Kerala News

ശബരിമലയിൽ പുതിയ ക്രമീകരണം; ദേവസ്വം ബോർഡിന്റെ അനുമതി

ശബരിമല: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന തീർഥാടകർ ഇനി മുതൽ കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേ അയ്യപ്പദർശനം നടത്താനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ച പുതിയ ക്രമീകരണം മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പ്രായോഗികമാകും. നിലവിൽ കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്ന രീതി മാറ്റിക്കൊണ്ടാണ് പുതിയ പദ്ധതി. ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ, ശബരിമലയുടെ ചുമതലയുള്ള പോലീസ് Read More…

Kerala News

മുഴുവൻ അയ്യപ്പ ഭക്തർക്കും സുഖകരമായ ദർശനം ഒരുക്കാൻ കഴിഞ്ഞ തീർഥാടന കാലം : മന്ത്രി വി എൻ വാസവൻ

മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ  ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ Read More…

Kerala News

ശബരിമലയിൽ മകര വിളക്ക് ഇന്ന്: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിക്കാൻ ഭക്തരാശി

ശബരിമല: ഭക്ത ലക്ഷങ്ങൾ പ്രർഥനാനിർഭരരായി കാത്തിരിക്കുന്ന ശബരിമല മകര വിളക്ക് ഇന്ന്. അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് ദേവസ്വ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി ​ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടിൽ മകര ജ്യോതി ദൃശ്യമാകും. ആകാശത്ത് മകര സംക്രമ നക്ഷത്രവും കാണാം. നേരിട്ട് കാണാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഭക്തർ നിറഞ്ഞു. രണ്ട് ദിവസമായി ദർശനത്തിനു എത്തിയ തീർഥാടകർ മലയിറങ്ങാതെ കാത്തിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയാണ് Read More…

Kerala News

ശബരിമല തീര്‍ത്ഥാടനം: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ്; സ്പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില് മാത്രം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 11 മുതൽ 14 വരെ, എരുമേലി മുക്കുഴി കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളിൽ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവർക്കാണ് ഇളവ് നൽകുക. ഇതിനകം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത തീര്‍ത്ഥാടകരെ കാനനപാത വഴി കടത്തിവിടുമെന്നും, ബുക്ക് ചെയ്യാത്ത ഭക്തർക്കിതിന് ഇളവ് ബാധകമാവില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സ്പോട്ട് ബുക്കിങ് ഇനി മുതൽ നിലയ്ക്കലില്‍ മാത്രം ലഭ്യമാകും. മറ്റ് കേന്ദ്രങ്ങളിൽ നിന്ന് Read More…

Kerala News

ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ Read More…

Kerala News

ശബരിമലയിൽ വൻ വരുമാന വർധന; അരവണ വിറ്റുവരവിൽ 82 കോടി

ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. 29 ദിവസങ്ങൾക്കുള്ളിൽ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 141.13 കോടി രൂപ ആയിരുന്നു വരുമാനം. ഈ വർഷം 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്. അരവണ വിൽപ്പനയിൽ നിന്നാണ് ഏറ്റവും വലിയ വരുമാനം ലഭിച്ചത്. ഈ വർഷം 82.68 കോടി രൂപയുടെ അരവണ വിറ്റു, കഴിഞ്ഞ വർഷം ഇത് 65.26 കോടി രൂപ മാത്രം ആയിരുന്നു. കൂടാതെ, Read More…

Kerala News

കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും

ശബരിമലയില്‍ മഴ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും നിരീക്ഷിക്കും. അതേസമയം, കര്‍ശന ജാഗ്രത പാലിക്കാൻ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നൽകി.രാത്രി യാത്ര ചെയ്യുമ്പോള്‍ തീർഥാടകർ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. അതിനിടെ, തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ കടലോര- കായലോര- മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ഖനന പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരം എന്നിവ Read More…

Kerala News

ദിലീപിന് ശബരിമലയില് വിഐപി പരിഗണന; ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: നടന്‍ ദിലീപിന്  ശബരിമലയില് കിട്ടിയ വിഐപി പരിഗണനയെക്കുറിച്ച് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിന് ചെറിയ പ്രാധാന്യം കൊടുക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദിലീപ് വിഐപി മാർഗ്ഗത്തോടെയാണ് ശബരിമലയിൽ ദര്‍ശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. Read More…

Kerala News

ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയില് സമരവും പ്രതിഷേധവും ഹൈക്കോടതി വിലക്കി

കൊച്ചി: ശബരിമല തീര്‍ത്ഥാടനം കേന്ദ്രമെന്ന നിലയില് ആരാധനാവകാശത്തെ ബാധിക്കുന്ന സമരങ്ങള് നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. പമ്പയിലും സന്നിധാനത്തും സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിശോധിച്ച ഹൈക്കോടതി, സമരങ്ങള് തീര്‍ത്ഥാടകരുടെ അടിയന്തര സേവനങ്ങള് തടസ്സപ്പെടുത്തുന്നതായി കണക്കാക്കി. ഡോളി സേവനം ലഭ്യമാകാതെ വന്നാല് പ്രായമായവരും രോഗികളുമായ തീര്‍ത്ഥാടകര് എന്ത് ചെയ്യും എന്ന് കോടതി ചോദിച്ചു .ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല, ഭാവിയില്‍ Read More…

Kerala News

അതിതീവ്ര മഴയ്ക്ക് സാധ്യത; തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു.നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു.