India News

അമർനാഥ് തീർത്ഥാടനം: സുരക്ഷയും ശുചിത്വവും പാലിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: വാർഷിക അമർനാഥ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും പ്രതീകമാണ് അമർനാഥ് യാത്രയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. യാത്രയ്ക്കിടെ തീർത്ഥാടകർ ശുചിത്വം പാലിക്കണമെന്നും ഭരണകൂടത്തിൻ്റെ സുരക്ഷാ നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിൻ്റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങൾക്ക് മുൻഗണന നൽകാനും ‘ഏക് പേട് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കാനും അദ്ദേഹം തീർത്ഥാടകരോട് ആഹ്വാനം Read More…

India News Politics Technology

ഭരണസംവിധാനത്തിലും ജനജീവിതത്തിലും വൻ മാറ്റമുണ്ടാക്കിയ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് 11 വയസ്

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതി 11 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തു. ഭരണസംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനകീയവുമാക്കാൻ ഡിജിറ്റൽ ഇന്ത്യ നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പേയ്‌മെൻ്റുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ സാങ്കേതികവിദ്യ ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലേക്കും, നഗരങ്ങളിലേക്കും നവീകരണത്തിൻ്റെ തരംഗം വ്യാപിപ്പിക്കാൻ ഡിജിറ്റൽ ഇന്ത്യയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, Read More…

Health India International Medical News

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ രാജ്യത്തെ ഡോക്ടർമാർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ഡോക്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ നട്ടെല്ലാണ് ഡോക്ടർമാരുടെ കഠിനാധ്വാനവും കരുണയും അർപ്പണബോധവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ആരോഗ്യരംഗം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചെന്നും ബിരുദ-ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ വലിയ തോതിൽ കൂട്ടിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ കൂടുതൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതോടൊപ്പം രാജ്യത്തിൻ്റെ ആരോഗ്യ സേവനരംഗം Read More…

India International News Politics

പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡൻ്റും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും മേഖലയിലെ നിലവിലെ സാഹചര്യവുമാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെയും തുടർനടപടികളെയും കുറിച്ച് പ്രസിഡൻ്റ് പെസെഷ്കിയാൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രദേശത്ത് കൈവരിച്ച ധാരണയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. എല്ലാ പ്രശ്നങ്ങൾക്കും സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന ഇന്ത്യയുടെ സ്ഥിരതയാർന്ന നിലപാട് അദ്ദേഹം ഇത്തവണയും ആവർത്തിച്ചു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടുപോകേണ്ടതിൻ്റെ Read More…

Culture India International News

സീഷെൽസിലെ നവശക്തി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിക്ടോറിയ: സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടോറിയയിലെ അരുള്‍മിഗു നവശക്തി വിനായകർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-നാഗരിക ബന്ധത്തിൻ്റെ പ്രതീകമാണ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. സീഷെൽസിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങളിലൊന്നായ ക്ഷേത്രത്തിൽ രാജ്യത്തിൻ്റെയും ലോകജനതയുടെയും സമാധാനത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. “ഭഗവാൻ ശ്രീ ഗണേശൻ എല്ലാവർക്കും ജ്ഞാനവും ശക്തിയും സമൃദ്ധിയും അനുഗ്രഹിക്കട്ടെ,” എന്നും അദ്ദേഹം കുറിച്ചു. ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനും പരിപാലനത്തിനും നേതൃത്വം നൽകുകയും സീഷെൽസിൽ Read More…

Growth India International News Politics

സീഷെൽസിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി

വിക്ടോറിയ: സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് ദ്വീപസമൂഹ രാജ്യത്തിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇതോടെ സീഷെൽസിൻ്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സീഷെൽസ് സ്വാതന്ത്ര്യത്തിൻ്റെ സുവർണജൂബിലിയോടൊപ്പം ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 50-ാം വാർഷികവും ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നടന്ന ദേശീയ പരേഡിൽ ഇന്ത്യൻ സായുധസേനയുടെ പ്രത്യേക സംഘം പങ്കെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ നാവികസേന, ഇന്ത്യൻ നാവികസേനയുടെ Read More…

Growth India International News

സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മോദിയും സീഷെൽസ് പ്രസിഡൻ്റും

വിക്ടോറിയ (സീഷെൽസ്): സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയും ഉഭയകക്ഷി ചർച്ച നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, ശേഷിവികസനം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, സമുദ്രസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുനേതാക്കളും ധാരണയിലെത്തി. വിക്ടോറിയയിലെ സ്റ്റേറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യ-സീഷെൽസ് ബന്ധത്തിൻ്റെ എല്ലാ മേഖലകളും അവലോകനം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള തുടങ്ങിയ Read More…

Culture India News Politics Program

‘മൻ കി ബാത്തി’ൽ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടിയുടെ 135-ാം പതിപ്പിലെ പ്രധാന വിശേഷങ്ങൾ പങ്കുവെച്ചു. സുരക്ഷ, സ്വയംപര്യാപ്തത, സാംസ്കാരിക പൈതൃകം, പരിസ്ഥിതി സംരക്ഷണം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപരമായ ജനകീയ സംരംഭങ്ങൾ എന്നിവയാണ് പരിപാടിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി, ദേശീയ സുരക്ഷയും സ്വയംപര്യാപ്തതയും സംബന്ധിച്ചാണ് ഇത്തവണത്തെ ‘മൻ കി ബാത്ത്’ ആരംഭിച്ചതെന്ന് പറഞ്ഞു. പഴയ സാമൂഹിക ചിന്താഗതികൾ മാറ്റി കരുണയുടെയും സഹവർത്തിത്വത്തിൻ്റെയും മാതൃക കാട്ടിയ Read More…

India International News Politics

മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

സീഷെൽസ്: സീഷെൽസ് രാജ്യത്തിൻ്റെ സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗുലാമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. 2024 നവംബറിൽ രാംഗുലാം അധികാരമേറ്റശേഷം ഇരുനേതാക്കളും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യ നൽകുന്ന പ്രത്യേക സാമ്പത്തിക സഹായ പാക്കേജിൻ്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ആരോഗ്യരംഗം, കണക്റ്റിവിറ്റി, സുസ്ഥിര വികസനം, ബ്ലൂ Read More…

India News Politics

സീഷെൽസിൻ്റെ പരമോന്നത ബഹുമതി ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി മോദിക്ക്

വിക്ടോറിയ: സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിൻ്റെ പരമോന്നത പ്രസിഡൻഷ്യൽ ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ബ്ലൂ ഇക്കോണമി, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര പരിപാലനം, വികസ്വര രാജ്യങ്ങളുടെ താൽപര്യ സംരക്ഷണം എന്നിവയിൽ നൽകിയ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ ബഹുമതി. പ്രത്യേക ചടങ്ങിൽ സമ്മാനിച്ച ഈ പുരസ്‌കാരം ആദ്യമായാണ് ഒരാൾക്ക് നൽകുന്നത്. ചെറുദ്വീപ് വികസ്വര രാജ്യങ്ങളുടെ വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമുള്ള പ്രധാനമന്ത്രി Read More…