മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റവിമുക്തനായി. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതായിരുന്നെന്നും ഒടുവിൽ സത്യം വിജയിച്ചെന്നും വിധി വന്ന ശേഷം കെ സുരേന്ദ്രൻ പ്രതികരിച്ചു. മഞ്ചേശ്വരത്ത് ബിഎസ് പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ.സുന്ദരയെ സ്വാധീനിച്ച് കെ സുരേന്ദ്രൻ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു കേസ്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശനാണ് ഈ Read More…
Tag: BJP
മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല : ഉടൻ രാജിവയ്ക്കണം:- എംടി രമേശ്
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്. കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറിയെന്നും രമേശ് പറഞ്ഞു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വര്‍ഗീയത ആയുധമാക്കി ചിലര്‍ പ്രചരണം Read More…
ബിജെപി മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി.
യുവമോർച്ച വിദ്യാർത്ഥികൾക്ക് ബിജെപി മെമ്പർഷിപ് നൽകുന്ന ക്യാമ്പയിന് തുടക്കമായി സെന്റ് തോമാസ്, കോർപ്പറേറ്റീവ്, ശക്തൻ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മെമ്പർഷിപ് നൽകികൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. പി. നന്ദകുമാർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷനായി, യുവമോർച്ച ജില്ലാ ഭാരവാഹികളായ വിമൽ ചന്ദ്, അഭിലാഷ്, മനു പള്ളത്ത്, അഞ്ജലി, ഗോകുൽ. മണ്ഡലം പ്രസിഡന്റ്‌മാരായ ശരത്ത്, അദീപ്, കിരൺ, രഞ്ജിത്ത്, നിമേഷ് എന്നിവർ നേതൃത്വം നൽകി
മുഖ്യമന്ത്രി നിലപാട് മാറ്റിയത് അൻവറിനെയും മുസ്ലിം ലീഗിനെയും ഭയന്ന്: കെ സുരേന്ദ്രൻ
പിവി അൻവറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തയാണിത്. എന്നാൽ ഇന്ന് വൈകുന്നേരം ആണ് നിലപാട് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതമായത്. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. അൻവർ ഉയർത്തിയ Read More…
കള്ളകേസിൽ പുനരന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേനയുടെ ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്ത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി. നിയമപരമായി ഈ കേസിനെ നേരിടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ Read More…
പൂരം കലക്കിയത് ഇടതുപക്ഷം തന്നെ.പോലിസ് റിപ്പോർട്ട് ഗൂഡാലോചന മറച്ച് വെക്കാൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൻ്റെ കുറ്റം പോലീസിൽ മാത്രം ചാർത്തി ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് അന്വേഷണ റിപ്പോർട്ടെന്ന് സംശയിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. പൂരം കലക്കിയത് ഇടത് പക്ഷത്തിൻ്റെ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മന്ത്രിമാരായ രാജനും, കെ.രാധാകൃഷ്ണനും, ബിന്ദുവും, സിപിഐ നേതാവ് സുനിൽകുമാറും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്. അതിൻ്റെ വ്യക്തമായ തെളിവാണ് പൂരം കലക്കാൻ വേണ്ടി പോലീസ് രണ്ട് ദിവസം അഴിഞ്ഞാടിയപ്പോൾ ഇവരെല്ലാം ഒന്നിലും ഇടപെടാതെ എല്ലാത്തിനും മൗനാനുവാദം നൽകിയത്. Read More…
വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ: കെ.സുരേന്ദ്രൻ
കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച Read More…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ആവർത്തിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റതിരഞ്ഞെടുപ്പിലൂടെ സാധിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ Read More…
പി.പി മുകുന്ദൻ അനുസ്മരണം നടത്തി.
തൃശ്ശൂർ: ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ പി.പി മുകുന്ദൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബിജെപി മുൻ സംസ്ഥാ അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ അടിത്തറ പാകിയ നിഷ്കാമ കർമ്മയോഗിയാണ് ശ്രീ പി.പി മുകുന്ദനെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, കെ.പി സുരേഷ്, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു
ബിജെപി ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ:ബിജെപി ജില്ലാ കമ്മിറ്റി ഓണാഘോഷം നമോ ഭവനിൽ വെച്ച് നടന്നു. കുമ്മനം രാജേട്ടൻ ഓണാഘോഷ പരിപാടികൾ ചെയ്തു.സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ അനൂപ് ശങ്കർ,കൂടിയാട്ടം കലാകാരൻ ജി വേണു എന്നിവർക്ക് കുമ്മനം രാജശേഖരൻ ഓണക്കോടി നൽകി ആദരിച്ചു. ബിജെപി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പൂക്കള മത്സരവും നടന്നു. എല്ലാവർക്കും ഓണക്കോടിയും ഓണസദ്യയും നൽകിയാണ് ഓണാഘോഷം സമാപിച്ചത്.ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ബി രാധാകൃഷ്ണമേനോൻ, കെ.പി സുരേഷ്, കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ Read More…










