പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസം നടത്താനിരുന്ന തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. വിജ്ഞാപനം വന്ന ദിവസംതന്നെ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു. ബിജെപി കേന്ദ്രനേതാക്കളും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് നടന്നാല്‍ ആയിരക്കണക്കിന് ഗ്രാമനിവാസികള്‍ക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കമ്മീഷന്‍ Read More…
Tag: c krishnakumar
ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ
പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ Read More…
നഗരസഭയുടെ ദാഹമകറ്റിയത് ബി.ജെ.പി അധികാരത്തിൽ വന്നശേഷം ; വികസനത്തിന് വോട്ടു തേടി സി. കൃഷ്ണ കുമാർ
പാലക്കാട്: പാലക്കാട് നഗരസഭക്ക് ദാഹജലം എത്തിച്ചത് കേന്ദ്ര സർക്കാരെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.എൻ.ഡി.എ റോഡ് ഷോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്. എന്നാൽ സമീപ പഞ്ചായത്തുകളിലെല്ലാം ഇപ്പോഴും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കണം. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ Read More…
കുടിവെള്ള ക്ഷാമംസ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പരാതിയുമായി അമ്മമാർ
പാലക്കാട്: സ്ഥാനാര്‍ത്ഥിയോട് കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം പങ്ക് വെച്ച് വീട്ടമ്മമാര്‍. വേനല്‍ കനക്കും മുമ്പേ കടുത്ത കുടിവെള്ളക്ഷേമം നേരിടുന്ന മാത്തൂര്‍ നിവാസികളാണ് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു മുന്നില്‍ തങ്ങളുടെ ദുരിതം പങ്കുവച്ചത്.തെരഞ്ഞെടുക്കപ്പട്ടാല്‍ നഗരസഭയിലേതിന് സമാനമായ രീതിയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പുനല്‍കി. മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പൊതിമഠം, ആനിക്കോട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി.ബലിതര്‍പ്പണത്തിന് പ്രശസ്തമായ ആനികോട് പാലപ്പറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രദര്‍ശനത്തോടൊപ്പം ഗംഗാ ആരതിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് Read More…
പാലക്കാട് ചർച്ചയാകുന്നത് കർഷകരുടെ പ്രശ്നങ്ങളും, വികസനവും മാത്രം; സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് നീറുന്ന കാർഷിക പ്രശ്നങ്ങളും വികസന കാര്യങ്ങളും മാത്രമാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.പാലക്കാട് അഞ്ജലി ഗാർഡനിൽ പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്. അതിനേക്കാൾ ചർച്ചയാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നെല്ല് സംഭരണമടക്കം കർഷകരുടെ പ്രശ്നങ്ങൾക്കാണ് എൻ.ഡി.എ പ്രാധാന്യം നൽകുന്നത്. വികസനത്തിനാണ് എൻ.ഡി.എ. വോട്ട് ചോദിക്കുന്നത്.പാലക്കാടിന് അമൃത് പദ്ധതിയിൽപ്പെടുത്തി 221 കോടിയാണ് കേന്ദ്ര സർക്കാർ Read More…
നെൽകർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കണ്ണാടി പഞ്ചായത്തിൽ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം
പാലക്കാട്: കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യോഗങ്ങളിൽ ആഞ്ഞടിച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ പര്യടനം . കാർഷിക മേഖലയായ കണ്ണാടി പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. ഇതര സംസ്ഥാന അരി മിൽ ലോബികളെ സഹായിക്കാനാണ് സപ്ളൈയ്ക്കോ നെല്ല് സംഭരിക്കാത്തതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന കർഷകർ വില കുറച്ച് നെല്ല് വിൽക്കേണ്ട അവസ്ഥയിലെത്തി. കർഷക മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് സംസ്ഥാന Read More…
സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി ‘സുരേഷ് ഗോപി കൽപ്പാത്തിയിൽ
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൽപ്പാത്തി ഗ്രാമത്തിലായിരുന്നു ഇരുവരും ഒന്നിച്ച് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം വീടുകയറി ഇറങ്ങിയ മന്ത്രിയും സ്ഥാനാർത്ഥിയും മണ്ഡലത്തിലെ വികസന കാര്യങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. കൽപ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി ഒരുക്കാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ പരിശ്രമിക്കുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കൽപ്പാത്തി സംഗീതോത്സവുമായി ബന്ധപ്പെട്ട ഒരു ആവശ്യവുമായി ആരും ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും അത്തരം ആവശ്യം Read More…
ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ
ഞായറാഴ്ച ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ.രാവിലെ 7.30 ക്ക് ചാക്കാന്തറ സെൻ്റ് റാഫേൽ ചർച്ച് സന്ദർശിച്ചു കൊണ്ടാണ് പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. വിശ്വാസികളോട് പിൻതുണ തേടിയ സ്ഥാനാർത്ഥി തുടർന്ന് സുൽത്താൻ പേട്ട സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സന്ദർശിച്ച് വികാരി ജനറൽ ഫാദർ മരിയ ജോസഫ് ആയി കൂടിക്കാഴ്ച നടത്തി. പിന്നീട് യാക്കര സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വിശ്വാസികൾ ഊഷ്മള Read More…
ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ്ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ ഇടത് Read More…
കുടുംബ യോഗങ്ങള്‍ കേന്ദ്രീകരിച്ചും ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തും ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്ന് കാണിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണം. രാവിലെ വിക്ടോറിയ കോളേജ് ജങ്ഷന്‍ മുതല്‍ മാട്ടുമാന്ത വരെയുള്ള പ്രഭാത സവാരിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് തുടക്കമിട്ടത്. കല്‍പ്പാത്തി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഒലവക്കോട് ഐശ്വര്യ നഗറില്‍ വോട്ടഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ നേതൃത്വത്തിലുള്ള നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികള്‍ സ്ഥാനാര്‍ത്ഥി വിശദീകരിച്ചു. പിന്നീട് നഗരസഭ പരിധിയില്‍ കുന്നുംപുറം ഏരിയ, സില്‍വര്‍ ലൈന്‍ Read More…








