Kerala News Politics

ഇടതു കൈവിരലില്‍ മുറിവായ യുവതിക്ക് വോട്ട് നിഷേധിച്ചു; കാത്തിരിപ്പിനൊടുവില്‍ വോട്ട് ചെയ്തു

തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ അക്ഷയയെ കൈ വിരലില്‍ മുറിവ് പറ്റിയതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിച്ചു. കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം നടന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നതോടെ മണിക്കൂറുകള്‍ക്ക് ശേഷം അക്ഷയയെ വോട്ട് ചെയ്യാന്‍ സമ്മതിച്ചു. ഉച്ചക്ക് ഒരു മണിയോടു കൂടിയാണ് യുവതി വോട്ട് ചെയ്യാനെത്തിയത്. കൈവിരലില്‍ സ്റ്റിച്ചിട്ടിരുന്നു. ഈ വിരലിലാണ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. വിരല്‍ കെട്ടിവെച്ചതു കൊണ്ട് മഷി പുരട്ടാനാകില്ലെന്ന് പറഞ്ഞാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിച്ചത്. മുറിവ് കെട്ടഴിച്ച് കാണിക്കണമെന്നും Read More…

Kerala News Politics

കേരള നിയമസഭ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും താരപ്രമുഖരും വോട്ടുകൾ രേഖപ്പെടുത്തി. ഹരിശ്രീ സ്കൂളിൽ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ വോട്ട് ചെയ്തു. മണലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ കെ കെ അനീഷ് കുമാർ ശ്രീ കേരള വർമ്മ കോളേജിൽ 70 ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. നടൻ മോഹൻലാൽ തൻ്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു.

Kerala News Politics

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളോട് വന്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വന്നാല്‍ മാത്രമേ സംസ്ഥാനത്തെ ജനാധിപത്യ മനോഭാവം ശക്തിപ്പെടുത്താന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ റെക്കോര്‍ഡ് വോട്ടര്‍മാര്‍ ജനാധിപത്യത്തിന് ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുവാക്കളോടും സ്ത്രീകളോടും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അസാമിലെ വോട്ടര്‍മാരോടും സമാനമായ ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്രമോദി രേഖപ്പെടുത്തി.തെരഞ്ഞെടുപ്പ് Read More…

Kerala News Politics

തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ ആവശ്യമായ തിരിച്ചറിയിൽ രേഖകൾ

കേരള നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കും. വോട്ട് രേഖപ്പെടുത്തുന്നതിനായി ജനങ്ങൾ കൈവശം വെക്കേണ്ടുന്ന തിരിച്ചറിയൽ രേഖകൾ താഴെ പറയുന്നവയാണ്. ഇവയിൽ ഏതങ്കിലും ഒന്നിൻ്റെ ഒറിജിനൽ രേഖയാണ് ഹാജരാക്കേണ്ടത്.

Kerala News Politics

കേരളം നാളെ പോളിങ് ബൂത്തിലേക്ക്

കേരള ജനത നാളെ തെരഞ്ഞെടുപ്പിനെ നേരിടാൻ പോളിങ് ബൂത്തിലെത്തും. കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് നാളെ രാവിലെ 7 മണി മുതൽ ആരംഭിക്കും. ഇരിങ്ങാലക്കുട എൽഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം രാവിലെ 9 മണിക്ക് ബൂത്ത് 107 ബോയ്സ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തും. തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ രാവിലെ 7മണിക്ക് ഹരിശ്രീ സ്കൂൾ പുങ്കുന്നം പോളിംഗ് സ്റ്റേഷനിലെത്തിയാണ് വോട്ട് രേഖപ്പെടുത്തുക. ഒല്ലൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ്‌ തോമസ് രാവിലെ 9.30 ന് Read More…

Kerala News Politics

തെരഞ്ഞെടുപ്പ്; കലാശക്കൊട്ട് കഴിഞ്ഞു ഇനി നിശബ്ദ പ്രചാരണം

കേരള നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന് വൈകീട്ടോടെ സമാപിച്ചു. ഏപ്രില്‍ 9ന് കേരളക്കര തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. ഇരുപ്പത്തി മൂന്ന് ദിവസത്തെ പ്രചാരണ അങ്കത്തിനാണ് ഇന്ന് വൈകീട്ടോടെ സമാപനമായിരിക്കുന്നത്. ഡീല്‍ വിവാദം മുതല്‍ പ്രളയത്തിനാരാണ് കാരണക്കാരയവര്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളാണ് ഇത്തവണ പ്രചാരണത്തിനായി രാ്ര്രഷ്ടീയ പാര്‍ട്ടികള്‍ പോരിനായി ഉപയോഗിച്ചത്. ഇത്തവണ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മൂന്നാമത്തെ തവണയും വിജയം നേടാനാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കളുടെ ആത്മവിശ്വാസം. ഭരണവിരുദ്ധവികരാം ഇല്ലെന്നും അങ്ങനെ വിചാരിക്കുന്നവര്‍ക്ക് Read More…

Kerala News Politics

തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ മഹിള സംഗമം ഉദ്ഘാടനം ചെയ്തു

നാട്ടിക മണ്ഡലം മഹിളാ സംഗമം തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഐപിഎസ് ഉദ്ഘാടനം ചെയ്തു . സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, എൻഡിഎ സ്ഥാനാർഥി സിസി മുകുന്ദൻ, എന്നിവർ പ്രസംഗിച്ചു.

Kerala News Politics

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലെത്തി കേന്ദ്രമന്ത്രി കിരൺ റിജ്ജു

കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി കിരൺ റിജ്ജു കേരളത്തിലെത്തി. ചേലക്കര നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചാരാണർത്ഥമാണ് കേന്ദ്രമന്ത്രി ചേലക്കരയിൽ എത്തിയത്. ഏപ്രിൽ 9നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Kerala News Politics

വോട്ടെടുപ്പ് ദിവസം തൃശൂർ ജില്ലയിൽ അവധി പ്രഖ്യാപിച്ചു

തൃശൂർ: നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9 ന് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ സെന്ററുകളായും പോളിംഗ് സ്റ്റേഷനുകളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏപ്രിൽ എട്ടിനും വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ മെയ് നാലിനും അവധി പ്രഖ്യാപിച്ച് ജില്ലാ ഓഫീസറും ജില്ലാ കലക്ടറുമായ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി.

Kerala News Politics

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ദയനീയം: മന്ത്രി ദുർഗ്ഗാദാസ് ഒയിഗെ

മാനന്തവാടി: ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ഇന്നും ദയനീയമാണെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഒയിഗെ. മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ വിവിധ ആദിവാസി നേതാക്കളും ഗോത്ര തലവന്മാരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീസയിൽ കഴിഞ്ഞ 15 വർഷമായി ബിജെഡിയാണ് ഭരണം നടത്തിവന്നത്. അവിടുത്തെ ഗോത്ര ജനത അവരെ പുറത്താക്കി ബിജെപിയെ അധികാരത്തിൽ എത്തിച്ചു. ഇന്ന് ഗോത്ര വിഭാഗത്തിലുള്ള ഒരു മുഖ്യമന്ത്രിയാണ് Read More…