Kerala News

കേരളത്തിന്റെ സ്വന്തം ബാക്ടീരിയ വരുന്നു; മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ(മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഈ മാസം 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന Read More…

Kerala News

കലാകാരൻമാരുടെ മതം കലയാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് 64 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം Read More…

Kerala News

കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി

ഒരു നിരയിൽ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും മറു വശത്ത് തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ച് കൈകൾ വാനിലുയർന്നു താളമിട്ടു. വർണ്ണക്കുടകൾ മാറി മാറി അണിനിരന്നു. മേളം മുറുകിയത്തോടെ ആലവട്ടവും വെഞ്ചാമരവും വാനിലുയർന്നു. തൃശൂർ പൂരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായ ടൈറ്റസ് ചേട്ടൻ പതിവ് പോലെ മാറി നിന്ന് താളമിട്ടു. മേടമാസ ചൂടെത്തും മുന്നേ തേക്കിൻകാടിൽ ഉത്സവാരവമുയർന്നു. പൂരങ്ങളുടെ നാട്ടിൽ പാണ്ടിമേളവും കുടമാറ്റവുമൊരുക്കിയാണ് പൂരനഗരി സംസ്ഥാന കലോത്സവത്തെ എതിരേറ്റത്. കുട്ടികൾക്കായി Read More…

Kerala News

മുതിർന്ന മാധ്യമപ്രവർത്തകരുടെആവശ്യങ്ങൾ പരിഗണിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിമാസ പെൻഷനും അവശ – ആശ്രിത പെൻഷനും വർദ്ധിപ്പിക്കുക, പെൻഷൻ പദ്ധതിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിരമിച്ച മാധ്യമ പ്രവർത്തകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സാധ്യമായത് എല്ലാം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കി. നിരവധി പേർക്ക് Read More…

Kerala News

ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തിയായ വീടുകളുടെ എണ്ണം ഫെബ്രുവരിയിൽ 5 ലക്ഷം കടക്കും: മുഖ്യമന്ത്രി

ലൈഫ് ഭവന പദ്ധതിയിലൂടെ പണികഴിഞ്ഞ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയിൽ ഇത് അഞ്ചുലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പ് വരുത്തലാണോ അതല്ല, എല്ലാ ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ Read More…

Kerala News

കിഫ്ബി മസാല ബോണ്ട് ഇടപാട്; ഇ ഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ ഇഡി നോട്ടീസിന് സ്‌റ്റേ. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി എന്നിവര്‍ക്ക് ഒരേ പോലെ താത്കാലിക ആശ്വാസം നല്‍കി ഇഡി നോട്ടീസിന് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്കാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നല്‍കിയത്. ഇതിനെതിരെ കിഫ്ബി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി Read More…

Kerala News

എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പാർട്ടികളോട് സഹകരണം കമ്മീഷൻ ആവശ്യപ്പെടും. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ Read More…

Kerala News

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലേക്ക്

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ദുബൈയിലേക്ക്. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളില്‍ ഓര്‍മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം ഇതോടെ അവസാനിക്കും. ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തും.

Kerala News

അന്താരാഷ്ട്ര വ്യാപാരമേള: മുഖ്യമന്ത്രി പിണറായി വിജയൻ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാൻ) നവംബർ 14 മുതൽ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പർ ഹാളിലാണ് 299 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കേരള പവലിയൻ. പ്രദർശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവലിയന്റെ മേൽനോട്ടം വഹിക്കുന്നത്. Read More…

Kerala News

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഐക്യ കേരളം 69 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ Read More…