Kerala News

ട്രെയിനിൽ കര്പ്പൂരം കത്തിച്ചാൽ കനത്ത ശിക്ഷ; ശബരിമല തീർത്ഥാടകർക്ക് ദക്ഷിണ റെയിൽവേയുടെ മുന്നറിയിപ്പ്

ശബരിമല തീർത്ഥാടകർ ട്രെയിനിൽ കര്പ്പൂരം കത്തിച്ച് പൂജ നടത്തുന്നത് പാടില്ലെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ കനത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ സുരക്ഷയെ ആശ്രയിച്ച് റെയിൽവേ കോച്ചുകളിലും സ്റ്റേഷനുകളിലും തീ കൊളുത്തിയുള്ള പൂജകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കു ആയിരം രൂപ പിഴയോ മൂന്നു വർഷം തടവോ ശിക്ഷ ലഭിക്കുമെന്നാണ് അറിയിപ്പ്. 130 എന്ന ടോൾ ഫ്രീ നമ്പറിൽ ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് റെയിൽവേ അറിയിച്ചു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര Read More…

Kerala News

12 ദിവസം കൊണ്ട് 10 ലക്ഷം ഭക്തര് ശബരിമലയില് ദര്‍ശനം നടത്തി; വരുമാനം 63 കോടി കവിഞ്ഞു

പത്തനംതിട്ട: വൃശ്ചികം ഒന്നിന് നട തുറന്ന ശേഷം 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54% വര്‍ദ്ധനവാണ്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ദേവസ്വത്തിന്റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയതോടെ, ശബരിമല ദേവസ്വം 63 കോടി രൂപയുടെ വരുമാനം നേടിയതായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരവണ വില്പ്പനയില്‍ തന്നെ 28 Read More…

Kerala News

ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേക ഗേറ്റ്

ശബരിമല: ശബരിമലയിൽ കുട്ടികൾ, മാളികപ്പുറങ്ങൾ, മുതിർന്നവ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പുതിയ ക്രമീകരണം. ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ് ഒരുക്കി, അവരെ ആദ്യത്തെ വരിയിലെത്തി ദർശനത്തിനായി അനുവദിക്കും. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയിൽനിന്ന് മല കയറാനെത്തുന്ന കുട്ടികളും മുതിർന്നവ്യക്തികളും ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു ഈ ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്ന് പതിനെട്ടാംപടിയിലേക്കുള്ള പ്രത്യേക വരി ക്രമീകരിച്ചിരുന്നു. ഇപ്പോൾ തീർഥാടകരുടെ തിരക്ക് കൂടിയതോടെ പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും ശരംകുത്തിക്കു Read More…

Kerala News

ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; 23 പൊലീസുകാരെ നല്ലനടപ്പിന് അയച്ചു; സന്നിധാനത്ത് മൊബൈൽ ഫോണുകൾക്ക് പൂർണ്ണ വിലക്ക്

ശബരിമല: പതിനെട്ടാംപടിയില് ഫോട്ടോഷൂട്ട് നടത്തിയ 23 പൊലീസുകാരെ എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം നല്ലനടപ്പുപരിശീലനത്തിന് അയച്ചു. കണ്ണൂര് നാലാം ബറ്റാലിയനില്‍ ആണ് ഇവരുടെ പരിശീലനം നടക്കുക. എസ്എപി ക്യാമ്പിലെ ഈ പൊലീസുകാര്‍ നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ നിന്ന് മുകളിലേക്കുള്ള ഭാഗത്ത് വരിവരിയായി നിന്നു ഫോട്ടോ എടുത്തതാണ് വിവാദമായത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ദേവസ്വം ബോർഡും ഹൈക്കോടതിയും സംഭവത്തില്‍ പ്രതികരിച്ചു. മകരവിളക്ക് സീസണില് തീര്‍ത്ഥാടകരുടെ കൃത്യമായ നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്തിയ പൊലീസ് സംഘമായിരുന്നിട്ടും ഇത്തരം ഫോട്ടോ ഷൂട്ട് Read More…

Kerala News

പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട്: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീർഥാടന സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രസംസനീയമായിരുന്നുവെങ്കിലും, ഇത്തരം ഫോട്ടോഷൂട്ട് നടപടികൾ ദൈവീക സ്ഥലം നൽകിയ പ്രാധാന്യത്തെ നിഷേധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സന്നിധാനത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ചിത്രം എടുക്കുന്ന വിഷയത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേവസ്വം ബഞ്ച് നിർദേശിച്ചു. കൂടാതെ, തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് അധിക തുക Read More…

Kerala News

ശബരിമലയില് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വേണ്ട: ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓർക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകൾ മാത്രമാണ് ഉപയോഗിക്കണമെന്ന് ഉറപ്പുവരുത്താനും ഓരോ ദിവസവും പൂക്കൾ മാറ്റണമെന്നുമുള്ള നിർദേശം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ അടങ്ങിയ ബെഞ്ച് നൽകി. ദേവസ്വം ബോർഡും ശബരിമല സ്പെഷൽ കമ്മീഷനും ഇതുസംബന്ധിച്ച നിർദേശങ്ങൾ കരാറുകാരെ അറിയിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദങ്ങളുടെ വിതരണത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് Read More…

Kerala News

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കൃഷി മന്ത്രി പി പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട Read More…

Kerala News

ശബരിമലയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരിച്ചറിയല്‍ ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തിരിച്ചറിയൽ ബാൻഡുകൾ വിതരണം ചെയ്തതായി പൊലീസ്. പമ്പയിൽ നിന്ന് മല കയറി തിരക്കിനിടയിലോ കുട്ടികൾ കൂട്ടം തെറ്റുമെന്ന ആശങ്ക ഒഴിവാക്കാനാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ബാൻഡിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന വ്യക്തിയുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയിരിക്കും. ഇതുവഴി, കുട്ടികൾ കൂട്ടം തെറ്റിയാൽ പൊലീസ് എളുപ്പത്തിൽ രക്ഷിതാക്കളെ കണ്ടെത്താനും മറ്റ് ഭക്തന്മാർക്കും സഹായം നൽകാനുമാവുമെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിലേക്ക് തിരിച്ചെത്തുന്നതുവരെ തിരിച്ചറിയൽ ബാൻഡ് കൈവശം സൂക്ഷിക്കാൻ രക്ഷിതാക്കളോട് Read More…

Kerala News

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യസഹായത്തിനായി റാപ്പിഡ് ആക്ഷൻ യൂണിറ്റുകൾ സജ്ജം

ശബരിമല: തീർത്ഥാടന സീസണിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിന് കനിവ് 108യുടെ പുതിയ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ ശബരിമല പാതയിൽ വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ 19 അടിയന്തര മെഡിക്കൽ സെന്ററുകളും ഓക്സിജൻ പാർലറുകളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സേവനങ്ങൾ: അടിയന്തര സേവനങ്ങൾക്കായി 108 എന്ന ടോൾഫ്രീ നമ്പറിലോ 04735 203232 എന്ന നമ്പറിലോ വിളിക്കാം. രോഗികളെ പരിചരിക്കാൻ പ്രത്യേകമായി പരിശീലനം നേടിയ മെഡിക്കൽ ടെക്‌നീഷ്യന്മാരും ഈ യൂണിറ്റുകളിൽ Read More…

Kerala News

ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു; പമ്പയിൽ നിന്ന് സന്നിധാനം വരെ എത്താൻ ഇനി പത്ത് മിനിറ്റ്

പത്തനംതിട്ട: ദീർഘകാലം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട തര്ക്കങ്ങളും ഏറ്റെടുക്കേണ്ട വനഭൂമിക്ക് പകരം ഭൂമി നൽകലും പരിഹരിച്ചാണ് സർക്കാർ ഈ നിർണായക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. റോപ് വേ നിർമാണത്തിനായി ആവശ്യമായ 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴ വില്ലേജിൽ 4.5336 ഹെക്ടർ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ കലക്ടറോട് ഇതിനുള്ള നടപടി ഉടൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. Read More…