Education Job Kerala News

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്


ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ HST (Physical Science) തസ്തികയിലേക്ക് 2026-2027 അധ്യയന വർഷത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖത്തിന് ക്ഷണിച്ചു. 12.05.2026 തീയതിയിൽ ഉച്ചക്ക് 3 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ (ശ്രീപത്മം ബിൽഡിംഗ്, തെക്കേനട, ഗുരുവായൂർ) വെച്ചാണ് അഭിമുഖം നടത്തുക. ഉദ്യോഗാർത്ഥികൾ പ്രസ്‌തുത ദിവസം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും, കൂടിക്കാഴ്ച്‌ചയ്ക്കും നിശ്ചിത സമയത്ത് തന്നെ ദേവസ്വം ഓഫീസിൽ ഹാജരാകേണ്ടതാണ്.

HST (Physical Science) ഒഴിവ് 1
യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്, കെ- ടെറ്റ് (കാറ്റഗറി – 3)

Degree in concerned subject, B Ed/BT in concerned subject, K-TET (Category-III)

കൂടിക്കാഴ്ച തീയതി-
12.05.2026
സർട്ടിഫിക്കറ്റ് പരിശോധന – ഉച്ചയ്ക്ക് 1.30
അഭിമുഖം – 3pm

വയസ്സ്, ശമ്പളം എന്നിവ സർക്കാർ ഉത്തരവുകൾക്ക് അനുസരിച്ചാണ്. താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും മറ്റ് അനുബന്ധ രേഖകളുടെയും അസ്സലും പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. മേൽപ്രകാരം യോഗ്യതയില്ലാത്തവരെയും നിശ്ചിത സമയത്ത് ഹാജരാകാത്തവരെയും അയോഗ്യരാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2554815, 0487-2556335, Extn.-251,248,235 ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *