India International News Politics

പെറുവിയൻ പ്രസിഡൻ്റ് കെയ്കോ ഫുജിമോറിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പെറുവിയൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെയ്കോ ഫുജിമോറിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ നേർന്നു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, ഇന്ത്യയും പെറുവും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഇതിനുപുറമെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കെയ്കോ ഫുജിമോറിയുടെ ഭരണകാലം വിജയകരമാകട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ത്യ–പെറു ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും Read More…

India News Technology

രാജസ്ഥാനിൽ ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബലോത്ര: രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിനു പുറമെ പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.. വ്യോമയാനം, ഊർജം, ഗതാഗത-കണക്റ്റിവിറ്റി മേഖലകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കൂടാതെ രാജസ്ഥാൻ റിഫൈനറി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇതിനുശേഷം ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനവും അദ്ദേഹം നടത്തി. രാജസ്ഥാനിലെ ജയ്പുർ മെട്രോ വിപുലീകരണവും ഷേഖാവതി മേഖലയിലേക്കുള്ള കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ Read More…

Business India News Technology

സാനന്ദിൽ സി.ജി. സെമി ഒസാറ്റ് കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സാനന്ദ്: ഗുജറാത്തിലെ സാനന്ദിൽ സി.ജി. സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ സെമികണ്ടക്ടർ നിർമ്മാണത്തിൻ്റെയും ഭാവി സാങ്കേതികവിദ്യകളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതിയ കേന്ദ്രം കൂടുതൽ കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിൻ്റെ പ്രതീകമാണ് ഈ പദ്ധതിയെന്നും ശക്തമായ പ്രതിജ്ഞകളെ പ്രവർത്തിയിലൂടെ യാഥാർത്ഥ്യമാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിൽ പരിപാടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, സാനന്ദിൽ Read More…

Business Economy India International News Politics

ഇന്ത്യ–ഇസ്രായേൽ ഉഭയകക്ഷി നിക്ഷേപ കരാർ പ്രാബല്യത്തിൽ; സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാകും

ന്യൂഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ കരാർ (Bilateral Investment Agreement – BIA) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും നിക്ഷേപ ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമായാണ് കരാറിനെ വിലയിരുത്തുന്നത്. 2025 സെപ്റ്റംബർ 8-ന് ന്യൂഡൽഹിയിൽ ഇന്ത്യാ സർക്കാരും ഇസ്രായേൽ സർക്കാരും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. നിക്ഷേപകർക്കും നിക്ഷേപങ്ങൾക്കും സുരക്ഷിതവും സുതാര്യവുമായ അന്തരീക്ഷം ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. നിക്ഷേപ സംരക്ഷണത്തിന് ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ കരാർ. Read More…

India International News Politics

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 6 മുതൽ 11 വരെ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും. തന്ത്രപ്രധാന, സാമ്പത്തിക, ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഡമാക്കാനുമാണ് സന്ദർശനം. ജൂലൈ 6 മുതൽ 8 വരെ ഇന്തോനേഷ്യയിൽ കഴിയുന്ന പ്രധാനമന്ത്രി പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുമായി ഉഭയകക്ഷി ചർച്ച നടത്തും. ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയവും സന്ദർശിക്കും. Read More…

Business Economy India International News Politics

ഊർജ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്ത്യ-ജപ്പാൻ സംയുക്ത ധാരണയായി

ന്യൂഡൽഹി: ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇന്ത്യയും ജപ്പാനും സംയുക്തമായി പ്രവർത്തിക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. തന്ത്രപ്രധാന പെട്രോളിയം ശേഖരം, എണ്ണ-വാതക വിതരണ സുരക്ഷ, സമുദ്ര ഊർജ ഗതാഗതം, ഊർജ വിപണിയിലെ സ്ഥിരത, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയിൽ സഹകരണം വിപുലീകരിക്കാനാണ് ധാരണ. ആഗോള വിപണി പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും മൂന്നാം രാജ്യങ്ങളിൽ Read More…

India International News Politics

പ്രതിരോധം മുതൽ സാങ്കേതികവിദ്യ വരെ; സഹകരണം ശക്തമാക്കി ഇന്ത്യയും ജപ്പാനും

ന്യൂഡൽഹി: 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ഇന്ത്യ-ജപ്പാൻ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി. പ്രതിരോധ-സുരക്ഷ, സാമ്പത്തിക സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മൂന്ന് പ്രധാന മേഖലകളിൽ സഹകരണം വിപുലീകരിക്കാനും ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ചു. സമുദ്രസുരക്ഷ, പ്രതിരോധ സാങ്കേതികവിദ്യ, സാമ്പത്തിക സുരക്ഷ, ഊർജം, നവീന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ധാരണയായി. ഈ വർഷാവസാനത്തോടെ Read More…

India International News Politics

നെതർലൻഡ്‌സ് രാജ്ഞി മാക്‌സിമയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നെതർലൻഡ്‌സിൻ്റെ രാജ്ഞി മാക്‌സിമയുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ സാമ്പത്തിക ആരോഗ്യം (Financial Health) സംബന്ധിച്ച പ്രത്യേക അഭിഭാഷക കൂടിയായാണ് രാജ്ഞി മാക്‌സിമ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) അധിഷ്ഠിത മുന്നേറ്റം സാമ്പത്തിക സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്നതിനെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇതിലൂടെ ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുകയും വലിയ തോതിൽ ശാക്തീകരണം സാധ്യമാകുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ Read More…

India News Politics

47,600 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

റൈരംഗ്പൂർ: ഒഡീഷ സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് 47,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ശിലാസ്ഥാപനം നടത്തി. മയൂർഭഞ്ജ് ജില്ലയിലെ റൈരംഗ്പൂരിൽ നടന്ന ചടങ്ങിൽ 60 പദ്ധതികൾ ഉദ്ഘാടനം ചെയ്തതോടൊപ്പം 12 പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. ഊർജം, വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ, റോഡ് വികസനം, കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ജലസേചനം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് രാജ്യത്തിന് സമർപ്പിച്ചത്. വികസനത്തിൻ്റെ ഫലം ഓരോ ഗ്രാമത്തിലും Read More…

India News Politics

പശ്ചിമബംഗ ദിനം; ഇന്ത്യയിൽ നിലനിൽക്കാൻ നടത്തിയ പോരാട്ടത്തിൻ്റെ ഓർമപ്പെടുത്തലെന്ന് പ്രധാനമന്ത്രി

താരകേശ്വർ: പശ്ചിമബംഗ ദിനം കലണ്ടറിലെ ഒരു തിയതി മാത്രമല്ലെന്നും വിഭജനകാലത്ത് പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗമായിത്തന്നെ നിലനിൽക്കാൻ നടത്തിയ പോരാട്ടത്തിൻ്റെ ഓർമപ്പെടുത്തലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച ശേഷം പശ്ചിമബംഗ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനകാലത്തെ ബംഗാളിൻ്റെ ചരിത്രവും ശ്യാമ പ്രസാദ് മുഖർജി വഹിച്ച പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു. അവിഭക്ത ബംഗാളിനെ മുഴുവൻ പാകിസ്ഥാനിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും പശ്ചിമബംഗാൾ ഇന്ത്യയുടെ Read More…