Agriculture India News

ഒഡിഷയില്‍ വളക്ഷാമം രൂക്ഷം; സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെഡി

ഭുവനേശ്വര്‍: ഖരീഫ് കൃഷിക്കാലത്ത് ഒഡിഷയില്‍ രൂക്ഷമായ വളക്ഷാമം അനുഭവപ്പെടുകയാണെന്നും ഇതുമൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ആരോപിച്ച് സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ ബിജു ജനതാദള്‍ (ബിജെഡി) രംഗത്തെത്തി. സംസ്ഥാനത്ത് വളത്തിൻ്റെ വ്യാപകമായ കരിഞ്ചന്ത നടക്കുകയാണെന്നും ഇത് ഭരണകൂടത്തിൻ്റെ സമ്പൂര്‍ണ വീഴ്ചയാണെന്നും ബിജെഡി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വളം ലഭിക്കാത്ത സാഹചര്യം കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഖാരിഫ് കൃഷിക്കാലത്ത് കര്‍ഷകര്‍ക്ക് വളക്ഷാമമില്ലെന്നും ആവശ്യത്തിന് വളം ലഭ്യമാണെന്നും സര്‍ക്കാര്‍ Read More…

Agriculture Business Economy India News

ഖരീഫ് കൃഷി അവലോകനം; മഴക്കുറവുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഖരീഫ് കൃഷിയുടെ പുരോഗതി, കാലവർഷത്തിൻ്റെ സ്ഥിതി, മഴക്കുറവ്, വളം-വിത്ത് ലഭ്യത എന്നിവ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മഴക്കുറവുള്ള പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനങ്ങളുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജൂലൈ 17 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 658.19 ലക്ഷം ഹെക്ടർ പ്രദേശത്താണ് ഖരീഫ് കൃഷി നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ വിതച്ച വിസ്തൃതി കുറഞ്ഞെങ്കിലും നെല്ല്, പയർവർഗങ്ങൾ ഉൾപ്പെടെ Read More…

Agriculture Farming India News Politics

100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ; 10 കോടി കർഷകർക്ക് ഐസിഎആർ സാങ്കേതികവിദ്യ: ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ (ഐസിഎആർ) 98-ാമത് സ്ഥാപകദിനാഘോഷത്തിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘വികസിത് കൃഷി, സമൃദ്ധ് കിസാൻ’ എന്ന ലക്ഷ്യത്തോടെ പുതിയ കാർഷിക വികസന പദ്ധതികൾ പ്രഖ്യാപിച്ചു. 100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ വികസിപ്പിക്കുക, ഐസിഎആറിൻ്റെ സാങ്കേതികവിദ്യ 10 കോടി കർഷകരിലെത്തിക്കുക, ‘വൺ ഇൻസ്റ്റിറ്റ്യൂട്ട്-വൺ ഗ്രാൻഡ് ഇന്നൊവേഷൻ’ പദ്ധതി നടപ്പാക്കുക, ഐസിഎആർ ഓപ്പൺ ഡിജിറ്റൽ നോളജ് പ്ലാറ്റ്ഫോം ആരംഭിക്കുക, വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരായ നിയമങ്ങൾ ശക്തമാക്കുക, സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണത്തിലൂടെ ഐസിഎആറിനെ Read More…

Agriculture Kerala News

കര്‍ഷക അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, മികച്ച മട്ടുപ്പാവ് കര്‍ഷകന്‍, പൂന്തോട്ടം ഒരുക്കുന്ന കര്‍ഷകന്‍, കൃഷിക്കൂട്ടം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാര്‍ത്ഥി എന്നിവരുള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളിലെ വ്യക്തികള്‍ക്ക് 2025 ലെ അവാര്‍ഡുകള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഡിജിറ്റല്‍ ഡാറ്റ, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ Read More…

Agriculture India News

മഴയുടെ അഭാവം; ഖാരിഫ് കൃഷിവിസ്തൃതിയിൽ 21% ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്ത് മഴയുടെ അഭാവവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂൺ വൈകിയെത്തിയതും കാരണം ഖാരിഫ് സീസണിലെ കൃഷിവിസ്തൃതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ 6 വരെ ആകെ 350.85 ലക്ഷം ഹെക്ടറിലാണ് ഖാരിഫ് വിളകള്‍ വിതച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 442.8 ലക്ഷം ഹെക്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെല്‍വിത്തിടലിലും ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ജൂലൈ 6 വരെ 60.24 ലക്ഷം ഹെക്ടറിലാണ് നെല്‍ Read More…

Agriculture Farming Kerala News

കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

തൃശൂർ: കർഷകരുടെ അവകാശ സംരക്ഷണത്തിനും ആരോഗ്യ ബോധവൽക്കരണത്തിനുമായി ഇന്ത്യൻ വാർത്തയുടെ നേതൃത്വത്തിൽ ‘കർഷക കൂട്ടായ്മ’ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് നിറനിലാവ് (പൂമല ഡാമിന് സമീപം) വച്ചാണ് പരിപാടി നടന്നത്. കർഷകരുടെ ഉന്നമനത്തിനും കാർഷിക മേഖലയിലെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. കൃഷിയും ആരോഗ്യവും പരസ്പരം കൈകോർക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകളും ചർച്ചകളും സംഘടിപ്പിച്ചു. കർഷകരുടെ ക്ഷേമം, ആരോഗ്യ സംരക്ഷണം, കൃഷിയിലെ ആധുനിക രീതികൾ, ഉൽപാദന വർധന, കാർഷിക മേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ Read More…

Agriculture India News

‘ഖേത് ബചാവോ അഭിയാൻ’ ദേശീയ ദൗത്യമാക്കും: ശിവരാജ് സിങ് ചൗഹാൻ

റിവാരി: സുസ്ഥിര കൃഷി, സന്തുലിത വളപ്രയോഗം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് കേന്ദ്ര കാർഷിക-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഹരിയാനയിലെ റിവാരി ജില്ലയിലെ ബവാലിലെ കാർഷിക കോളേജിൽ നടന്ന ‘ഖേത് ബചാവോ അഭിയാൻ’ (കൃഷിയിടം സംരക്ഷിക്കൂ) സമാപന സമ്മേളനത്തിലും ഹരിയാന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ.) മിഷൻ ഉദ്ഘാടന ചടങ്ങിലുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകരും കാർഷിക Read More…

Agriculture Kerala News Politics

കേരള കാർഷിക സർവകലാശാല പുതിയ വൈസ് ചാൻസലറായി ഡോ. ടി. സജിത റാണി

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ (കെഎയു) പുതിയ വൈസ് ചാൻസലറായി ഡോ. ടി. സജിത റാണിയെ നിയമിച്ചു. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറുടെ സെക്രട്ടേറിയറ്റാണ് ജൂൺ 27-ന് നിയമന വിജ്ഞാപനം പുറത്തിറക്കിയത്. നിലവിൽ വെള്ളാനിക്കര കാർഷിക കോളേജിൻ്റെ ഡീനായാണ് ഡോ. ടി. സജിത റാണി സേവനമനുഷ്ഠിക്കുന്നത്. കാർഷിക വിദ്യാഭ്യാസം, ഗവേഷണം, വിപുലീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷ.

Agriculture Farming India News

മധ്യപ്രദേശിലെ ബുർഹാൻപൂർ വാഴപ്പഴത്തിന് ജി.ഐ. ടാഗ്

ഇൻഡോർ: മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന് ഭൗമസൂചിക (GI) ടാഗ് ലഭിച്ചു. സംസ്ഥാനത്ത് ജി.ഐ. അംഗീകാരം നേടുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് ബുർഹാൻപൂർ വാഴപ്പഴവും ഇടം നേടിയതായി അധികൃതർ അറിയിച്ചു. വ്യത്യസ്തമായ രുചി, ആകർഷകമായ നിറം, ഉയർന്ന ഗുണനിലവാരം എന്നിവ കൊണ്ടാണ് ബുർഹാൻപൂർ വാഴപ്പഴം ഏറെ പ്രശസ്തമായത്. ജില്ലയിലെ അനുകൂലമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ എന്നിവയാണ് ഈ വാഴപ്പഴത്തിൻ്റെ ഗുണമേന്മയെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. Read More…

Agriculture Farming Job Kerala News

നാടൻ പശു സംരക്ഷണവും വരുമാന സാധ്യതകളും; സൗജന്യ പരിശീലനം കൊടകരയിൽ

തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ വച്ച് നാടൻ പശുക്കളും സംരക്ഷണവുമായി ബന്ധപ്പെട്ട് സൗജന്യ പരിശീലനം നടക്കുന്നു. 2026 ജൂൺ 21 ഞായറാഴ്ച രാവിലെ 09.30 മുതൽ 04.00 വരെ നാടൻ പശുക്കളുടെ സംരക്ഷണവും വരുമാന സാധ്യതകളും എന്ന വിഷയത്തിലുള്ള പരിശീലന ക്ലാസ് കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി മാനേജിംഗ് കൗൺസിൽ മെമ്പർ കെ കെ ഷാജുവാണ് നയിക്കുന്നത്. തിയ്യതി: 2026 ജൂൺ 21 ഞായറാഴ്ച.സമയം: രാവിലെ 09.30 മുതൽ വൈകീട്ട് 04.00 വരെ.സ്ഥലം: വിജയ കോളേജ്(വിജയ Read More…