തൃശ്ശൂർ: കഴിഞ്ഞ വർഷത്തെ പുലികളി സംഘങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിരുന്ന ₹24 ലക്ഷം ധനസഹായം, തൃശ്ശൂർ എംപിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് അനുവദിച്ചതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2025-ലെ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിക്കുന്നതിനായി ഒരു തവണത്തേക്കുള്ള പ്രത്യേക ഇളവ് അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള ടൂറിസം സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ സാമ്പത്തിക അനുമതികൾക്ക് Read More…
Tag: BJP
കുറുപ്പം റോഡിലെ അശാസ്ത്രീയ കാന നിർമാണത്തിനെതിരെ റീത്ത് വെച്ച് ബിജെപി പ്രതിഷേധം
തൃശ്ശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ കുറുപ്പം റോഡിൽ നടപ്പിലാക്കുന്ന അശാസ്ത്രീയ കാന നിർമാണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കോടിക്കണക്കിന് രൂപയുടെ വികസനമെന്ന പേരിൽ ആറുമാസത്തിലേറെ കുറുപ്പം റോഡും കൂർക്കഞ്ചേരി റോഡും അടച്ചിട്ട് നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ അന്നുതന്നെ ബിജെപി കൗൺസിലർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധം അവഗണിച്ചുകൊണ്ട് നിലവിലെ യുഡിഎഫ് ഭരണസമിതിയും ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ച് കാനകൾക്ക് മുകളിൽ കോൺക്രീറ്റ് നിർമിച്ച് വ്യാപാരികൾക്കും Read More…
ഡോ. ചിത്രയ്ക്കെതിരായ നടപടി പ്രതിഷേധാർഹം: എസ്. സുരേഷ്
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദർശിച്ചു. തുടർന്ന് തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം, സുഗതനെ അനുകൂലിച്ചുള്ള സർകുലറിന്റെ പേരിൽ KAS ഉദ്യോഗസ്ഥയായ ഡോ. ചിത്രയ്ക്കെതിരെ സ്വീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ആരോപിച്ചു. ഡോ. ചിത്രയുടെ നടപടി നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരുന്നുവെന്നും, ഒരു കൗൺസിലർക്ക് അവധി അപേക്ഷ നൽകാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയത് എങ്ങനെ നിയമവിരുദ്ധമാകുമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി കെ. എം. ഷാജി മദനിയായി പെരുമാറാതെ Read More…
രാമദാസ് കുന്നുമ്മലിന് കൊയിലാണ്ടിയുടെ പ്രണാമാഞ്ജലി: സംഘടനാ ലോകത്തിന് തീരാനഷ്ടം
വിശ്വ ഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജ്രംഗ്ദൾ മുൻ സംയോജകനും എടക്കുളം സ്വദേശിയുമായ രാമദാസ് കുന്നുമ്മൽ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിലും എപ്പോഴും സജീവമായിരുന്ന രാമദാസ്, ബജ്രംഗ്ദളിന്റെ കൊയിലാണ്ടിയിലെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും വലിയ കരുത്താണ് പകർന്നുനൽകിയത്. പ്രസ്ഥാനത്തിന് എപ്പോഴും താങ്ങും തണലുമായിരുന്ന സ്വാർത്ഥതയില്ലാത്ത ഒരു നല്ല സംഘടകനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പ്രദേശത്തിന് നഷ്ടമായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ഭൗതികശരീരം എടക്കുളത്തെ വസതിയിലെത്തിച്ചപ്പോൾ നൂറുകണക്കിന് Read More…
പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ പരാതി നൽകി മഹിള മോർച്ച
ആരാധ്യനായ പ്രധാനമന്ത്രിയെയും നിര്യാതയായ മാതാവിനേയും സോഷ്യൽ മീഡിയയിൽ അവഹേളിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ സിന്ധു അയിരവീട്ടിലിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പരാതികൾ നൽകിയിട്ടുണ്ട്. ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ ഇത്തരത്തിലുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
തൃശൂരിൽ എയിംസ് കൊണ്ടു വരണം: ബിജെപി
ഇന്ന് നടന്ന തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ BJP – NDA കൗൺസിലർമാർ തൃശ്ശൂരിൽ AIIMS കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. കോർപ്പറേഷനിലെ BJP – NDA പാർലമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ ഇതിനെ സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിക്കുകയും, BJP – NDA കൗൺസിലന്മാർ പിന്താങ്ങുകയും ചെയ്തു. തൃശ്ശൂരിൽ AIIMS (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിന് തൃശ്ശൂർ കോർപ്പറേഷൻ മുൻകൈയെടുക്കുന്നതിനും, സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും അടിയന്തരമായി Read More…
ഫിസിക്സിൽ പി.എച്ച്.ഡി നേടിയ ശ്രീലക്ഷ്മിയെ ബിജെപി അയ്യന്തോൾ ഡിവിഷൻ കമ്മിറ്റി ആദരിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (Indian Institute of Science Education and Research, TVM), തിരുവനന്തപുരത്തിൽ നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി നേടിയ കണ്ണത്തു വീട്ടിൽ രേണുക ജയപ്രകാശിൻ്റെയും, ജയപ്രകാശിൻ്റെയും മകൾ ശ്രീലക്ഷ്മി കെ.ജെ യെ ബിജെപി അയ്യന്തോൾ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡൻ്റും തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറുമായ രഘുനാഥ് സി. മേനോൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ശ്രീലക്ഷ്മിയെ ആദരിച്ചു. യുവതലമുറയ്ക്ക് മാതൃകയാകുന്ന ഈ നേട്ടം സമൂഹത്തിന് Read More…
വിദ്യാർത്ഥികളുടെ നീതിക്കായുള്ള ശബ്ധമായി മാറി രാഹുൽ ഗാന്ധി: മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. വിദ്യാർത്ഥികളുടെ നീതിക്കായുള്ള പോരാട്ടത്തിൻ്റെ ശബ്ദമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഷിംലയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സംഘടിപ്പിച്ച മെഴുകുതിരി പ്രതിഷേധ മാർച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, സി.പി.ഐ(എം) പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത പ്രതിഷേധ മാർച്ചിൽ Read More…
NEET വിഷയം: ധർമേന്ദ്ര പ്രാധാന് പറയാനുള്ളത്
കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി സമർപ്പിതനായി പ്രവർത്തിച്ചു. ശക്തവും ഉൾക്കൊള്ളുന്നതും ദീർഘദർശിയുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറ എന്ന് ഞാൻ എന്നും വിശ്വസിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ധാർമ്മിക പ്രതിജ്ഞയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘദർശിയായ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി Read More…
NEET: സർക്കാരിന്റെ പ്രതിബദ്ധത വിഷയമാകുമ്പോൾ
ഇപ്പൊ നമ്മുടെ മുന്നിൽ നടന്ന സംഭവവികാസങ്ങളിൽ നിന്ന് നമ്മുടെ നേതൃത്വം നന്നായി പാഠം ഉൾകൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടം ആണ്. NEET വിഷയത്തിൽ ജാഗ്രത കുറവ് സംഭവിച്ചു എന്നത് സത്യം ആണ്. ഒരു വകുപ്പിന് കീഴിൽ ഒരു പ്രശ്നം സംഭവിച്ചാൽ അതിന്റെ ഗൗരവം വലുതാണെങ്കിൽ അത് ആരുടെ ശ്രദ്ധ കുറവാണെങ്കിലും ശരി ആ വകുപ്പ് നോക്കുന്ന മന്ത്രി രാജിവെച്ച് മാറി നിൽക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മൂല്യബോധം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ നിലപാട്. അത് ഇവിടെ ചെയ്തില്ല. പകരം Read More…









