India News Politics

കോൺഗ്രസ് നേതാവിൻ്റെ അസുഖം ഭേദമാകാൻ ആശംസിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായ അജയ് റോയ്ക്ക് അസുഖം ഭേദമാകട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അജയ് റോയ് അസുഖബാധിതനാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വാരണാസി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി 2014, 2019, 2024 പൊതുതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നെങ്കിലും അജയ് റോയിക്ക് വിജയിക്കാനായിരുന്നില്ല.

India News Politics

പശ്ചിമബംഗാളിൽ സർക്കാരിനെ നിയന്ത്രിക്കുന്നത് “കുറ്റവാളികള്‍”: പ്രധാനമന്ത്രി

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നല്ല, പാര്‍ട്ടി സംരക്ഷിക്കുന്ന കുറ്റവാളികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടിഎംസി ഭരണത്തിൻ്റെ പ്രവര്‍ത്തനം പലപ്പോഴും കോടതികളുടെ ഇടപെടലിന് കാരണമാകുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ആറാംബാഗില്‍ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവേ ആയിരുന്നു തൃണമൂൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. പലപ്പോഴും കൊൽക്കത്ത ഹൈക്കോടതിയും സുപ്രിംകോടതിയും ഇടപെടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ Read More…

Culture India News

ഗംഗാ നദിയെ ബംഗാളിൻ്റെ ആത്മാവെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്തയിലെ ഹൂഗ്ലി നദീതീരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഗംഗ നദിക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളിൻ്റെ ആത്മാവിലൂടെ ഒഴുകുന്ന നദിയായാണ് ഗംഗയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം, പാരമ്പര്യം, ജീവിതശൈലി എന്നിവയെ ഗംഗ നദി ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാളിൻ്റെ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സമഗ്ര വികസനവും കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തോടുള്ള കൂടുതല്‍ ഇടപെടലിൻ്റെ ഭാഗമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Business India News

റെയില്‍പാത നവീകരണം വേഗവും വിശ്വാസ്യതയും വർധിപ്പിക്കും: പ്രധാനമന്ത്രി

റെയില്‍പാതകളുടെ നവീകരണം രാജ്യത്തെ റെയില്‍വേ ശൃംഖല കൂടുതല്‍ വേഗത്തിലും വിശ്വാസ്യതയോടെയും മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. റെയിൽപ്പാത നവീകരണം, ആധുനിക പരിശോധനാ സംവിധാനങ്ങള്‍, യന്ത്രവത്കൃത പരിപാലനം എന്നിവ തീവണ്ടി യാത്രയുടെ ഗുണമേന്മ മെച്ചപ്പെടുത്തുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സമുഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ മാറ്റങ്ങള്‍ ട്രെയിനുകൾ നേരം വൈകിവരുന്നത് കുറക്കുമെന്നും വൈകിപ്പ് യാത്രകള്‍ കൂടുതല്‍ Read More…

Culture India News

ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി, ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ധാമിൻ്റെ വാതില്‍ തുറന്നതോടെ ഈ വര്‍ഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായി. ഉത്തരാഖണ്ഡിലെ ദേവഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേദാർനാഥ് തുറന്നതിനെ തുടര്‍ന്നാണ് യാത്ര ഔദ്യോഗികമായി ആരംഭിച്ചത്. ഈ അവസരത്തില്‍, യാത്രയ്ക്കായി എത്തുന്ന ഭക്തര്‍ക്കായി പ്രധാനമന്ത്രി ഒരു കത്തിലൂടെ തൻ്റെ ആശംസകളും പ്രാര്‍ത്ഥനകളും നേർന്നു. ഭക്തരുടെ സുരക്ഷയും ക്ഷേമവും ആശംസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ആത്മീയ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേദാര്‍നാഥിലേക്കും ചാര്‍ധാം ക്ഷേത്രങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമ്പന്നമായ പാരമ്പര്യത്തിൻ്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു. Read More…

Business Economy Growth India International News Politics Technology

ഇന്ത്യ-ദക്ഷിണകൊറിയ ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയൻ പ്രസിഡൻ്റ് ലീ ജെയ് മ്യുങ് ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാരം നിലവിൽ 27 ബില്യൺ ഡോളറാണെന്നും ഇത് 2030ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-കൊറിയ ഫിനാൻഷ്യൽ ഫോറം, ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ കമ്മിറ്റിയും എക്കണോമിക് സെക്യൂരിറ്റി ഡയലോഗും Read More…

India News Politics

വനിതാ സംവരണ ബില്ലിനെ ഇല്ലാതാക്കിയത് മോദി: മല്ലികാർജുൻ ഖാർഗെ

കൂച്ച് ബീഹാർ/സിലിഗുരി: വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂലമാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. പ്രതിപക്ഷം വനിതാ സംവരണ ബില്ലിനെ എതിർത്തിട്ടില്ലെന്നും, അതുമായി ബന്ധിപ്പിച്ച മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ മാത്രമാണ് എതിർത്തതെന്നും ഖാർഗെ വ്യക്തമാക്കി. ബില്ലുകളുടെ കൈകാര്യം ചെയ്യലിൽ കേന്ദ്രം വീഴ്ച വരുത്തിയതുകൊണ്ടാണ് പരാജയമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി സംസ്ഥാനത്ത് വ്യാപകമായി പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചും ഖാർഗെ Read More…

India News Politics

വനിതാ സംവരണ ബിൽ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണ ബില്ലിനെ പാർലമെൻ്റിൽ എതിർത്തതിലൂടെ തൃണമൂൽ സ്ത്രീകളെ “വഞ്ചിച്ചുവെന്ന്” അദ്ദേഹം ആരോപിച്ചു. ബാങ്കുറ, പുരുലിയ, ഝാർഗ്രാം, മേദിനിപൂർ മേഖലകളിലായി നടന്ന റാലികളിൽ സംസാരിക്കവേ, ഭരണഘടന (131-ാം ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ തിരിച്ചടിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് മോദി പ്രസംഗിച്ചത്. സംസ്ഥാന വോട്ടർമാരിൽ വലിയ പങ്ക് സ്ത്രീകളാണെന്നും, ടിഎംസിയുടെ നിലപാടിന് അവർ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ Read More…

Entertainment India News

ജാൽമുരി കഴിച്ച് പ്രധാനമന്ത്രി; പണം നിരസിച്ച് കടക്കാരൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജിച്ച ജാൽമുരി ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ ലഭിച്ച ചെറിയൊരു ഇടവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാദേശിക വിഭവമായ ജാൽമുരി കഴിച്ചത്. പ്രധാനമന്ത്രി കഴിച്ച ജാൽമുരിയുടെ പണം വാങ്ങാൻ കടക്കാരൻ വിസമ്മതിച്ചു. പ്രധാനമന്ത്രിയെ സേവിക്കുന്നത് അഭിമാനമായാണ് താൻ കാണുന്നതെന്നും അതുകൊണ്ടാണ് പണം സ്വീകരിക്കാൻ വിസമ്മതിച്ചതെന്നും കടക്കാരൻ പറഞ്ഞു. പിന്നീട് പ്രധാനമന്ത്രി നിർബന്ധിച്ചതോടെ കടക്കാരൻ പണം വാങ്ങുകയായിരുന്നു. തിരക്കേറിയ തെരഞ്ഞെടുപ്പ് പരിപാടികൾക്കിടയിൽ നടന്ന ഈ ലളിതമായ ഇടപെടൽ സമൂഹമാധ്യമങ്ങളിലും Read More…

India News Politics

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമ്രാട് ചൗധരി: അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമ്രാട് ചൗധരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ, സമ്രാട് ചൗധരിയുടെ ഊർജ്ജവും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും ഗ്രാസ്‌റൂട്ട് അനുഭവവും ബിഹാറിൻ്റെ സമഗ്ര വികസനത്തിന് ഗുണകരമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം, ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത വിജയ് കുമാർ ചൗധരിക്കും ബിജേന്ദ്ര പ്രസാദ് യാദവിനും അദ്ദേഹം ആശംസകൾ നേർന്നു. ഇവർക്ക് ഉള്ള അനുഭവവും പൊതുക്ഷേമത്തിനുള്ള പ്രതിബദ്ധതയും ബിഹാറിൻ്റെ വികസനത്തിന് പുതിയ ദിശയും വേഗതയും നൽകുമെന്ന് പ്രധാനമന്ത്രി Read More…