Kerala News Politics

ഒ ആർ കേളു പൂർണപരാജയമെന്ന് എൻഡിഎ സ്ഥാനാർത്ഥി

മാനന്തവാടി: തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തോടെ മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. ശ്യാംരാജ്. തിരുനെല്ലിയിലെ പ്രസിദ്ധനായ വെള്ളാന്‍ വൈദ്യരെ അദ്ദേഹത്തിൻ്റെ വീട്ടില്‍ എത്തി ശ്യാം സന്ദര്‍ശിച്ചു. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ തറവാടുകളായ കാത്തലോട്ട്, വെണ്മണി, കാവില്‍, എടമന. എടത്തന, കുനിയിമ്മല്‍, മുതുവട്ടില്‍, ഇല്ലത്തമൂല, ഇടലക്കുനി, പുക്കോട് എന്നി തറവാടുകളും ശ്യാം സന്ദര്‍ശിച്ചു. വന്‍ സ്വീകരണമാണ് തറവാടുകളില്‍ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. മന്ത്രിയുടെ മണ്ഡലമായിട്ടും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാത്ത പ്രദേശമാണിവ. എംഎല്‍എ എന്ന Read More…

Kerala News Politics

ബിജെപി പ്രചാരണത്തിന് മോദിയും അമിത് ഷായും കേരളം സന്ദര്‍ശിക്കും

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് തവണ കേരളത്തിലെത്തും. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസര്‍കോഡ് ദില്ലി മുഖ്യമന്ത്രിയായ രേഖ ഗുപ്ത, കണ്ണൂരില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയായ യുംനം ഖേംചന്ദ് സിങ്ങ് എന്നിവരും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ Read More…

Kerala News Politics

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിഡിജെഎസ്

രണ്ടാംഘട്ട ബിഡിജെഎസ് പട്ടിക പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്. ഇതോടെ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പാര്‍ട്ടി പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 12 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് 11 സീറ്റുകളിലേക്കുള്ള പ്രഖ്യാപനമാണ് നടന്നത്. ഇരവിപുരത്ത് ആര്‍എസ്പിയില്‍ നിന്നു രാജി വെച്ച സജി ഡി ആനന്ദ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21 സീറ്റിലേക്കാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ അധികമായി രണ്ട് സീറ്റില്‍ മത്സരിക്കുമെന്നും Read More…

Kerala News Politics

മണലൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി എൻഡിഎ സ്ഥാനാർത്ഥി

മണലൂർ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ കെ അനീഷ് കുമാർ റോഡ് ഷോ നടത്തി. വാടാനപ്പിള്ളി ഗണേശമംഗലത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ കേച്ചേരി സെൻ്ററിലാണ് സമാപിച്ചത്. കേന്ദ്രമന്ത്രി ഭവന്ത് കുബെ റോഡ് ഷോയിൽ പങ്കെടുത്തു. വാടാനപ്പള്ളിയിൽ നിന്ന് ആരംഭിച്ച് കാഞ്ഞാണി, വെങ്കടങ്ങ്, മുല്ലശേരി, പാവറട്ടി തൈക്കാട്, കണ്ടാണശ്ശേരി, ചൂണ്ടൽ തുടങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് കേച്ചേരിയിൽ സമാപിച്ച റോഡ് ഷോയിൽ “വികസിത കേരളം സൃഷ്ടിക്കും മാറാത്ത മണലൂരും ഇത്തവണ മാറും” എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് Read More…

Kerala Politics

പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന നടത്തി എൻഡിഎ സ്ഥാനാർത്ഥി

മാനന്തവാടി: പഴശ്ശിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. പുഷ്പാർച്ചനക്ക് ശേഷം ശ്യാംരാജ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. വയനാടിന് വേണ്ടത് ജനപ്രിയ കേന്ദ്ര പദ്ധതികൾ ആണെന്നും അല്ലാതെ ഇല്ലാത്ത മെഡിക്കൽ കോളേജിൻ്റെ പേരിൽ ബോർഡ് വെച്ച് കബളിപ്പിക്കുകയല്ല വേണ്ടെതെന്നും ശ്യം പറഞ്ഞു. മാറിമാറി ഭരിച്ച ഇരുമുന്നണികളും മാനന്തവാടിയിലെ സാധാരണക്കാരായ ജനങ്ങളെ വാഗ്ദാനങ്ങൾ പറഞ്ഞു വഞ്ചിക്കുകയാണ്. ഇവരുടെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടിയുള്ള പ്രചരണം ആയിരിക്കും എൻഡിഎ നടത്തുകയെന്നും ശ്യം Read More…

Kerala News Politics

തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി പത്മജ വേണുഗോപാൽ

തൃശ്ശൂരിലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി പത്മജാ വേണുഗോപാൽ. ഈ നാടിനെ അറിയുന്നവളാണ് ഞാൻ. രാഷ്ട്രീയത്തിൽ ചതിക്കപ്പെട്ടപ്പോൾ എനിക്ക് കരുത്തായി കൂടെനിന്ന ജനതയാണിത്. എൻ്റെ തൃശൂരിനെ എനിക്ക് വിശ്വാസമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് പത്മജാ വേണുഗോപാൽ പറഞ്ഞു. രാവിലെ ശങ്കരൻ കുളങ്ങര ക്ഷേത്രം, ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫീസ്, പുങ്കുന്നം ദേവാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ പത്മജ തുടർന്ന് എൻഡിഎ നേതാക്കളുമായി കൂടികാഴ്ച നടത്തി. നേതാക്കളായ അഡ്വ. കെ ആർ Read More…

Kerala News Politics

തെരഞ്ഞെടുപ്പ്: എന്‍ഡിഎ പൂര്‍ണസജ്ജമെന്ന് പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് വയനാട് ജില്ലയിൽ എൻഡിഎ പൂർണസജ്ജമെന്ന് എൻഡിഎ ചെയർമാൻ പ്രശാന്ത് മലവയൽ. തെരഞ്ഞെടുപ്പിൽ എന്‍ഡിഎ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് വര്‍ധിപ്പിക്കാനല്ല മറിച്ച് വിജയിക്കാനാണ് ഇത്തവണ എന്‍ഡിഎ മത്സരിക്കുന്നത്. പ്രവര്‍ത്തനത്തിന് വിവിധ മേഖലകളായി തിരിച്ചു നേതാക്കള്‍ക്ക് ചുമതല നല്‍കുകയും ഇന്‍ചാര്‍ജുമാര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡിഎ വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ Read More…

Kerala News Politics

NDA തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു

NDA തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ചിലരുടെ മുഖം കണ്ടാൽ അവരുടെ മനസ് കണാം പത്മജയുടെ മുഖം കാണുന്നവർക്ക് തന്നെ അവരുടെ നന്മ മനസ്സിലാക്കാൻ കഴിയും എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഔസേപ്പച്ചൻ പറഞ്ഞു പത്മജാ വേണുഗോപാലിനു പല അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, Read More…

India Kerala News

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യവാരം കേരളത്തിലെത്തുന്നു. മാർച്ച് 6-ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വികസനരേഖയും പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കും. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള സംവാദത്തിന് ബിജെപി നേതൃത്വം പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം സൃഷ്ടിച്ച് കൂടുതൽ പിന്തുണ നേടാനാണ് പാർട്ടിയുടെ നീക്കം. ഇത്തവണ കുറഞ്ഞത് 30 Read More…

Kerala News

എൻ ഡി എ ചരിത്രവിജയം നേടും : വി. ഉണ്ണികൃഷ്ണൻ

പഞ്ചായത്ത് മുനിസിപ്പൽ /കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ ഡി എ വൻ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ . കഴിഞ്ഞ 10 മാസക്കാലമായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ബിജെപി പ്രവർത്തകരുടെ കഠിനപ്രയത്നത്തിന് ഫലമുണ്ടാകും. തൃശ്ശൂർ അടക്കമുള്ള കോർപ്പറേഷനുകളിൽ വൻ നേട്ടമുണ്ടാക്കി ഭരണം പിടിക്കും. നിരവധി മുനിസിപ്പാലിറ്റികൾ ഭരിക്കും. പഞ്ചായത്തുകൾ ഭരിക്കുന്ന കാര്യത്തിൽ സെഞ്ച്വറിയടിക്കും. കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയിലധികം വാർഡുകൾ ജയിച്ചു കയറും. എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും എക്കൗണ്ട് തുറക്കും. രണ്ട് മുന്നണികളും Read More…