കട തീ പിടിച്ച്, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.ഒല്ലൂർ വെസ്റ്റ് ബസാറിലെ അതിയുന്തൻ വീട്ടിൽ ഷാജൻ.എ.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.ഷാജൻ്റെ ഒല്ലൂർ പള്ളിനടയിലുള്ള വെസ്റ്റേൺ ബസാറിലെ സെൻ്റ് റാഫേൽ സ്റ്റോർസ് ആണ് കത്തി നശിക്കുകയുണ്ടായതു്. സ്റ്റേഷനറി, ബേക്കറി, ഫാൻസി ഉല്പന്നങ്ങൾ എന്നിവയാണ് കടയിൽ വില്പന നടത്തിയിരുന്നത് .ആറ് ലക്ഷം രൂപയായിരുന്നു ഇൻഷുറൻസ് പരിധി.എന്നാൽ Read More…
Tag: court
5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും അമ്മയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ 19 കാരനു ജീവപരന്ത്യം തടവും പുറമെ പിഴയും
തൃശൂർ ജില്ലയിലെ മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ബ്രിക്സ് കമ്പനിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിൻ്റെ അമ്മ നജ്മ ഖാത്തൂൺ അച്ഛൻ ബഹാരുൾ എന്നിവർ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാൽ ഹുസൈൻ അവിടേക്ക് സംഭവത്തിൻ്റെ തലേ ദിവസം വന്നതാണ്. നാട്ടിലെ സ്വത്തുതർക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി , അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടു ഒപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ Read More…
കോടതി ഫീസ് പരിഷ്‌കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
സർക്കാർ നിയോഗിച്ച കോടതി ഫീസ് പരിഷ്‌കരണ സമിതി നിയമ വകുപ്പ് മന്ത്രി പി രാജീവിന് റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിലെ കോടതി ഫീസും വ്യവഹാരസലയും നിയമത്തിൽ വരുത്തേണ്ട ഭേദഗതിയെ സംബന്ധിച്ചും കോടതി ഫീസും മറ്റും പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചിരുന്നത്. സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ്. വി. കെ മോഹനനാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. സമിതി കൺവീനറായ ലോ സെക്രട്ടറി കെ ജി സനൽകുമാറും ഒപ്പം ഉണ്ടായിരുന്നു. ഫിനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഡോ. എൻ.കെ Read More…
പട്ടികജാതി യുവതിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസ്
പ്രതിയ്ക്ക് 6 വര്‍ഷവും 3 മാസവും തടവും 25500 രൂപ പിഴയും ശിക്ഷ പട്ടികജാതിയില്‍പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ വിവിധ വകുപ്പുകളിലായി 6 വര്‍ഷവും 3 മാസവും തടവിനും 25500 രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ SC/ST കേസുകള്‍ക്കുള്ള പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കോടശ്ശേരി ചന്ദനക്കുന്ന് ദേശത്ത് തെക്കന്‍ വീട്ടില്‍ 50 വയസ്സുള്ള ബിജു എന്നയാളേയാണ് വിവിധ വകുപ്പുകളിലായി 6 വര്‍ഷവും 3 മാസവും തടവിനും Read More…
പട്ടികജാതിയില്‍ ഉള്‍പ്പെട്ട യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് :
പ്രതികള്‍ക്ക് 4 വര്‍ഷവും 3 മാസവും തടവും 7500 രൂപ വീതം പിഴയും ശിക്ഷപട്ടികജാതിയില്‍ ഉള്‍പ്പെട്ട യുവാവിനെ പൊതുവഴിയില്‍ വച്ച് തലയിലും, പുറത്തും അടക്കം ശരീരത്തിന്റെ പല ഭാഗങ്ങളില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്പിച്ച കേസില്‍ പ്രതികളായ ഇരിഞ്ഞാലക്കുട ആസാദ് റോഡ് നിവാസികളായ കിട്ടത്ത് വീട്ടില്‍ പ്രിന്‍സ് 28 വയസ്സ്, കോലോത്ത് വീട്ടില്‍ അക്ഷയ് 27 വയസ്സ്, ഇളയേടത്ത് വീട്ടില്‍ അര്‍ജുന്‍ 24 വയസ്സ്‍, ഇളയേടത്ത് വീട്ടില്‍ അഖില്‍ 24 വയസ്സ്‍, ഇളയേടത്ത് വീട്ടില്‍ വിജീഷ് 42 Read More…
തമിഴ്‍നാട്ടില്‍ നിന്നും വില്പനക്കായി 210 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസ്
5 പ്രതികള്‍ക്ക് 10 വര്‍ഷവും 3 മാസവും കഠിനതടവും ഒരു ലക്ഷത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ ലോറിയിലും കാറിലുമായി കഞ്ചാവ് അനധികൃതമായി കടത്തിയ കേസില്‍ 1 മുതല്‍ 5 വരെ പ്രതികളായ അരണാട്ടുകര ലാലൂര്‍ ദേശത്ത് ആലപ്പാട്ട് പൊന്തേക്കന്‍ ജോസ് 43 വയസ്സ്, വില്‍വട്ടം വില്ലേജ് മണ്ണുത്തി ദേശം വലിയവീട്ടില്‍ സുധീഷ് 45 വയസ്സ്, പഴയന്നൂര്‍ വടക്കേത്തറ നന്നാട്ടുകളം മനീഷ് 26 വയസ്സ്, മുളംകുന്നത്തുകാവ് കരുവാന്‍കാട് തേമണല്‍ രാജീവ് 45 വയസ്സ്, തമിഴ് നാട് തേനി ജില്ലയില്‍ Read More…
വീട് പണി പൂർത്തിയായിട്ടും, നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, കൂടുതൽ അടച്ച സംഖ്യ തിരികെ നൽകുവാനും നഷ്ടം 20000 രൂപ നൽകുവാനും വിധി.
വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക Read More…
മകളുടെ പ്രായമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: വൃദ്ധന്റെ ജാമ്യാപേക്ഷ തള്ളി
ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നെന്‍മണിക്കര ചിറ്റിലശ്ശേരി പട്ടത്തുപറമ്പില്‍ മോഹന്റെ (70) ജാമ്യാപേക്ഷ തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് തള്ളി ഉത്തരവായി. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.യുവതി താമസിക്കുന്ന വീട്ടില്‍ ബെഡ് റൂമിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് വസ്ത്രങ്ങള്‍ വലിച്ചുകീറുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയെ കഴുത്തില്‍ ഞെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുന്‍പ് പലപ്പോഴും യുവതിയെ ശല്യപ്പെടുത്തിയിരുന്നു. കൊല്ലുമെന്ന ഭീഷണി Read More…
യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും
പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ വിരോധത്താല്‍ യുവതിയെ വഴിയില്‍ വണ്ടി തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും ശിക്ഷ ജോലി കഴിഞ്ഞ് സ്ക്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടന്‍ എന്നവരെ വിവിധ വകുപ്പുകളി ലായി 17വര്‍ഷവും 1 മാസവും കഠിനതടവിനും 60,500രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് Read More…
എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്ക്ക് ജാമ്യം, 11 ദിവസത്തെ റിമാൻഡിന് ശേഷം മോചനം
കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദ് ആണ് ജാമ്യത്തിന് അനുമതി നൽകിയത്. 11 ദിവസത്തെ റിമാൻഡ് കഴിഞ്ഞാണ് ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. കേസിന്റെ മുൻവാദത്തിൽ, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ചില പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം സമ്മതിച്ചിരുന്നു. ദിവ്യ ജാമ്യത്തിൽ പുറത്തുപോകുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ Read More…






