സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് ₹125 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹13,315 ആയി. എട്ട് ഗ്രാമിൻ്റെ വില ₹1,06,520 ആയി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 11,000 രൂപയും എട്ട് ഗ്രാമിന് 88,000 രൂപയും ആണ്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 245 രൂപയും എട്ട് ഗ്രാമിന് 1,960 രൂപയുമാണ്.
Business
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് ₹10 കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹13,440 ആയി. ഇന്നത്തെ നിരക്കുപ്രകാരം ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിൻ്റെ വില 1,07,520 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,105 രൂപ ആയി. ഇതോടെ ഒരു പവൻ 18 കാരറ്റ് സ്വർണത്തിൻ്റെ വില ₹88,840 ആയി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളി Read More…
മാറ്റമില്ലാതെ സ്വർണവില
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 13,450 രൂപയും പവന് (8 ഗ്രാം) 1,07,600 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,110 രൂപയും പവന് 88,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയുമാണ് വില.
സാനന്ദിൽ സി.ജി. സെമി ഒസാറ്റ് കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
സാനന്ദ്: ഗുജറാത്തിലെ സാനന്ദിൽ സി.ജി. സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ സെമികണ്ടക്ടർ നിർമ്മാണത്തിൻ്റെയും ഭാവി സാങ്കേതികവിദ്യകളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതിയ കേന്ദ്രം കൂടുതൽ കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിൻ്റെ പ്രതീകമാണ് ഈ പദ്ധതിയെന്നും ശക്തമായ പ്രതിജ്ഞകളെ പ്രവർത്തിയിലൂടെ യാഥാർത്ഥ്യമാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിൽ പരിപാടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, സാനന്ദിൽ Read More…
ഇന്ത്യ–ഇസ്രായേൽ ഉഭയകക്ഷി നിക്ഷേപ കരാർ പ്രാബല്യത്തിൽ; സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാകും
ന്യൂഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ കരാർ (Bilateral Investment Agreement – BIA) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും നിക്ഷേപ ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമായാണ് കരാറിനെ വിലയിരുത്തുന്നത്. 2025 സെപ്റ്റംബർ 8-ന് ന്യൂഡൽഹിയിൽ ഇന്ത്യാ സർക്കാരും ഇസ്രായേൽ സർക്കാരും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. നിക്ഷേപകർക്കും നിക്ഷേപങ്ങൾക്കും സുരക്ഷിതവും സുതാര്യവുമായ അന്തരീക്ഷം ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. നിക്ഷേപ സംരക്ഷണത്തിന് ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ കരാർ. Read More…
സ്വർണവിലയിൽ നേരിയ ആശ്വസം; ഗ്രാമിന് 25 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് ₹25 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ₹13,450 ആയി. പുതുക്കിയ നിരക്ക് പ്രകാരം എട്ട് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 1,07,600 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹11,110 ആണ്. എട്ട് ഗ്രാമിന് ₹88,880 ആയി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളി 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലമാറ്റങ്ങളും രൂപയുടെ Read More…
സംസ്ഥാനത്ത് സ്വർണവില കുതിച്ചു തന്നെ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 125 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ₹13,475 ആയി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് ₹1,07,800 ആണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹11,130യും പവന് ₹89,040യുമായി ഉയർന്നു. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 250 രൂപയും 8 ഗ്രാമിന് 2,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിൻ്റെ സ്വാധീനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
എസ്‌സി/എസ്‌ടി സംരംഭകർക്ക് കരുത്തായി ദേശീയ എസ്‌സി-എസ്‌ടി ഹബ് പദ്ധതി
ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ സംരംഭകരെ ശാക്തീകരിക്കുന്നതിനായി കേന്ദ്ര എംഎസ്എംഇ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ എസ്‌സി-എസ്‌ടി ഹബ് (NSSH) പദ്ധതി മികച്ച ഫലങ്ങൾ നൽകുന്നതായി മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബിസിനസ് ആക്സിലറേറ്റർ പ്രോഗ്രാം (BAP) വഴി സംരംഭകർക്ക് പരിശീലനം, വിദഗ്ധ മാർഗനിർദേശം, വിപണി വിവരങ്ങൾ, ബിസിനസ് വികസന പിന്തുണ എന്നിവ ലഭ്യമാക്കുന്നു. ഇതിലൂടെ സർക്കാർ ടെൻഡറുകളുൾപ്പെടെയുള്ള വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്താനും മത്സരശേഷി വർധിപ്പിക്കാനും സംരംഭങ്ങൾക്ക് സാധിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ധനസഹായം, സാങ്കേതികവിദ്യ, വിപണി പ്രവേശനം, ശേഷി Read More…
മദ്യം വാങ്ങാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം?
സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇനി ഐഡി കാര്‍ഡും വേണ്ടി വരും. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്. കര്‍ണാടക മോഡല്‍ പോലെ നോ-ഐഡി നോ എന്‍ട്രി നിബന്ധന പോലെ കേരളത്തിലും നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടി വരുമെന്നതാണ് പുതിയ രീതി. നിലവില്‍ ഫയല്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. വിശദമായ ചര്‍ച്ചക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.
ഊർജ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്ത്യ-ജപ്പാൻ സംയുക്ത ധാരണയായി
ന്യൂഡൽഹി: ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇന്ത്യയും ജപ്പാനും സംയുക്തമായി പ്രവർത്തിക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. തന്ത്രപ്രധാന പെട്രോളിയം ശേഖരം, എണ്ണ-വാതക വിതരണ സുരക്ഷ, സമുദ്ര ഊർജ ഗതാഗതം, ഊർജ വിപണിയിലെ സ്ഥിരത, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയിൽ സഹകരണം വിപുലീകരിക്കാനാണ് ധാരണ. ആഗോള വിപണി പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും മൂന്നാം രാജ്യങ്ങളിൽ Read More…




