ജിന്ദ്: ഹരിയാണയിലെ ജിന്ദിൽ നിന്ന് സോണിപട്ടിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിൻ്റെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്നും ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പുതിയ യുഗത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജൻ ട്രെയിനിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ഇന്ത്യ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റീം എൻജിനുകളിൽ നിന്ന് ഡീസൽ, ഇലക്ട്രിക് ട്രെയിനുകളിലേക്കും ഇപ്പോൾ Read More…
Program
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസാരംഭം
ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ പാരായണത്തിന് ഇന്ന് തുടക്കം കുറിക്കും. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ ഒരു മാസക്കാലത്തേക്ക് രാമനാമ ജപങ്ങളാല്‍ ഭക്തിസാന്ദ്രമാകും. കര്‍ക്കിടകമാസത്തിന്റെ വരവറിയിച്ച് മഴയും ഇന്നുണ്ട്. ഇടമുറിയാതെ പഴ പെയ്തിരുന്ന പഴയ കാലങ്ങളില്‍ കര്‍ക്കിടകം പഞ്ഞമാസം കൂടിയായിരുന്നു. മഴയുടെ ദുരിതവും, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളും കൊണ്ട് ദുരിതമറിഞ്ഞ് ജീവിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു. ഇവയെല്ലാം രാമായണ പാരായണത്തിലൂടെ ദൈവത്തില്‍ അര്‍പ്പിച്ചിരുന്ന ഒരു കാലം. സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയാണിത്. ഇന്നലെ കര്‍ക്കിടക സംക്രാന്തിയില്‍ Read More…
കേരളത്തിൻ്റെ അഭിമാനം നാസയിലേക്ക്; ഡോ. അനിൽ മേനോൻ്റെ ആദ്യ ബഹിരാകാശ ദൗത്യം ഇന്ന്
ന്യൂഡൽഹി: കേരളവുമായി കുടുംബവേരുകളുള്ള നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ ഇന്ന് തൻ്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കമിടും. എക്‌സ്‌പെഡിഷൻ 75-ൻ്റെ ഭാഗമായുള്ള ദൗത്യത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് (ISS) അദ്ദേഹം യാത്രതിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8.17-ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് വിക്ഷേപണം. ഡോ. അനിൽ മേനോനൊപ്പം രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ദൗത്യത്തിൽ പങ്കെടുക്കും. സംഘം എട്ട് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. പാലക്കാട് Read More…
കർക്കടകം വരവായി കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?
മിഥുനം, കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ Read More…
വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ (WLF) മൂന്നാമത് എഡിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും ഡബ്ല്യു.എൽ.എഫ് (WLF) രക്ഷാധികാരിയുമായ ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എൽ.എമാരായ ഉഷ വിജയൻ, ഐ.സി ബാലകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന പത്ര പ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസ് എന്നിവർ സംസാരിച്ചു. 2026 ഡിസംബർ 20, 21, 22, Read More…
ദീപാവലി തപാൽ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച് യുഎസ് പോസ്റ്റൽ സർവീസ്
വാഷിങ്ടൺ: ദീപാവലി ആഘോഷത്തെ അനുസ്മരിച്ച് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്ന് യുഎസ് പോസ്റ്റൽ സർവീസ് (USPS) പ്രഖ്യാപിച്ചു. ഈ വർഷാവസാനത്തോടെ പുറത്തിറക്കുന്ന പുതിയ സ്റ്റാമ്പുകളുടെ പരമ്പരയിലായിരിക്കും ദീപാവലി സ്റ്റാമ്പും ഉൾപ്പെടുക. ഹൂസ്റ്റൺ സ്വദേശിനിയായ കലാകാരി സംഗീത ഭുടാഡ ഒരുക്കിയ മനോഹരമായ രംഗോലി രൂപകൽപ്പനയാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം ഫോട്ടോഗ്രാഫർ ബിനയ് ദീക്ഷിതാണ് പകർത്തിയത്. നിറമുള്ള അരിപ്പൊടി, ചോക്ക്, പൂക്കളുടെ ഇതളുകൾ തുടങ്ങിയവ ഉപയോഗിച്ച് ഒരുക്കുന്ന പരമ്പരാഗത അലങ്കാരമാണ് രംഗോലിയെന്ന് യുഎസ് പോസ്റ്റൽ സർവീസ് വ്യക്തമാക്കി. ദീപാവലി ഉൾപ്പെടെയുള്ള Read More…
‘മൻ കി ബാത്തി’ൽ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടിയുടെ 135-ാം പതിപ്പിലെ പ്രധാന വിശേഷങ്ങൾ പങ്കുവെച്ചു. സുരക്ഷ, സ്വയംപര്യാപ്തത, സാംസ്കാരിക പൈതൃകം, പരിസ്ഥിതി സംരക്ഷണം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപരമായ ജനകീയ സംരംഭങ്ങൾ എന്നിവയാണ് പരിപാടിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി, ദേശീയ സുരക്ഷയും സ്വയംപര്യാപ്തതയും സംബന്ധിച്ചാണ് ഇത്തവണത്തെ ‘മൻ കി ബാത്ത്’ ആരംഭിച്ചതെന്ന് പറഞ്ഞു. പഴയ സാമൂഹിക ചിന്താഗതികൾ മാറ്റി കരുണയുടെയും സഹവർത്തിത്വത്തിൻ്റെയും മാതൃക കാട്ടിയ Read More…
ആർട്ട് ഓഫ് ലിവിങ്ങിൻ്റെ 45ാം വാർഷികത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
ആർട്ട് ഓഫ് ലിവിങ്ങിൻ്റെ 45ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിനിടെ ധ്യാൻ മന്ദിറും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സമൂഹത്തിനായി ആർട്ട് ഓഫ് ലിവിങ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ ശക്തിയും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹം സർക്കാരിനേക്കാൾ ശക്തമാണെന്നും രാജ്യനിർമാണത്തിൽ ജനപങ്കാളിത്തം നിർണായകമാണെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഡോൾഫിൻ റെസ്ക്യൂ ആംബുലൻസ്’ വഴി നാല് മാസത്തിനിടെ എട്ട് ഗംഗാ ഡോൾഫിനുകളെ രക്ഷിച്ചു
രാജ്യത്തെ ആദ്യ ‘ഡോൾഫിൻ റെസ്ക്യൂ ആംബുലൻസ്’ നാല് മാസത്തിനിടെ എട്ട് ഗംഗാ ഡോൾഫിനുകളെ രക്ഷപ്പെടുത്തി വീണ്ടും നദിയിലേക്ക് തിരിച്ചുവിട്ടുവെന്ന് അധികൃതർ അറിയിച്ചു. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഭാഗമായാണ് രക്ഷാപ്രവർത്തനം നടന്നത്. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ നടന്ന ഏറ്റവും പുതിയ രക്ഷാപ്രവർത്തനത്തിൽ, ഒരു ആൺ ഗംഗാ ഡോൾഫിൻ കനാലിലെ ചെളിവെള്ളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നദിയിലേക്ക് തിരികെ പോകാൻ കഴിയാത്തതിനെ തുടർന്ന് ഡോൾഫിൻ്റെ നില വഷളായതായി അധികൃതർ വ്യക്തമാക്കി. ഉത്തർപ്രദേശ് വനവകുപ്പും ടർട്ടിൽ സർവൈവൽ അലയൻസ് Read More…
ആദി കൈലാസ യാത്രയ്ക്ക് തുടക്കം കുറിച്ചു
ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആദി കൈലാഷ്, ഓം പർവത് തീർത്ഥാടന യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 350-ലധികം ഭക്തർ ആദ്യ സംഘമായി ധാർചുലയിൽ നിന്ന് യാത്ര തിരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അശീഷ് ജോഷിയാണ് തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നർ ലൈൻ പെർമിറ്റിനായി 500-ലധികം അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും ഇതുവരെ 350 പേർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥയും സുരക്ഷാ സാഹചര്യവുമനുസരിച്ച് വരും ദിവസങ്ങളിലും Read More…










