സംസ്ഥാനത്ത് സാമൂഹിക സുരക്ഷയുടെ പരിധി വിപുലീകരിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ₹1000 വീതം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തിൽ തന്നെ 10,18,390 പേർക്ക് ആനുകൂല്യം ലഭ്യമാകുന്നു. അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം Read More…
Tag: pinarayi vijayan
നവകേരളം സിറ്റിസൺ റെസ്‌പോൺസ് പദ്ധതി: സമ്പൂർണ ഗൃഹസന്ദർശനം പൂർത്തിയാക്കിയ പിലിക്കോടിന് മുഖ്യമന്ത്രിയുടെ അനുമോദനം
നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം വികസന–ക്ഷേമ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലെയും സമ്പൂർണ ഗൃഹസന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിന് പിലിക്കോട് ഗ്രാമപഞ്ചായത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. ജില്ലാ നിർവഹണ സമിതിയുടെ അനുമോദന പുരസ്‌കാരം മുഖ്യമന്ത്രി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന് സമ്മാനിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ തിരുമുമ്പ് കാർഷിക സംസ്‌കൃതി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അനുമോദനം നടന്നത്. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, ഇ. ചന്ദ്രശേഖരൻ Read More…
525 കോടി രൂപയുടെ വിദ്യാഭ്യാസ നിക്ഷേപം; ‘ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ്’ ഫെബ്രുവരി 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുള്ള വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി, നോർക്ക റൂട്ട്‌സുമായി സഹകരിച്ച് ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ്’ പദ്ധതിയുടെ വിതരണോദ്ഘാടനം ഫെബ്രുവരി 11ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവരും Read More…
വർഗ്ഗീയതയില്ലാത്ത കേരളത്തിന് നവോത്ഥാന സമിതിയുടെ ശക്തമായ ഇടപെടൽ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളം വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത സംസ്ഥാനമായി നിലകൊള്ളുന്നതിൽ കേരള നവോത്ഥാന സമതിക്കും അതിലെ വിവിധ സംഘടനകൾക്കും നിർണ്ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ചില വർഗ്ഗീയ സംഘടനകൾക്ക് ശക്തമായ സംഘടനാബലമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും, മതേതര മൂല്യങ്ങളും കർശനമായ സർക്കാർ നിലപാടുകളുമാണ് സംസ്ഥാനത്തെ വർഗ്ഗീയ സംഘർഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സമൂഹമെന്ന നിലയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും “സോദരത്വേന Read More…
അവയവമാറ്റ ചികിത്സയിൽ ചരിത്രക്കുതിപ്പ്; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷനു നാളെ ശിലാസ്ഥാപനം
കോഴിക്കോട്: രാജ്യത്തെ അവയവമാറ്റ ചികിത്സാ രംഗത്ത് നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു. കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. അവയവ തകരാറുകൾക്കുള്ള ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിട്ട് പൊതുമേഖലയിൽ പൂർണ്ണ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും ഇത്. ചേവായൂരിലെ 20 ഏക്കർ സ്ഥലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുന്നത്. Read More…
നവകേരളത്തിന്റെ ശില്പികളായി വിദ്യാർത്ഥികൾ; നൂതന ആശയങ്ങൾ ഭാവിക്ക് കരുത്താകും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളും സൃഷ്ടിപരമായ ഇടപെടലുകളും നിർണായക പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം തന്നെ നാടിന്റെ യാഥാർത്ഥ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നത് അത്യന്തം പ്രതീക്ഷജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP) വിജയികളായ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്ത് നടന്ന ‘CM–YIP മീറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചെറുപ്രായത്തിൽ തന്നെ സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ നവകേരള സൃഷ്ടിക്ക് വലിയ കരുത്താണെന്ന് മുഖ്യമന്ത്രി Read More…
പരിസ്ഥിതി പുനസ്ഥാപനത്തിന് ദേശീയ ചർച്ചാവേദി: ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ
തിരുവനന്തപുരം: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിൽ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരത്തെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി മേഖലയിലെ ദേശീയ തല വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, സർക്കാർ വകുപ്പ് Read More…
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഒമ്പതിന് ആണ് കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. Read More…
വികസന വഴിയില്‍ വിഴിഞ്ഞം; പൈലിങ്ങിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി, രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ദ്ധിക്കും. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു. 2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ശനിയാഴ്ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം Read More…
കേരളത്തിന്റെ സ്വന്തം ബാക്ടീരിയ വരുന്നു; മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും
തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ(മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഈ മാസം 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന Read More…







