ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരില്‍ വന്‍മാറ്റം നടത്തി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറാക്കി മാറ്റിയപ്പോള്‍, യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാണ് പുതിയ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് Read More…
Tag: india
“സൈനിക സംഘർഷങ്ങൾ പരിഹാരമല്ല”; ആഗോള സമാധാനത്തിന് നയതന്ത്രം അനിവാര്യമെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ലോകത്ത് വർധിച്ചു വരുന്ന യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക സംഘർഷങ്ങൾ ഒരുപ്രശ്നത്തിനും സ്ഥിരപരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചർച്ചകളും നയതന്ത്രവും വഴിയേ മാത്രമേ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആഗോള പ്രതിസന്ധികൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യയും ഫിന്‍ലന്‍ഡും നിയമവാഴ്ച, സംഭാഷണം, നയതന്ത്രം എന്നിവയിൽ വിശ്വാസമുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ Read More…
രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം; ഏപ്രിൽ മുതൽ വിവരശേഖരണം
ന്യൂഡൽഹി: രാജ്യത്തെ പതിനാറാമത് സെൻസസ് നടപടികൾക്ക് ഏപ്രിൽ മുതൽ തുടക്കമാകും, ഇത് ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും. പരമ്പരാഗതമായി പേപ്പറും ബോർഡും ഉപയോഗിച്ചിരുന്ന രീതിക്ക് വിട നൽകി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വിവരശേഖരണം നടത്താനാണ് തീരുമാനം. ഇതിനായി നാല് പ്രധാന ഡിജിറ്റൽ ടൂളുകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കും. ഏകദേശം 11,718 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വലിയ പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. സെന്റർ Read More…
ഇന്ത്യയിൽ നിന്ന്ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു; ഇന്ന് 58 പ്രത്യേക സർവീസുകൾ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് നിയന്ത്രിത വ്യോമാതിർത്തികൾ ഒഴിവാക്കി ദീർഘദൂരവും അൾട്രാ-ലോങ്ങ് റൂട്ടുകളും ഉപയോഗിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉൾപ്പെടെ ആകെ 58 വിമാനങ്ങൾ ഇന്ന് ഗൾഫുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ നടത്തും. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ Read More…
വൻതാരക്ക് ഒന്നാം പിറന്നാൾ; ആയിരക്കണക്കിന് വന്യജീവികൾക്ക് പുതുജീവൻ നൽകിയ സംരക്ഷണ മാതൃക
വന്യജീവി സംരക്ഷണ രംഗത്ത് സമഗ്ര മാതൃകയായി ഉയർന്നുവന്ന വൻതാര ആദ്യ വാർഷികം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ സംരംഭം ഒരു വർഷത്തിനിടെ ദുരിതാവസ്ഥയിലായിരുന്ന ആയിരക്കണക്കിന് വന്യജീവികൾക്ക് പുനർജീവൻ നൽകി ശ്രദ്ധേയ നേട്ടം കൈവരിച്ചു. അനന്ത് അംബാനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ ദൗത്യം വന്യജീവി രക്ഷാപ്രവർത്തനം, അത്യാധുനിക ചികിത്സ, ശാസ്ത്രീയ സംരക്ഷണ രീതികൾ എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. വന്യജീവി സംരക്ഷണ രംഗത്തെ മികവിനായി അനന്ത് അംബാനിക്ക് ‘ഗ്ലോബൽ ഹ്യൂമൻ അവാർഡ്’ ഉൾപ്പെടെ Read More…
ഹോർമുസ് കടലിടുക്ക് അടച്ചത് എണ്ണ വിപണിയിൽ ആശങ്ക; എൽപിജിക്ക് നിയന്ത്രണ സാധ്യത
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ വൻ ആശങ്ക ഉയർന്നു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ് ഇന്ത്യ പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രതിദിനം 2.5 മുതൽ 2.7 മില്യൺ ബാരൽ വരെ എണ്ണ ഇന്ത്യയിൽ എത്തുന്നത് ഈ കടലിടുക്ക് വഴിയാണ്. Read More…
യൂട്യൂബിലും മോദി തരംഗം; 3 കോടി സബ്സ്ക്രൈബേഴ്സ് പിന്നിട്ട ആദ്യ ലോകനേതാവ്
ന്യൂഡൽഹി: ഡിജിറ്റൽ ലോകത്ത് തന്റെ സ്വാധീനം ശക്തിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ 3 കോടി (30 മില്യൺ) സബ്സ്ക്രൈബേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന റെക്കോർഡ് മോദിക്ക് സ്വന്തമായി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്സ്ക്രൈബർ എണ്ണം മോദിയുടെ നാലിലൊന്നിന് താഴെയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്. ഇത് അദ്ദേഹത്തിന്റെ ആഗോള ഡിജിറ്റൽ Read More…
പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു. അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ Read More…
മാർച്ച് 3ന് സമ്പൂർണ ചന്ദ്രഗ്രഹണം; 3 മണിക്കൂർ 27 മിനിറ്റ് നീളുന്ന ആകാശ വിസ്മയം
ന്യൂഡൽഹി: ഈ വർഷത്തെ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് 3ന് സംഭവിക്കും. പടിഞ്ഞാറേയറ്റത്തുള്ള ചില പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ഗ്രഹണം വ്യക്തമായി കാണാനാകും. ആകാശത്ത് വിസ്മയം തീർക്കുന്ന ഈ ഗ്രഹണം ഏകദേശം 3 മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കും. വൈകീട്ട് 3.20 മുതൽ 6.48 വരെയാണ് ഗ്രഹണ സമയം. ഇതിൽ 4.34 മുതൽ 5.33 വരെ Read More…
വിമാന ടിക്കറ്റ് റദ്ദാക്കലില്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം; 48 മണിക്കൂറിനകം കാന്‍സലേഷന്‍ ഫീസ് ഇല്ല, 24 മണിക്കൂറിനകം തിരുത്തലിന് ചാര്‍ജ് ഇല്ല
ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ ഏറെ ആശ്വസിപ്പിക്കുന്ന പുതിയ പ്രഖ്യാപനവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനകം അധിക ചാര്‍ജ് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയും. യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ വലിയ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. ബുക്കിംഗ് നടത്തിയതിന് ശേഷം 24 മണിക്കൂറിനകം യാത്രക്കാരന്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിനായി വിമാനക്കമ്പനികള്‍ അധിക ഫീസ് ഈടാക്കരുതെന്നാണ് പുതിയ Read More…











