ലോജിസ്റ്റിക്സ് കമ്പനി മുഖേനെ അയച്ച ക്ഷണക്കത്തുകൾ നശിച്ച് ഉപയോഗക്ഷമമല്ലാതായതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഷൊർണൂർ റോഡിലുള്ള ലെല്ലാ ഏജൻസീസ് ഉടമ ഷിജു ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വി ആർ എൽ ലോജിസ്റ്റിക്സ് ലിമിറ്റഡിൻ്റെ തൃശൂരിലേയും ഡൽഹിയിലുമുള്ള കാശ്മീരി ഗേറ്റിലേയും കാണ്ട്ല മാർക്കറ്റിലേയും മാനേജർമാർക്കെതിരെ വിധിയായത്. ഹർജിക്കാരൻ ക്ഷണക്കത്തുകളുടെ കച്ചവടമാണ് ചെയ്തു വരുന്നത്. എതിർകക്ഷികൾ മുഖേനെ ഹർജിക്കാരന് 73376 രൂപയുടെ ക്ഷണക്കത്തുകളാണ് അയച്ചത്. എന്നാൽ ക്ഷണക്കത്തുകൾ നശിച്ചു. തുടർന്ന് ഹർജി ഫയൽ ചെയ്തു. Read More…
Tag: adv a d benny
ബൈക്കിന് മൈലേജ് കുറവ്, പരസ്യത്തിൽ തെറ്റായ വാഗ്ദാനം നൽകി: മഹീന്ദ്ര കമ്പനിക്കെതിരെ വിധി
ബൈക്കിന് കുറവ് മൈലേജ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മണലിത്തറ സ്വദേശി പുത്തൻകളപ്പുരയിൽ വീട്ടിൽ ജോയ് മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള മഹീന്ദ്ര ടു വീലേർസ് ലിമിറ്റഡിനെതിരെ വിധിയായത്. ജോയ് മാത്യു 2014 ജൂൺ 18 നാണ് 46559 രൂപ നൽകി എതിർകക്ഷിയുടെ സെഞ്ചുറോ ബൈക്ക് വാങ്ങി. ഒരു ലിറ്റർ പെട്രോളിന് 85 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അപ്രകാരം ലഭിച്ചിരുന്നില്ല. തെറ്റായ വാഗ്ദാനം നൽകിയാണ് വാഹനം വില്പന നടത്തിയതെന്നാരോപിച്ച്, Read More…
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വിറ്റു, ചോദിച്ചപ്പോൾ മറുപടി ‘ന്നാ പോയി കേസ് കൊട്’, വീട്ടമ്മക്ക് 15000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടം നൽകാൻ വിധി. തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തിരൂരുള്ള റോസ് മരിയ ഫാൻസി ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരി 175 രൂപ നൽകി, യാർഡ്ലി ലണ്ടൻ ഇംഗ്ലീഷ് ബ്ളോസ്സം എന്ന ഉല്പന്നം വാങ്ങി. 2023 മാർച്ച് 19ന് വാങ്ങിയ ഉല്പന്നത്തിൻ്റെ കാലപരിധി 2022 ഡിസംബർ 12ന് തീർന്നതായിരുന്നു. പരാതിപ്പെട്ടപ്പോൾ Read More…
നിക്ഷേപ സംഖ്യ തിരികെ നൽകിയെന്ന് ആരോപണം; സ്ഥാപനവും പാർട്ണർമാരും 2,40,000 രൂപയും പലിശയും നൽകാൻ വിധി
നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്ത് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ മാനേജിങ്ങ് ഡയറക്ടർ, ഇതര പാർട്ണർമാരായ സി.അരവിന്ദാക്ഷമേനോൻ, കെ.അനിൽകുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധിയായത്. നസീർ 2,00,000 രൂപയാണ് എതിർകക്ഷിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. നിക്ഷേപ സംഖ്യ തിരികെ Read More…
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല; ടൈൽ പണിക്കാരന് പോലീസ് വാറണ്ട്
ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കാൻ ഉത്തരവ്. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ ടി.ബി ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പിള്ളിക്കരയിലുള്ള വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ വാറണ്ട് ഉത്തരവായത്. ടൈൽ പണിയിലെ അപാകതകൾ ചോദ്യം ചെയ്ത് നന്ദനൻ ഫയൽ ചെയ്ത ഹർജിയിൽ 30000 രൂപയും പലിശയും നല്കുവാൻ എതിർകക്ഷിയായ മോഹനനെതിരെ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിച്ചില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി Read More…
ഉപഭോക്തൃ കോടതി വിധിയായ 1,65,000 രൂപ നൽകിയില്ല, കുറിക്കമ്പനി ചെയർമാന് വാറണ്ട്
കോടതി വിധി പ്രകാരം 1,65,000 രൂപ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കുറിക്കമ്പനി ചെയർമാന് വാറണ്ട് അയക്കാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശി ചാലിശ്ശേരി കാളത്തോട്ടുകാരൻ വീട്ടിൽ സോജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കുറീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനെതിരെ വാറണ്ട് അയക്കാൻ ഉത്തരവായത്. കുറി കളിലെ ബോണസ് തുക നൽകാതിരുന്നതിനെത്തുടന്ന് സോജു ഫയൽ ചെയ്ത ഹർജിയിൽ 1,50,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകാനാണ് Read More…
ബൊലെറോ വാഹനത്തിന് തുരുമ്പ്, 50000 രൂപ നൽകാൻ വിധി
ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തുള്ള കെ. പീതാംബരൻ ഫയൽ ചെയ്ത ഹർജിയിലാണ് മുംബൈയിലുള്ള മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. വാഹനം വാങ്ങി ഒരു വർഷമാകുമ്പോഴേക്കും വാഹനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുരുമ്പ് കണ്ട് തുടങ്ങി. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി വാഹനത്തിലെ തുരുമ്പ് റിപ്പോർട്ട് ചെയ്തു. വാഹനത്തിൻ്റെ മോശം പരിചരണം Read More…
വീട്ടമ്മക്ക് നിക്ഷേപ സംഖ്യയും നഷ്ടവും നല്കിയില്ല, ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്
വീട്ടമ്മക്ക് വിധി പ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാങ്ങാട്ടുകര സ്വദേശിനി ആറ്റുപുറത്തു് വീട്ടിൽ വസന്തലക്ഷ്മി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ ബ്ലൂ ഹെഡ്ജ് ഫിനാൻസ് എൻ്റ് ഗോൾഡ് ലോണിനെ പ്രതിനിധീകരിച്ച് മാനേജിങ്ങ് ഡയറക്ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. വസന്തലക്ഷ്മി നിക്ഷേപ സംഖ്യ തിരിച്ചു ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 100000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി Read More…
അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു
അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു. അക്ഷരായനം വായനോത്സവത്തോടനുബന്ധിച്ച് തൃശൂർ വിവേകോദയം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നവകം സാംസ്കാരിക ചടങ്ങിലാണ് കവി.ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി ആദരിച്ചത്.സ്ഥിരമായി പംക്തികൾ കൈകാര്യം ചെയ്യുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ബെന്നി വക്കീൽ ആദരിക്കപ്പെടുകയുണ്ടായത്. പ്രമുഖ അഭിഭാഷകൻ കൂടിയായ ഏ.ഡി.ബെന്നിയുടേതായി ആയിരത്തിലധികം ലേഖനങ്ങളും ആയിരത്തിലധികം വീഡിയോ പ്രഭാഷണങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഉപഭോക്തൃ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ബെന്നി വക്കീൽ സജീവമാണ്. കെ.എൻ.യശോധരൻ, പി.എൻ.ഗോപീകൃഷ്ണൻ, ഡോ.കെ.ധനലക്ഷ്മി, ഡോ.ബെന്നി ജേക്കബ്ബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗ ശേഷ്ഠ പുരസ്കാരം സമർപ്പിച്ചു
വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സർഗ്ഗ ശേഷ്ഠ പുരസ്കാരം സമർപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ, മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് മഞ്ചേരി എം എൽ.എ ,യു.എ.ലത്തീഫ് അഡ്വ.ഏ.ഡി. ബെന്നിക്ക് പുരസ്ക്കാരം നൽകി ആദരിച്ചു. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു് സജീവമായി ഇടപെട്ടു വരുന്നു.സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ Read More…




