സിംഗപ്പൂർ: ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യൻ ചെസ് ഇതിഹാസം ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി. 14-ാം മത്സരത്തിലെ നിർണായക വിജയത്തോടെ 17 വയസ്സുകാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യൻസിപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ, ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ആം വയസ്സിലെ ലോക കിരീടനേട്ടം മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ എന്ന റെക്കോർഡ് ഗുകേഷ് സ്വന്തം പേരിലാക്കി. ആദ്യ മത്സരത്തിൽ ഡിങ് ലിറന്‍ വിജയിച്ചതിനുശേഷം, മൂന്നാം മത്സരത്തിൽ Read More…
Tag: india
പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധി സംഘം
കാർഡിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. സംഘത്തിൽ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.
വികസിത ഭാരതം. പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം
രജിസ്ട്രേഷന്‍ ഡിസംബര്‍ 10 വരെ വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂഡെല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്‍പങ്ങള്‍ ചര്‍ച്ച ചെയ്യുക. മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിന്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതില്‍ വിജയികളാവുന്നവര്‍ക്ക് തുടര്‍ന്നു ബ്ലോഗ്, ഉപന്യാസ Read More…
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്) പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെ നടക്കുമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) അറിയിച്ചു. ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെ നടക്കും. പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 1,00,067 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷാ ഷെഡ്യൂളിന് വിശദവിവരങ്ങൾ cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ Read More…
ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് തുടക്കമായി
“വികസിത ഭാരത് @ 2047” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് 2024-ലെ ഭാരത അന്താരാഷ്ട്ര വ്യാപാര മേള ന്യൂ ഡൽഹിയിലെ പ്രഗതി മൈതനനിയിൽ ആരംഭിച്ചു. സ്വയം പര്യാപ്തത, സമഗ്രമായ വികസനം, നവീനത, സുസ്ഥിരത, സമുദായങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഭരണസംവിധാനത്തിലൂടെ സാമ്പത്തിക വളർച്ച എന്നീ മേഖലകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ, “കർഷകൻ-വിപണി-സർക്കാർ പിന്തുണ വികസിത കേരളത്തിന്” എന്ന ആശയം ആസ്പദമാക്കി കൃഷി വകുപ്പിന്റെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബൽ വാലി തുടങ്ങിയ Read More…
15 ദിവസം മുമ്പ് നോട്ടീസ് നൽകണം, വിഡിയോ ചിത്രീകരണം നിർബന്ധം; വീട് പൊളിക്കലിൽ മാർഗനിർദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കേസ് പ്രതികളോ കുറ്റക്കാരോ ആയതിനാൽ ഒരാളുടെ വീട് പൊളിക്കാൻ തീരുമാനിക്കുന്നതിനെ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി. ‘ബുള്‍ഡോസർ രാജ്’ എതിരെ ശക്തമായ വിമർശനം ഉയർത്തിയ സുപ്രീം കോടതി, കെട്ടിടങ്ങൾ പൊളിക്കുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വീടുകൾ പൊളിക്കുന്നതിന് 15 ദിവസം മുൻപ് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്നും, പൊളിക്കൽ നടപടികൾ വിഡിയോയിലൂടെ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നിയമവും ഭരണഘടനയും അനുസരിച്ച്, കേസിൽ പ്രതികളായ വ്യക്തികൾക്കും കുറ്റവാളികള്ക്കും അവകാശങ്ങൾ ഉണ്ട് എന്ന് കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ Read More…
“ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു”
ദില്ലി: ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ശുപാർശ പ്രകാരം ജസ്റ്റിസ് ഖന്നയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് തിരഞ്ഞെടുത്തതായിരുന്നു. 2025 മെയ് 13 വരെ ചീഫ് ജസ്റ്റിസായി സേവനം നൽകുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദില്ലി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി 2005 ജൂണിൽ നിയമിതനായി തുടക്കം കുറിച്ചു. 2019ൽ Read More…
ബാങ്കുകളിൽ കെവൈസി നടപടികൾ ഇനി ഒരിക്കൽ മാത്രം; റിസർവ് ബാങ്ക് വ്യവസ്ഥയിൽ മാറ്റം
മുംബൈ: ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഇനി ഒരിക്കൽ മാത്രമേ കെവൈസി നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ടാവൂ. ഒരു ബാങ്കിൽ ഒരിക്കൽ കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ, അതേ സ്ഥാപനത്തിൽ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങൾക്കോ വീണ്ടും കെവൈസി ആവശ്യമില്ലെന്ന് റിസർവ് ബാങ്ക്. നവംബർ 6 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ വ്യവസ്ഥ 2016ലെ കെവൈസി നിർദ്ദേശം പാലിക്കുന്ന എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാധകമാണ്. കൂടാതെ, ഉപഭോക്താവിൽ നിന്ന് പുതുക്കിയ വിവരങ്ങൾ ലഭിക്കുന്നതോടെ, നോ യുവർ കസ്റ്റമർ റെക്കോഡ് Read More…
സുരേഷ് ഗോപിക്ക് കേന്ദ്രത്തിൽ കൂടുതൽ ഉത്തരവാദിത്വം; ജി7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കും
കൊച്ചി: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് കേന്ദ്രം കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം എങ്കിലും മന്ത്രാലയത്തിൽ ഹാജരാകണം എന്ന നിർദേശവും സജീവമായി പ്രവർത്തിക്കാൻ ഒരു ചുമതലയുമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് ഇതോടൊപ്പം നവംബർ 13 മുതൽ 15 വരെ ഇറ്റലിയിലെ ഫ്ലോറൻസിൽ നടക്കുന്ന ജി7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കാനായി പ്രധാനമന്ത്രി നിർദ്ദേശം നൽകി. നവംബർ 12ന് ഭാരതീയ സംഘം ഇറ്റലിയിലേക്ക് പുറപ്പെടും, സുരേഷ് ഗോപിയും ഈ Read More…











