Death Kerala News

ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്തും

കര്‍ണാടകയിലെ ചിക്ക്മഗ്ലൂരിവില്‍ വിനോദയാത്രക്ക് പോയി കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. പ്രത്യേക കേസായി പരിഗണിച്ചാണ് സമയം വൈകിയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്താന്‍ തീരുമാനമായത്. ചിക്കമഗ്‌ളൂരിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. അതിനുശേഷം കുടുംബം നാട്ടിലേക്ക് മടങ്ങും. ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് സോകോ ടീം പരിശോധിക്കുന്നുണ്ട്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചിക്ക്മഗ്ലൂരു എസ്പി Read More…

Death Kerala News

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയില്‍ വെച്ചായിരുന്നു മരണം. അസുഖബാധിതനായിരുന്നു.മീശമാധവന്‍, കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, പ്രണയവര്‍ണങ്ങള്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ക്യാരക്ടര്‍ റോളിലും വില്ലന്‍ റോളിലും തിളങ്ങിയ നടനായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റേയും സുമതിയുടേയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകരംഗത്തേക്ക് പ്രവേശിച്ചു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം കരസ്ഥമാക്കിയത്.സംസ്‌കാരം Read More…

Death Kerala

പിഐ ശങ്കരനാരായണൻ മറക്കാനാവാത്ത ഒരു ഭാഷാ-സംസ്കാര പോരാളി

പി വി കൃഷ്ണൻ കുറൂർ പി.ഐ. ശങ്കരനാരായണൻ -മലയാള ഭാഷയേയും മലയാളിത്തത്തെയും അളവറ്റ് സ്നേഹിച്ചിരുന്ന ഒരു കവി. പാശ്ചാത്യ സംസ്കാരത്തെയും അവർ അവശേഷിപ്പിച്ചു പോയ ആചാര – പെരുമാറ്റ വിശേഷങ്ങളേയും അന്ധമായി അനുകരിക്കുന്നവരെ തുറന്നെതിർക്കാൻ ഒരു മടിയും കാണിക്കാത്ത തൻ്റേടിയായിരുന്നു അദ്ദേഹം.കേക്ക് മുറിച്ചും, മെഴുകുതിരി ഊതിക്കെടുത്തിയും, “ഹാപ്പി ബെർത്ത് ഡേ ടൂ യൂ”പാടിയും പിറന്നാളാഘോഷിക്കുന്ന മലയാളിയോട് എന്നും കലഹിച്ചിരുന്ന ആളായിരുന്നു ശങ്കരനാരായണൻ. പകരം അദ്ദേഹം, ലളിതമലയാളത്തിൽ രണ്ടു വരി എഴുതി കാർഡിൽ അച്ചടിച്ച് പലർക്കും കൊടുത്തിരുന്നു.മാതൃഭാഷ അവഗണിക്കപ്പെടുമ്പോഴൊക്കെ, Read More…

Death Kerala News

പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ (81) അന്തരിച്ചു.സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്. അമൃത ആശുപത്രിയിൽ അഞ്ച് ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു.1945ല്‍ കണ്ണൂരിലാണ് ശങ്കരനാരായണൻ ജനിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തെ പത്രപ്രവര്‍ത്തനം. എറണാകുളത്തുള്ള കേന്ദ്രഗവണ്‍മെൻ്റ് സ്ഥാപനമായ ഏലം (സ്‌പൈസസ്) ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്‌പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൊത്തം 130 പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. ഏലം ഒരു ശീലമാക്കു എന്ന ഏലം ബോർഡിൻ്റെ പ്രശസ്തമായ Read More…

Court Death Health India Law Medical

ഇന്ത്യയിലെ ആദ്യ ദയാവധം നടപ്പിലാക്കി, ഹരീഷ് റാണ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ ദയാവധത്തിന് കീഴടങ്ങി ഹരീഷ് റാണ അന്തരിച്ചു. ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 31 വയസ്സുള്ള ഹരീഷ് റാണ 2013 മുതല്‍ കോമയിലായിരുന്നു. വിദഗ്ധ ചികിത്സക്കും പിന്തുണയ്ക്കുമായി കഴിഞ്ഞ ആഴ്ചയാണ് റാണയെ ഗാസിയബാദിലെ വീട്ടില്‍ നിന്നും ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയത്. ഓങ്കോ-അനസ്‌തേഷ്യാ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ വൈകുന്നേരം 4.10 ഓടെയാണ് അദ്ദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ Read More…

Death Kerala News

പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. എ. ആളൂര്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനും ഹൈപ്രൊഫൈല്‍ കേസുകളുടെ പ്രതിഭാഗം നിയമ പ്രതിനിധിയുമായ അഡ്വ. ബി. എ. ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന അഡ്വ. ആളൂര്‍ സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായതോടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം, ഇലന്തൂര്‍ ഇരട്ട നരബലി കേസ്, കൂടത്തായി കൊലക്കേസ് തുടങ്ങി സംസ്ഥാനത്തെ പല ശ്രദ്ധേയ കേസുകളിലും Read More…

Death Kerala News

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: കെ രാധാകൃഷ്ണന് എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേയ്സ്ബുക്കിൽ കുറിച്ചത്. സംസ്കാരം വ്യാഴാഴ്ച. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. Read More…

Culture Death Kerala

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും Read More…

Death India News

തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തവും പ്രഗൽഭവുമായ തബലവാദകനും പത്മവിഭൂഷൺ ജേതാവുമായ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സാക്കിർ ഹുസൈൻ തിങ്കളാഴ്ച പുലർച്ചെ മരണമടഞ്ഞു. ആദ്യഘട്ടത്തിൽ മരണവാർത്ത കുടുംബാംഗങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വിവരം സ്ഥിരീകരിക്കുകയായിരുന്നു. പ്രശസ്ത തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനായ സാക്കിർ ഹുസൈൻ, അച്ഛന്റെ പാത പിന്തുടർന്ന് തബലയെ ലോകവേദിയിലെത്തിച്ച മഹാനായ Read More…

Death Kerala News

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സാക്ഷി

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷി, സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചെങ്ങന്നൂരിലെ കെ.എം ചെറിയാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കുടുംബം സാമ്പത്തിക സഹായം തേടിയിരുന്നു. കൂടാതെ, തലച്ചോറിൽ അണുബാധയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ആരോഗ്യനില വഷളാകുകയായിരുന്നു. ആസിഫ് അലി നായകനായ “കൗബോയ്” എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ബാലചന്ദ്രകുമാർ. ദിലീപ് നായകനായ “പിക്ക് പോക്കറ്റ്” എന്ന സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. നടിയെ Read More…