറപ്പള്ളിയിലെ വിവിധ മേഖലകളിലായി നടത്തിയ ഉജ്ജ്വല പ്രചാരണമാണ് വിജയിയുടെ വിജയം ഉറപ്പിച്ചതെന്ന് വിലയിരുത്തുന്നു. ടിവികെയുടെ ഉയർന്നുവരുന്ന സ്വാധീനം Read More…

India News Politics

തമിഴ്നാട്ടില്‍ പോളിംഗ് സമയം നീട്ടണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ച് വിജയ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് സമയം രാത്രി 8 മണിവരെ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ പല പോളിംഗ് ബൂത്തുകളിലും നീണ്ട നിരയാണുള്ളത്. അതുകൊണ്ട് 2 മണിക്കൂർ സമയം കൂടുതൽ നൽകണമെന്നാണ് ആവശ്യം. വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അടിയന്തര പൊതുഗതാഗത സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പോളിംഗ് Read More…