Court Kerala News

ഊരകം പെല്ലിശ്ശരി ഇരട്ടക്കൊല, പ്രതി കുറ്റക്കാരൻ. വിധി 27 ന്

റോഡരികിലിട്ട് കാർ റിപ്പയര്‍ ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ പെല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻ കുമാറിനെയും കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പെല്ലിശ്ശേരി സ്വദേശിയായ വേലപ്പൻ കുറ്റക്കാരനാണെന്ന് തൃശ്ശൂർ SC/ST കേസുകൾക്കുള്ള പ്രത്യേക കോടതി തൃശ്ശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് കണ്ടെത്തി. കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കേസ്, വിധി പറയുന്നതിന് വേണ്ടി ഈ മാസം 27 ലേക്ക് Read More…

Court Kerala News

ഭാഗ്യനിധി നിക്ഷേപം, വാഗ്ദാനം ലംഘിച്ചു,സ്കീം പ്രകാരം 12,8000/- രൂപയും നഷ്ടം 10,000/- രൂപയും നൽകുവാൻ വിധി

ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായത്. ഭാഗ്യനിധി ഡെപ്പോസിറ്റ് സ്കീമിലാണ് 8,000/- രൂപ കൈപ്പറ്റി, എതിർകക്ഷി സ്ഥാപനം ഹർജിക്കാരെ ചേർത്തുകയുണ്ടായതു്. ബീന.എം.ഡി., മീനു സേവ്യറിൻ്റെ നോമിനിയാകുന്നു .കാലാവധി കഴിയുമ്പോൾ 1,28,000/- രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ അപ്രകാരം സംഖ്യ Read More…

Court Kerala News

തെറ്റി ക്രെഡിറ്റ് ചെയ്ത 2123 രൂപ തിരികെ നൽകിയില്ല, നഷ്ടം സഹിതം14623 രൂപ നൽകുവാൻ വിധി.

തെറ്റി ക്രെഡിറ്റ് ചെയ്ത സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശിനി കൂർക്കപ്പറമ്പിൽ വീട്ടിൽ ഷൈനി.കെ.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ന്യൂ എലൈറ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഷൈനി 2123 രൂപയുടെ തുണിത്തരങ്ങളാണ് വാങ്ങുകയുണ്ടായതു്. പേയ് ടി എം മുഖേനെയാണ് സംഖ്യ അടച്ചത്. എതിർകക്ഷിയുടെ എക്കൗണ്ടിലേക്ക് സംഖ്യ രണ്ട് തവണ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. ഷൈനി സംഖ്യ തിരികെ ലഭിക്കുവാൻ പല തവണ സമീപിച്ചുവെങ്കിലും അവഗണിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഹർജി Read More…

Court Kerala News

ബിജെപി അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്ഃ ഒന്നാംപ്രതിക്ക് 11 വര്‍ഷവും ആറ് മാസവും കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ

ആളൂര്‍ വിശ്വനാഥപുരം അമ്പലത്തിലെ ഉത്സവത്തിനിടയില്‍ സി.പി.എം അനുഭാവിയായ മാഹിന്‍ എന്നവര്‍ ഉത്സവപറമ്പില്‍ വന്ന കാര്യം പോലീസിനെ അറിയിച്ചു എന്ന തെറ്റിദ്ധാരണമൂലം BJP അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആളൂര്‍ പെട്രോള്‍ പമ്പിനു സമീപം തിരുനെല്‍വേലിക്കാരന്‍ ബാവ എന്ന ഷബീക്ക് എന്നവരെ വിവിധ വകുപ്പുകള്‍ പ്രകാരം 11 വര്‍ഷവും ആറ് മാസവും കഠിനതടവിനും 50,000/- രൂപ പിഴയടക്കുന്നതിനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വി രജനീഷ് ശിക്ഷ വിധിച്ചു.2006 ഫെബ്രുവരി 21 രാവിലെ 11 Read More…

Kerala News

പഴയ കോപ്പിയർ മെഷ്യൻ, പരാതിക്കാരിക്ക് വില 81,060/- രൂപയും നഷ്ടവും പലിശയും നൽകുവാൻ വിധി.

തകരാറുള്ള പഴയ കോപ്പിയർ മെഷ്യൻ നല്കിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചേർപ്പ് പുന്നപുള്ളി വീട്ടിൽ സുനിത ശ്യാമളൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ കോപ്പിയർ സർവ്വീസ് പോയൻ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. 81,060/- രൂപ നൽകിയാണ് സുനിത മെഷ്യൻ വാങ്ങുകയുണ്ടായത്. വാങ്ങി ആറ് മാസം കഴിഞ്ഞതോടെ കോപ്പികൾ തെളിയാതെയും കോപ്പിയിൽ വരകൾ രൂപപ്പെട്ടും തകരാർ കാട്ടിയിട്ടുള്ളതാകുന്നു. പരാതിക്കാരി മെഷ്യൻ വിശദമായി പരിശോധിച്ചപ്പോൾ പഴക്കം ചെന്ന മെഷ്യൻ നൽകി കബളിപ്പിക്കുകയായിരുന്നു Read More…

Kerala News

ഭാര്യവീട്ടിൽ കയറി അക്രമം:പ്രതിക്ക് നാലുവർഷവും ഒരു മാസവും തടവും 21500 രൂപ പിഴയും ശിക്ഷ

ഭാര്യവീട്ടിൽ ചെന്ന് ഭാര്യയുടെ മാതാപിതാക്കളെയും, സഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പുതുരുത്തി സ്വദേശി തേർമഠം വീട്ടിൽ ജോസ് മകൻ ജോൺസനെ നാലു വർഷവും ഒരു മാസവും തടവിനും, 21500/- രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയടക്കുന്ന പക്ഷം പിഴ സംഖ്യയിൽ നിന്ന് 20,000/- രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. Read More…

Court Kerala News

വാറണ്ട് പുറപ്പെടുവിച്ചപ്പോൾ വിധി പാലിച്ചു,ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ നടപടികൾ അവസാനിപ്പിച്ചു.

വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശ്ശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതും വിധിസംഖ്യ പലിശ സഹിതം നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ചതും. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്നാണ് ബി.എസ്.എൻ.എൽ Read More…

Court Kerala News

ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ നേരത്തെ ഉപഭോക്തൃകോടതിയിൽനിന്ന് വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമപ്രകാരം Read More…

Court Kerala News

സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടംഃ പ്രതിക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ

രാത്രി സമയങ്ങളിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസില്‍ പ്രതിയായ മണത്തല പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലൻ എന്നവര്‍ക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയടയ്ക്കാനും തൃശ്ശൂർ എസ് സി എസ് ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പലപ്രാവശ്യം പരാതിക്കാരുടെ വീടിന്റെ പരിസരത്ത് അസമയ ങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ CC TV ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ക്യാമറയിൽ Read More…

Kerala News

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും അതിന്റെ നടത്തിപ്പുകാരുടെയും സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്ത ഉത്തരവ് സ്ഥിരപ്പെടുത്തികൊണ്ട് കോടതി ഉത്തരവായി

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും അതിന്റെ നടത്തിപ്പുകാരുടെയും സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്ത ഉത്തരവ് സ്ഥിരപ്പെടുത്തികൊണ്ട് തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എം.രതീഷ്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്തു വഹകളും‍, ബാങ്ക് അക്കൗണ്ടുകളും, വാഹനങ്ങളും മറ്റും താല്‍ക്കാലികമായി ജപ്തി ചെയ്ത സര്‍ക്കാര്‍ നടപടി സ്ഥിരപ്പെടുത്തികൊണ്ടാണ് കോടതി ഉത്തരവിട്ടത് . കേസില്‍ കമ്പനി പുറപ്പെടുവിച്ച മോര്‍ട്ട്ഗേജ് ക്യപിറ്റല്‍ ബോണ്ടുകള്‍മുതലായ രേഖകള്‍ പ്രോസിക്യൂഷന്‍ തെളിവിലേക്ക് ഹാജരാക്കിയെങ്കിലും ആയതിന്റെ സാധുത Read More…