Agriculture India Kerala News

പ്രത്യേക ശുചീകരണ യജ്ഞം; രാജ്യത്തുടനീളം 2,000 തൈകൾ നട്ട് കൃഷി മന്ത്രാലയം

ന്യൂഡൽഹി: ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം 2,000-ത്തിലധികം തൈകൾ നട്ടു. സർക്കാർ ഓഫീസുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ഭരണനിർവഹണ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക ശുചീകരണ യജ്ഞം ആറാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. 2026 ഒക്ടോബർ 2 മുതൽ 31 വരെയായിരുന്നു ക്യാമ്പയിൻ. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കുക, രേഖകൾ ക്രമീകരിക്കുക, ഇ-മാലിന്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും നീക്കം ചെയ്യുക, ഓഫീസുകളിലെ സ്ഥലം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ക്യാമ്പയിന്റെ Read More…

Business Economy India International News Politics

സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചു മോദി; ഉക്രെയ്ൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. തുടരുന്ന ഉക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. സംഘർഷത്തിന്റെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് സെലൻസ്കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. പ്രശ്നപരിഹാരത്തിന് ചർച്ചയും നയതന്ത്ര ഇടപെടലുകളുമാണ് ആവശ്യമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ഉക്രെയ്‌നും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുനേതാക്കളും ചർച്ച Read More…

India Kerala News Politics

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഛത്തീസ്ഗഢിലെ ബസ്തർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ദിമാഗി നക്സലുകൾ’ എന്ന പ്രധാനമന്ത്രിയുടെ പരാമർശമാണ് രാഹുലിനെ ചൊടിപ്പിച്ചത്. രാജ്യവിരുദ്ധർ ആരാണെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവർ ആരാണെന്നും വ്യക്തമാക്കാൻ തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ചു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സൈനികരുടെ മുഖഭാവങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകളോടുള്ള വിയോജിപ്പ് പ്രകടമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിയുടെ നുണകൾ സൈനികർ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിആർപിഎഫിനെ ടാഗ് Read More…

Health India Kerala News Politics

BJP കൗൺസിലർമാർ “റീത്ത് ” വെച്ച് പ്രതിഷേധിച്ചു

തൃശ്ശൂർ: നഗരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പ്രധാനകാരണം റോഡിലെ കുഴികളിൽ ബൈക്ക് യാത്രികർക്ക് വീണിട്ടാണ്. റോഡിലെ കുഴികൾ അടയ്ക്കാൻ കോടികൾ ചെലവിട്ട് അമൃത് 2.0 ഫണ്ട് കോർപ്പറേഷൻ വാങ്ങിയ Pot whole മെഷീൻ മാസങ്ങളായി ഉപയോഗിക്കാതെ കോർപ്പറേഷനിൽ പാർക്കിംഗ് ഏരിയയിൽ കയറ്റിയിട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഇന്നുച്ചയ്ക്ക് 12 30ന് ബിജെപി കൗൺസിലർമാർ മെഷീനിൽ റീത്തു വച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി കട്ടപ്പുറത്തിരിക്കുന്ന പോട്ട് ഹോൾ മെഷീൻ വണ്ടി എത്രയും വേഗം നിരത്തിലറക്കി റോഡിലെ കുഴികൾ അടച്ച് ജനങ്ങളുടെ Read More…

Business India Kerala Law News

ലോൺ അടച്ചു വീട്ടി,ആധാരം തിരിച്ചുകിട്ടിയില്ല, 10,25000 രൂപ നൽകാൻ ബാങ്കിനെതിരെ വിധി

ലോൺ അടച്ചു വീട്ടിയിട്ടും, ആധാരം തിരിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കുന്നം സ്വദേശി റോണി മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് സൗത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ വിധിയായത്. റോണി മാത്യു ബാങ്കിൽ നിന്ന് ലോണെടുത്തതിന് ആധാരം ഈടായി നൽകിയിരുന്നു. ലോൺ തുക അടച്ചു വീട്ടിയിട്ടും ആധാരം തിരികെ നൽകുകയുണ്ടായില്ല. എന്നാൽ ലോണിനായി ഈട് നൽകിയ വസ്തു, വില്പനക്കായി കരാറിൽ ഏർപ്പെട്ടിരുന്നു. ആധാരം Read More…

Business Economy Environment Health India News Politics

ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മുംബൈയിൽ വിവിധയിടങ്ങളിൽ തീപിടിത്തം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രൂക്ഷമായ വായുമലിനീകരണത്തിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 500 കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്. പുകമഞ്ഞ് വ്യാപിച്ചതോടെ പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞു. ഇത് റോഡ് ഗതാഗതത്തെയും ബാധിച്ചു. ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന നിർദേശം വ്യാപകമായി ലംഘിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. വായുമലിനീകരണം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ വരും മണിക്കൂറുകളിൽ നടപടികൾ സ്വീകരിച്ചേക്കും. അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിലും വിവിധയിടങ്ങളിൽ വ്യാപക തീപിടിത്തമുണ്ടായി. ഡോംഗ്രിയിൽ Read More…

Business Economy India News

ജമ്മുവിലെ നെഹ്‌റു മാർക്കറ്റിൽ വൻ തീപിടിത്തം; 12 കടകൾ കത്തിനശിച്ചു, കത്വയിലും തീപിടിത്തം

ജമ്മു നഗരമധ്യത്തിലെ ചരിത്രപ്രസിദ്ധമായ നെഹ്‌റു മാർക്കറ്റിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. കത്വ ജില്ലയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തും മറ്റൊരു തീപിടിത്തമുണ്ടായി എന്ന് അധികൃതർ അറിയിച്ചു. രണ്ട് സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വ്യാപകമായി പടക്കം പൊട്ടിക്കുന്നതിനിടെയാണ് തീപിടിത്തങ്ങളുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Culture India News

പശ്ചിമ ബംഗാളിൽ കാളീപൂജ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കാളീപൂജ ആഘോഷങ്ങൾ ഞായറാഴ്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പൂജാമണ്ഡപങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. അലങ്കാര ദീപങ്ങളാൽ പ്രകാശപൂരിതമായ തെരുവുകളും വർണാഭമായ പൂജാമണ്ഡപങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദക്ഷിണേശ്വർ ക്ഷേത്രം, കാളിഘട്ട് ക്ഷേത്രം, താരാപീഠം തുടങ്ങിയ പ്രമുഖ ആരാധനാലയങ്ങളിൽ ആയിരക്കണക്കിന് ഭക്തർ ദേവി കാളിക്ക് പ്രാർഥനകൾ അർപ്പിക്കാനെത്തി. ദർശനത്തിനായി ക്ഷേത്രങ്ങളിൽ നീണ്ട നിരകളാണ് രൂപപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പൂജകളും ആചാരങ്ങളും നടന്നു. മനോഹരമായി അലങ്കരിച്ച പൂജാമണ്ഡപങ്ങളും ദീപാലങ്കാരങ്ങളും നഗരങ്ങളിലും Read More…

Agriculture India News Politics

വരൾച്ച ബാധിത കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച ജൽനയിലെത്തും

ജൽന: വരൾച്ചയെ തുടർന്ന് ദുരിതത്തിലായ കർഷകരെ സന്ദർശിക്കാനും അവരുടെ കുടുംബങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാനുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച ജൽനയിലെത്തും. ജൽന താലൂക്കിലെ മൗജ്പുരി ഗ്രാമത്തിലുള്ള ശ്രീ രാമേശ്വരി മഹാദേവ് സൻസ്ഥാനിൽ ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം സന്ദർശനം നടത്തുക. ഇവിടെ കർഷകരുമായി നേരിട്ട് സംവദിക്കുന്ന ഷിൻഡെ അവരുടെ പരാതികളും പ്രശ്നങ്ങളും കേൾക്കും. വിളനാശം, കുടിവെള്ളക്ഷാമം, കന്നുകാലികൾക്കുള്ള തീറ്റയുടെ അഭാവം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിലയിരുത്തും. വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന കർഷക കുടുംബങ്ങളെയും സന്ദർശിച്ച് Read More…

India News Politics

സിക്കിമിലെ അതിർത്തി മേഖലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് രാജ്‌നാഥ് സിങ്

ഷെറത്താങ് (സിക്കിം): സിക്കിമിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന ത്രിശക്തി കോർപ്സിലെ (33 കോർപ്സ്) സൈനികർക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദീപാവലി ആഘോഷിച്ചു. നവംബർ എട്ടിന് ഷെറത്താങ്ങിൽ എത്തിയ അദ്ദേഹം സൈനികരുമായി സംവദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, കിഴക്കൻ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ വി.എം.ബി. കൃഷ്ണൻ, 33 കോർപ്സ് ജനറൽ ഓഫീസർ കമാൻഡിങ് ലെഫ്റ്റനന്റ് ജനറൽ മൻ രാജ് സിങ് മൻ എന്നിവരും മുതിർന്ന Read More…