Culture India News

പുതു വർഷ സന്ദേശം: സാംസ്കാരിക മൂല്യങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതാണ്ടിൻ്റെ (പുതു വർഷം) പ്രാധാന്യവും ഇന്ത്യയുടെ സാംസ്കാരിക സമ്പത്തും മുന്നോട്ടുവെക്കുന്ന ഒരു ലേഖനം പങ്കുവച്ചു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ രചിച്ച ലേഖനമാണ് പ്രധാനമന്ത്രി പങ്കുവച്ചത്. പുതു വർഷത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന ലേഖനത്തിൽ, ഈ പുതുവർഷം പാരമ്പര്യം, കുടുംബബന്ധം, ആത്മീയത, ശിഷ്ടാചാരം എന്നിവയെ ഏകോപിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഉത്സവങ്ങളുടെ സമൃദ്ധിയും ലേഖനം എടുത്തുപറയുന്നുണ്ട്. “ഏക് ഭാരത്” എന്ന ആശയത്തെ പിന്തുടർന്ന് യുവതലമുറ മുന്നേറുകയും 2047ഓടെ “ശ്രേഷ്ഠ ഭാരത്”ഉം “വികസിത Read More…

India

ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലോക ജലദിനത്തോടനുബന്ധിച്ച് ജലം സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവന്‍ നിലനിര്‍ത്തുന്നതിനും ഭൂമിയിലെ ഭാവി രൂപപ്പെടുത്താനും ജലത്തിൻ്റെ പ്രാധാന്യം വലുതാണ്. ഈ സുപ്രധാന വിഭവം സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതിൻ്റെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. സുസ്ഥിരമായ രീതികളിലൂടെ, അവബോധം വളര്‍ത്തിയെടുക്കാനും ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സംഘടനകളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി പ്രശംസിച്ചു. Read More…

India News

“സൈനിക സംഘർഷങ്ങൾ പരിഹാരമല്ല”; ആഗോള സമാധാനത്തിന് നയതന്ത്രം അനിവാര്യമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ലോകത്ത് വർധിച്ചു വരുന്ന യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക സംഘർഷങ്ങൾ ഒരുപ്രശ്നത്തിനും സ്ഥിരപരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചർച്ചകളും നയതന്ത്രവും വഴിയേ മാത്രമേ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആഗോള പ്രതിസന്ധികൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യയും ഫിന്‍ലന്‍ഡും നിയമവാഴ്ച, സംഭാഷണം, നയതന്ത്രം എന്നിവയിൽ വിശ്വാസമുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ Read More…

India News

വൻതാരക്ക് ഒന്നാം പിറന്നാൾ; ആയിരക്കണക്കിന് വന്യജീവികൾക്ക് പുതുജീവൻ നൽകിയ സംരക്ഷണ മാതൃക

വന്യജീവി സംരക്ഷണ രംഗത്ത് സമഗ്ര മാതൃകയായി ഉയർന്നുവന്ന വൻതാര ആദ്യ വാർഷികം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ സംരംഭം ഒരു വർഷത്തിനിടെ ദുരിതാവസ്ഥയിലായിരുന്ന ആയിരക്കണക്കിന് വന്യജീവികൾക്ക് പുനർജീവൻ നൽകി ശ്രദ്ധേയ നേട്ടം കൈവരിച്ചു. അനന്ത് അംബാനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ ദൗത്യം വന്യജീവി രക്ഷാപ്രവർത്തനം, അത്യാധുനിക ചികിത്സ, ശാസ്ത്രീയ സംരക്ഷണ രീതികൾ എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. വന്യജീവി സംരക്ഷണ രംഗത്തെ മികവിനായി അനന്ത് അംബാനിക്ക് ‘ഗ്ലോബൽ ഹ്യൂമൻ അവാർഡ്’ ഉൾപ്പെടെ Read More…

India News

യൂട്യൂബിലും മോദി തരംഗം; 3 കോടി സബ്സ്ക്രൈബേഴ്സ് പിന്നിട്ട ആദ്യ ലോകനേതാവ്

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്ത് തന്റെ സ്വാധീനം ശക്തിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ 3 കോടി (30 മില്യൺ) സബ്സ്ക്രൈബേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന റെക്കോർഡ് മോദിക്ക് സ്വന്തമായി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്സ്ക്രൈബർ എണ്ണം മോദിയുടെ നാലിലൊന്നിന് താഴെയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്. ഇത് അദ്ദേഹത്തിന്റെ ആഗോള ഡിജിറ്റൽ Read More…

India News

പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു. അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ Read More…

India News

ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ്; ട്രംപിനേക്കാള്‍ ഇരട്ടിയിലധികം, ലോകനേതാക്കളില്‍ ഒന്നാം സ്ഥാനത്ത് മോദി

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമ ലോകത്ത് പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് സ്വന്തമാക്കിയ ആദ്യ ലോകനേതാവും രാഷ്ട്രീയ നേതാവുമായി മോദി മാറി. 2014-ലാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും സജീവവും കൂടുതല്‍ ഇടപഴകല്‍ നേടുന്ന അക്കൗണ്ടുകളിലൊന്നായി മോദിയുടെ പേജ് വളര്‍ന്നതായി വിലയിരുത്തപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്. ഇന്തോനേഷ്യന്‍ Read More…

India International News

‘മോദി സുഹൃത്തല്ല, സഹോദരൻ’; ക്നെസെറ്റിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു

ജെറുസലേം: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “സുഹൃത്തല്ല, സഹോദരൻ” എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റ്യിൽ മോദിക്ക് നൽകിയ ഔപചാരിക സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. സഭയിൽ പ്രവേശിച്ച പ്രധാനമന്ത്രിയെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് ആദരവ് നൽകി. “മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണ്; ഇന്ത്യയെ അദ്ദേഹം മാറ്റിമറിച്ചു,” എന്ന് ക്നെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രശംസിച്ചു. മെഡിറ്ററേനിയൻ തീരത്ത് മോദിയോടൊപ്പമുള്ള നിമിഷങ്ങൾ അനുസ്മരിച്ച നെതന്യാഹു, അന്ന് മുതൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം Read More…

India News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ–വ്യാപാര സഹകരണത്തിന് പുതിയ അധ്യായം

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക്. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഒമ്പത് വർഷത്തിനിടെ രണ്ടാം തവണയാണ് മോദി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിന് ഇസ്രയേൽ പാർലമെന്റായ ക്നെസറ്റിനെ മോദി അഭിസംബോധന ചെയ്യും. എന്നാൽ നെതന്യാഹുവുമായുള്ള ഭിന്നത ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രസംഗം ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. ജറുസലേമിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം Read More…

India News

വിവാദങ്ങളുടെ നിഴലിൽ മോദിയുടെ ഇസ്രയേൽ സന്ദർശനം; ഇരുപാർലമെന്റുകളിലും പ്രതിഷേധം

ഗാസയിൽ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് ഇസ്രയേലിലേക്ക് യാത്രതിരിക്കാനിരിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകൾക്ക് ശേഷം 26ന് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സന്ദർശനം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര നേതൃപ്രതിച്ഛായ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുകളും ഉയരുന്നു. ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന് ആഗോളതലത്തിൽ നേരിടേണ്ടി വന്ന നയതന്ത്ര വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം ശ്രദ്ധേയമാകുന്നത്. അതേസമയം, സംഘർഷഭരിതമായ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തിനെതിരെ Read More…