യുവതിയെ പ്രണയിച്ചതിന്റെ വിരോധത്താല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയായ വാടാനപ്പിള്ളി ഗണേശമംഗലം ബീച്ച് പുതിയവീട്ടില്‍ ബഷീര്‍ എന്നവരെ ജീവപര്യന്തം കഠിനതടവിന് തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.പി. അനില്‍ ശിക്ഷ വിധിച്ചു. 1995 ഡിസംബര്‍ 29 ന് പുലര്‍ച്ചെ ഒന്നരമണിക്ക് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന ഇതരമതസ്ഥനായ യുവാവ് യുവതിയുടെ രാത്രിസമയത്ത് യുവതിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാറുണ്ടെന്നറിഞ്ഞ് പ്രതികള്‍ ഗൂഢാലോചന നടത്തി Read More…
Tag: court
സോളാർ സിസ്റ്റം, പ്രൊമോഷണൽ ഇൻസെൻ്റീവ് നൽകിയില്ല,225550 രൂപ നൽകുവാൻ വിധി
സോളാർ സിസ്റ്റം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രൊമോഷണൽ ഇൻസെൻ്റീവ് നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കാട്ടൂർ ചാലിശ്ശേരി വീട്ടിൽ ആൻ്റോ ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം പേട്ട ചമ്പക്കരയിലെ പ്രിയാ എൻ്റർപ്രൈസസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരനിൽ നിന്ന് 240000 രൂപ കൈപ്പറ്റിയാണ് സോളാർ സിസ്റ്റം എതിർകക്ഷി സ്ഥാപിച്ചു നൽകുകയുണ്ടായത്. പ്രൊമോഷണൽ ഇൻസെൻ്റീവ് ആയി 84 മാസത്തവണകളിലായി 2880 രൂപ വീതം വാഗ്ദാനം ചെയ്തിരുന്നു.ഇത് സംബന്ധമായി കരാറും ഉണ്ടാക്കിയിരുന്നു. ഹർജിക്കാരന് Read More…
എ ടി എം, പണം നഷ്ടപ്പെട്ടു.5000 രൂപയും നഷ്ടവും നൽകുവാൻ വിധി
എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മെയിൻ ബ്രാഞ്ച്) മാനേജർക്കെതിരെയും റൗണ്ട് വെസ്റ്റിലെ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.ബാലകൃഷ്ണപൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൽ നിന്നാണ് 5000 രൂപ എടുക്കുവാൻ Read More…
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമയെ കള്ളക്കേസിൽ പെടുത്തിയത് – പ്രതികളായ നാരായണ ദാസിന്റേയും ബ്യൂട്ടിപാർലർ ഉടമയുടെ ബന്ധുവായ ലിവിയ ജോസിന്റേയുംജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ഉടമയോടുള്ള വ്യക്തി വിരോധം മൂലം സുഹൃത്തിന്റെ സഹായത്തോടെ നിരോധിതമയക്കുമരുന്ന് ഉടമയുടെ സ്കൂട്ടറിൽ ഒളിപ്പിച്ചുവെച്ച് കള്ളക്കേസിൽ കുടുക്കിയതിൽ പ്രതികളായ എറണാകുളം ജില്ല തൃപ്പൂണിത്തുറ നാരായണീയം വീട്ടിൽ നാരായണ മേനോൻ മകൻ നാരായണദാസ് (54 വയസ്സ്), ബ്യൂട്ടിപാർലർ ഉടമയുടെ മകന്റെ ഭാര്യാ സഹോദരിയും എറണാകുളം ജില്ല ആലുവ താലൂക്ക് കാലടി മറ്റൂർ വില്ലേജ് പിരാവൂർ വരയിലൻ വീട്ടിൽ ജോസ് മകളുമായ ലിവിയ ജോസ് (23 വയസ്) എന്നവരുടെയും ജാമ്യാപേക്ഷകള്‍ തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് Read More…
സോളാർ സിസ്റ്റം സ്ഥാപിച്ചുനല്കിയില്ല, നഷ്ടമടക്കം 1,60,000 രൂപയും പലിശയും നൽകുവാൻ വിധി
പണം കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ ലോനപ്പൻ കുട്ടി.എൻ.എ.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗരാ നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് 130000 രൂപയാണ് എതിർകക്ഷി കൈപ്പറ്റുകയുണ്ടായത്.45 ദിവസത്തിനുള്ളിൽ പണി തീർക്കാമെന്നാണ് ഏറ്റിരുന്നതു്. 255000 രൂപയായിരുന്നു മൊത്തം പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. ബാക്കി തുക പണി Read More…
കുറി നടത്തിത്തീർക്കാതെ മുങ്ങി,595000 രൂപയും പലിശയും നൽകുവാൻ വിധി
കുറി നടത്തിത്തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള പ്രവാസി സിൻ്റിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. പതിനായിരം രൂപ തവണസംഖ്യ വരുന്ന അറുപത് തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം സംഖ്യ നൽകുകയുണ്ടായില്ല. Read More…
4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ,19500 രൂപ നൽകുവാൻ വിധി
ഹെഡ്സെറ്റിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത്.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ്, ചാലക്കുടിയിലുള്ള എസ് എം എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ ഇൻറർനാഷണൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.ഹർജിക്കാരൻ 4500 രൂപ നൽകിയാണ് ഹെഡ്സെറ്റ് വാങ്ങിക്കുകയുണ്ടായതു്.ഹെഡ്സെറ്റിൻ്റെ വയർ വിട്ടുപോകുന്ന തകരാർ കാട്ടിയിട്ടുള്ളതാകുന്നു.പരാതിപ്പെട്ടപ്പോൾ ഉല്പന്നം മാറ്റിത്തന്നുവെങ്കിലും തകരാർ ആവർത്തിക്കപ്പെടുകയായിരുന്നു.തുടർന്ന് ബന്ധപ്പെട്ടപ്പോൾ യാതൊന്നും ചെയ്യുവാൻ നിർവ്വാഹമില്ല എന്ന മറുപടിയാണ് ലഭിച്ചതു്.തുടർന്ന് കടയുടമക്കെതിരെയും Read More…
ഫേസ്‍ബുക്ക് പരിചയത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സബ് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി
ഫേസ്‍ബുക്ക് പരിചയത്തിലൂടെ വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാർക്ക് കാണണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ഇടുക്കി ജില്ല കഞ്ഞിക്കുഴി പഴയാരിക്കണ്ടം വലിയവീട്ടിൽ സുധാകരൻ മകൻ അമൽ വി സുധാകരൻ (29 വയസ്സ്) എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി ഉത്തരവായത്. 16.04.2025 തീയതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമമായ Read More…
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നിയെ കൊലപ്പെടുത്തി മാംസം വിൽപന നടത്തുന്ന കേസ്ഃ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചുവരുന്ന കാട്ടുപന്നിയെ നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കൊലപ്പെടുത്തി, മാംസം വിൽപന നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ പാലക്കാട് ജില്ല മങ്കര അരമ്പലംകാരയിൽ വാരിയപറമ്പിൽ വീട്ടിൽ രാജേഷ് (38 വയസ്സ്), പാലക്കാട് ജില്ല ഒറ്റപ്പാലം വരോട് കൊലോത്ത് പറമ്പിൽ അബു താഹിർ (52 വയസ്സ്) എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി ഉത്തരവായി. 2024 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് Read More…
വിശ്വദീപ്തി അഗ്രി. സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിരവിധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിച്ച കേസ്ഃ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കാലാവധിയായപ്പോള്‍ 59 ലക്ഷത്തില്‍പ്പരം രൂപ നല്‍കാതെ നിക്ഷേപകനെ തട്ടിച്ച കേസില്‍ പ്രതികളായ പുന്നയൂര്‍ക്കുളം വള്ളിക്കാട്ട് വളപ്പില്‍ വിഷ്ണു വി.ആര്‍. 33 വയസ്സ്, കണ്ടശ്ശാംകടവ് കാരമുക്ക് വിയ്യത്ത് ശ്രീല വി.എ. 34 വയസ്സ് എന്നിവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പിപി സെയ്തലവി തള്ളി ഉത്തരവായി. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിഷ്ണു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ Read More…


