തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെച്ചൊല്ലി വിവാദമുണ്ടാക്കി ജ്ഞാനേഷ് കുമാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ‘ദി ഇന്ത്യൻ എക്സ്പ്രസ്’ എന്ന അജണ്ട-അധിഷ്ഠിത പത്രം, വെറും നാല് ദിവസത്തിനുള്ളിൽ നാണംകെട്ട രീതിയിൽ നിലപാട് മാറ്റിയിരിക്കുന്നു. സെപ്റ്റംബർ 26-ലെ പതിപ്പിൽ, തങ്ങളുടെ ‘എക്സ്‌പ്ലെയിൻഡ്’ (Explained) വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ, മുൻപ് റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ തെറ്റായിരുന്നുവെന്നും അത് ഇൻവെസ്റ്റീവ് പത്രപ്രവർത്തനത്തിൻ്റെ തെറ്റായ നിഗമനത്തിലേക്കാണ് അവരെ നയിച്ചതെന്നും പത്രം സമ്മതിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്തകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന സീനിയർ റിപ്പോർട്ടർ ദാമിനി നാഥ് ആണ് Read More…
Tag: gyanesh kumar
ഡൽഹിയിലും മഹാരാഷ്ട്രയിലും SIR നടപടികൾക്ക് സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ SIR നടപടിയുടെ ഭാഗമായി ഡൽഹിയിലും മഹാരാഷ്ട്രയിലും അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഡൽഹിയിൽ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 30 വരെയും അവ തീർപ്പാക്കാനുള്ള സമയപരിധി നവംബർ 30 വരെയും നീട്ടി. മഹാരാഷ്ട്രയിൽ യഥാക്രമം ഒക്ടോബർ 12, നവംബർ 10 വരെയാണ് പുതിയ സമയപരിധി. മാപ്പ് ചെയ്യാത്ത വോട്ടർ എൻട്രികളോ മറ്റ് യുക്തിപരമായ പൊരുത്തക്കേടുകളോ സംബന്ധിച്ച് നോട്ടീസ് ലഭിക്കുന്നവരുടെ വീടുകളിൽ Read More…
ഇന്ത്യയും മോൾഡോവയും തമ്മിൽ തെരഞ്ഞെടുപ്പ് സഹകരണം ശക്തമാക്കാൻ ധാരണ
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറും ഇൻ്റർനാഷണൽ ഐഡിയയുടെ (International IDEA) അംഗരാജ്യ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ, ഇന്ത്യയിലെ മോൾഡോവ അംബാസഡർ ഇൻഗ ഐയോനിസിയെ ന്യൂഡൽഹിയിലെ നിർവാചൻ സദൻ സന്ദർശിച്ചു. IICDEM 2026 മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു വിഭാഗവും ആവർത്തിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ് മേഖലയിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുപക്ഷവും ധാരണയായി.
ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
തിംഫു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 15നായിരുന്നു കൂടിക്കാഴ്ച. ദേശീയ തെരഞ്ഞെടുപ്പ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഭൂട്ടാൻ സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഭൂട്ടാനും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ആത്മീയതയ്ക്കും സംസ്കാരത്തിനുമുള്ള നിർണായക പങ്കിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെയും പങ്കിടുന്ന Read More…
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഭൂട്ടാൻ സന്ദർശനം തുടങ്ങി
ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിലെത്തി. ഇന്ത്യയിലെയും ഭൂട്ടാനിലെയും തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 14 മുതൽ 16 വരെയുള്ള സന്ദർശനം. തിങ്കളാഴ്ച തിംഫുവിൽ ഭൂട്ടാൻ രാജാവുമായി ഗ്യാനേഷ് കുമാർ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 15ന് പാരോയിലെ ജിഗ്മെ സിങ്യേ വാങ്ചുക് സ്കൂൾ ഓഫ് ലോയിൽ നടക്കുന്ന ഭൂട്ടാൻ ദേശീയ വോട്ടേഴ്‌സ് ദിനാഘോഷത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും. സെപ്റ്റംബർ 16ന് തിംഫുവിൽ ഭൂട്ടാൻ പ്രധാനമന്ത്രി Read More…
നെതർലാൻഡ്‌സ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണറും ഇൻ്റർനാഷണൽ ഐഡിയ അംഗരാജ്യ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ ഇന്ത്യയിലെ നെതർലാൻഡ്‌സ് അംബാസഡർ മരിസ ഗെർഡാർഡ്സുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. IICDEM 2026 മുന്നോട്ടുവച്ച ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി അടുത്ത ഘട്ടങ്ങളിൽ പ്രവർത്തനം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.
ബിഎൽഒമാർ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ അടിത്തറ : ഗ്യാനേഷ് കുമാർ
ലഖ്‌നൗ: ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ലഖ്‌നൗവിൽ ഉത്തർപ്രദേശിലെ ബിഎൽഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ലധികം ബിഎൽഒമാരും 30 ബിഎൽഒ സൂപ്പർവൈസർമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനും പൗരന്മാർക്കും ഇടയിലെ ആദ്യ കണ്ണിയായി പ്രവർത്തിക്കുന്നവരാണ് ബിഎൽഒ. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസവും സുതാര്യതയും ഉറപ്പാക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഗ്യാനേഷ് കുമാർ ചൂണ്ടിക്കാട്ടി. ഭരണഘടന, നിയമം, Read More…
ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് വിദ്യാർത്ഥികൾ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ
ലഖ്‌നൗ: ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. യുവതലമുറയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘടിപ്പിച്ച ‘ഇലക്ടറൽ ലിറ്ററസി ക്ലബ്സ് (ELC 2.0) ആൻഡ് ECINET’ പ്രാദേശിക സമ്മേളനത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തിൻ്റെ ഭാവി അവിടുത്തെ വിദ്യാർത്ഥികളാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ, വോട്ടർ രജിസ്ട്രേഷൻ, പോളിങ്, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് Read More…
ഓസ്ട്രിയൻ അംബസഡറുമായി കൂടിക്കാഴ്ച്ച നടത്തി ഗ്യാനേഷ് കുമാർ
ചീഫ് ഇലക്ഷൻ കമ്മീഷണറും ഇന്റർനാഷണൽ ഐഡിയ (International IDEA) അംഗരാജ്യങ്ങളുടെ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ, ഇന്ത്യയിലെ ഓസ്ട്രിയൻ അംബാസഡർ ഡോ. റോബർട്ട് സിഷ്ഗുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ നിർവാചൻ സദനിലായിരുന്നു കൂടിക്കാഴ്ച. IICDEM 2026 മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനായി അടുത്ത് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയായി.
കോസ്റ്റാറിക്ക അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറും ഇൻ്റർനാഷണൽ ഐഡിയ (International IDEA) കൗൺസിൽ ഓഫ് മെമ്പർ സ്റ്റേറ്റ്സ് ചെയർമാനുമായ ഗ്യാനേഷ് കുമാർ കോസ്റ്റാറിക്കയുടെ ഇന്ത്യയിലെ അംബാസഡർ നെസ്റ്റർ ഗബ്രിയേൽ ബാൾട്ടോഡാനോ വർഗാസുമായി ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ കൂടിക്കാഴ്ച നടത്തി. IICDEM 2026-ൽ മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യോജിച്ച് Read More…




