Kerala News

ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു. ആശുപത്രിയും ഡോക്ടറും നഷ്ടം നൽകണം.

പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോ.രാം മോഹൻ.കെ.പി.എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. ടെന്നിസൻ്റെ ഇടതു കൈ കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്ക് പറ്റി ആശുപത്രിയിൽ കൊണ്ടു ചെല്ലുകയായിരുന്നു. തുടർന്ന് എക്സ് റേ എടുത്ത് കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിടുകയായിരുന്നു.എന്നാൽ ഒരാഴ്ച Read More…

Court Kerala News

പ്രസവാനുകൂല്യം, നീതി തേടി ഡിഫൻസ് കൗൺസിൽ അഭിഭാഷക ഹൈകോടതിയിൽ.സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിക്ക് നോട്ടീസ്.

പ്രസവാനുകൂല്യം അനുവദിക്കാതിരുന്നതിനെ തുടർന്ന്, ഡിഫൻസ് കൗൺസിൽ അഭിഭാഷക നല്കിയ ഹർജിയിൽ സംസ്ഥാന നിയമസഹായ അഥോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്. യൂണിയൻ ഓഫ് ഇന്ത്യ, ദേശീയ, സംസ്ഥാന, ജില്ല നിയമ സേവന അഥോറിറ്റി ഇവർക്കെതിരെ തൃശൂരിലെ ഡിഫൻസ് കൗൺസിൽ അഭിഭാഷകയായ, എഡ്വിന ബെന്നി ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്രകാരം ഉത്തരവായത്. 2022 ലെ ദേശീയ സ്കീം പ്രകാരമാണ് സംസ്ഥാനത്ത് സർക്കാർ വക ഡിഫൻസ് കൗൺസിൽ സിസ്റ്റം ആരംഭിക്കുകയുണ്ടായത്. ക്രിമിനൽ കോടതികളിൽ പ്രതികൾക്കു വേണ്ടി നിയമ സേവനം ലഭ്യമാക്കുക എന്നതാണ് ഡിഫൻസ് Read More…

Court Kerala News

വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ, നഷ്ടം 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.

വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട് വീട്ടിൽ കെ.എസ്.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപനത്തിൻ്റെ മാനേജർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. അശോകൻ്റെ വീട്ടിൽ എതിർകക്ഷികൾ സ്ഥാപിച്ച് നൽകിയ സോളാർ സിസ്റ്റം പ്രവർത്തനരഹിതമാവുകയായിരുന്നു. പ്രവർത്തിച്ചിരുന്ന അവസരങ്ങളിലും വാഗ്ദാനം ചെയ്തതനുസരിച്ചുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെട്ടിരുന്നില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. ഇൻവെർട്ടറും Read More…

Court Kerala News

കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല, നിക്ഷേപസംഖ്യ 60000 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.

കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു. Read More…

Court Kerala News

ബൈക്കിന് തകരാർ, വില 84803 രൂപയും പലിശയും നഷ്ടം 15000 രൂപയും നൽകുവാൻ വിധി.

ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി Read More…

Court Kerala News

കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകിയില്ല,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്.

കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ Read More…

Court Kerala News

ചന്ദനമാഫിയയിലെ കണ്ണികളായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റെയ്ഞ്ച് കോടശ്ശേരി റിസര്‍വ് വനത്തില്‍ മാരകായുധങ്ങളുമായി കടന്നുകയറി ആറ് ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ 10 മുതല്‍ 15 കൂടി പ്രതികളായ മഞ്ചേരി നറുകര പട്ടേര്‍കുളം അടങ്ങാപ്പുറം മുഹമ്മദ് മിഷാല്‍ 26 വയസ്സ്, മലപ്പുറം പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കത്തൊടി മുഹമ്മദ് അബ്രാര്‍, 26 വയസ്സ്, മഞ്ചേരി നറുക ര തോട്ടംപുറം വീട്ടില്‍ മുഹമ്മദ് സുഹൈല്‍ 34 വയസ്സ്, പൂക്കാട്ടുര്‍ ചോലയില്‍ വീട്ടില്‍ മുഹമ്മദ് ഫസലു റഹ്മാന്‍, 27 വയസ്സ്, മലപ്പുറം Read More…

Court Kerala News

400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്കു 15 വർഷം കഠിന തടവും 150000 രൂപ പിഴ യും തൃശൂർ മൂന്നാം അഡി. ജില്ലാ ജഡ്ജി കെ.എം.രതീഷ് കുമാർ ശിക്ഷ വിധിച്ചു .KL 72 8224 നമ്പർ ഭാരത് ബെൻസ് ചരക്ക് ലോറിയിൽ അനധികൃതമായ കടത്തി കൊണ്ടുപോയിരുന്ന 400 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ 400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ Read More…

Court Kerala Law News

ഉടമ്പടി ലംഘിച്ചു,അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചുനല്കിയില്ല,115000 രൂപയും പലിശയും നൽകുവാൻ വിധി.

അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും Read More…