തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു. ഹൈക്കോടതി നല്‍കിയ പുതിയ നിർദേശങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ സാദ്ധ്യമല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഡിസംബര്‍ 8-ന് ജില്ലാതല പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ തീരുമാനം വൈകാതെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Tag: high court
ഹൈക്കോടതി ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടിന്റെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടു
കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള പുനരധിവാസ ഫണ്ടിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി . സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നീക്കിയിരിക്കുന്ന തുകയും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടും സംബന്ധിച്ച് കണക്കുകൾ വ്യക്തമായില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് സി.പി. എന്നിവരടങ്ങിയ ബെഞ്ച്, എത്രയും വേഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കൂടാതെ, പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ട ഫണ്ടും, കേന്ദ്രം നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിഹിതവും സംബന്ധിച്ച് വിശദമായ വിവരങ്ങൾ Read More…
ദിലീപിന് ശബരിമലയില് വിഐപി പരിഗണന; ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില് കിട്ടിയ വിഐപി പരിഗണനയെക്കുറിച്ച് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിന് ചെറിയ പ്രാധാന്യം കൊടുക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദിലീപ് വിഐപി മാർഗ്ഗത്തോടെയാണ് ശബരിമലയിൽ ദര്‍ശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. Read More…
ഹൈക്കോടതി ജീവനക്കാരുടെ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി
കൊച്ചി: കേരള ഹൈക്കോടതി, ജീവനക്കാരുടെ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി. ഔദ്യോഗിക സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുക, സോഷ്യല് മീഡിയ ബ്രൗസ് ചെയ്യുക, സിനിമകൾ കാണുക, ഓൺലൈൻ ട്രേഡിംഗിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികളാണ് വിലക്കിയത്. ഉച്ചഭക്ഷണ ഇടവേളകളിൽ പോലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിച്ചിട്ടുണ്ട്. ജോലിയിൽ നിന്നുള്ള ശ്രദ്ധ കുറയുന്നതെന്ന് കണ്ടെത്തലാണ് നടപടിക്ക് പിന്നിൽ, . “പല ജീവനക്കാർ ജോലി സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിലും സോഷ്യല് മീഡിയ ഉള്ളടക്കം കാണുന്നതിലും ഏർപ്പെടുന്നു, അതുവഴി Read More…
ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയില് സമരവും പ്രതിഷേധവും ഹൈക്കോടതി വിലക്കി
കൊച്ചി: ശബരിമല തീര്‍ത്ഥാടനം കേന്ദ്രമെന്ന നിലയില് ആരാധനാവകാശത്തെ ബാധിക്കുന്ന സമരങ്ങള് നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. പമ്പയിലും സന്നിധാനത്തും സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിശോധിച്ച ഹൈക്കോടതി, സമരങ്ങള് തീര്‍ത്ഥാടകരുടെ അടിയന്തര സേവനങ്ങള് തടസ്സപ്പെടുത്തുന്നതായി കണക്കാക്കി. ഡോളി സേവനം ലഭ്യമാകാതെ വന്നാല് പ്രായമായവരും രോഗികളുമായ തീര്‍ത്ഥാടകര് എന്ത് ചെയ്യും എന്ന് കോടതി ചോദിച്ചു .ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല, ഭാവിയില്‍ Read More…
ഷവർമയിൽ നിർമ്മാണ തീയതി രേഖപ്പെടുത്തൽ നിർബന്ധം: ഹൈക്കോടതി
ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹർജിയിലാണ് ഈ നിർദ്ദേശം. ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ഹർജി Read More…
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിയുടെ കടുത്ത നിലപാട്
കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത നിലപാട്. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ? എന്ന ചോദ്യമുയർത്തിയ കോടതി, 15 ആനകൾ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് ചോദിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ആനകൾ തമ്മിൽ 3 മീറ്റർ അകലമുളള മാർഗരേഖ ആളുകളുടെ സുരക്ഷ പരിഗണിച്ചാണെന്നും അത് പാലിക്കേണ്ടത് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. “15 ആനകളുടെ പ്രത്യേകത എന്താണ്?” എന്ന ചോദ്യമുയർത്തിയ കോടതി, 9 ആനകളുടെ Read More…
മാർഗ്ഗനിർദേശങ്ങൾ മാറ്റില്ല: ഹൈക്കോടതി
ആന എഴുന്നള്ളിപ്പ് മാർഗ്ഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഹൈക്കോടതി. ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്ന് കോടതി. ‘ഉത്സവങ്ങൾക്കുള്ള ആന എഴുന്നുള്ളിപ്പ് അനിവാര്യമായ മതാചാരമല്ല’. ആചാരമല്ലെങ്കിൽ ആന എഴുന്നള്ളിപ്പ് തുടരാനാവില്ലെന്ന് ഹൈക്കോടതി. ‘ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം കർശനമായി പാലിക്കണം’. ലംഘിച്ചാൽ കർശന നടപടി; ജില്ലാ കളക്ടർമാർക്ക് നിരീക്ഷണ ചുമതല നൽകും. ‘ഹൈക്കോടതി ഉത്തരവുകൾക്കെതിരെ പ്രതിഷേധം ഉയർത്തുന്നത് അംഗീകരിക്കാനാകില്ല’. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടികൾ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്ന് കോടതി.
ശബരിമലയില് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വേണ്ട: ഹൈക്കോടതി
കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓർക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകൾ മാത്രമാണ് ഉപയോഗിക്കണമെന്ന് ഉറപ്പുവരുത്താനും ഓരോ ദിവസവും പൂക്കൾ മാറ്റണമെന്നുമുള്ള നിർദേശം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ അടങ്ങിയ ബെഞ്ച് നൽകി. ദേവസ്വം ബോർഡും ശബരിമല സ്പെഷൽ കമ്മീഷനും ഇതുസംബന്ധിച്ച നിർദേശങ്ങൾ കരാറുകാരെ അറിയിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദങ്ങളുടെ വിതരണത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് Read More…
ആന എഴുന്നള്ളിപ്പിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ; ആരോഗ്യവും സുരക്ഷയും മുൻനിർത്തി മാർഗനിർദ്ദേശങ്ങൾ പുറത്ത്
കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കർശന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ മതപരിപാടികളും ഉത്സവങ്ങളും ഉൾപ്പെടെ ആനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഈ നിർദ്ദേശങ്ങൾ സാമൂഹ്യസുരക്ഷയും ആനകളുടെ ആരോഗ്യം സംരക്ഷിക്കുകയും ലക്ഷ്യമാക്കി കൊണ്ടാണ്. കൂടുതൽ പ്രധാന നിർദ്ദേശങ്ങൾ: കൂടാതെ, തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റിൽ കൂടുതൽ ആനയെ നിർത്തരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുന്നു. ആനയുടെ സുരക്ഷയും, പൊതുജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി ജസ്റ്റിസ് എ. കെ. ജയശങ്കരന് നമ്പ്യാര്, ജസ്റ്റിസ് എ. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ Read More…










