Kerala News

നന്മയില്‍ ജോണ്‍ ക്വിഹോത്തെ: അസ്ഥിരമായ സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍

സെര്‍വാന്റിസിന്റെ ലോകപ്രശസ്തമായ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവലിനെ കേരളീയ പശ്ചാത്തലത്തില്‍ പുനര്‍വായിക്കുന്ന നന്മയില്‍ ജോണ്‍ ക്വിഹോത്തെ എന്ന നാടകത്തിന്റെ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ ഈ കലാസൃഷ്ടിയുടെ നിര്‍മ്മാണവഴികളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. അലിയാര്‍ കെ ,സായൂജ്, ഷാന്റോ, ഷൈജു, ഫിദ, സജി, ദാസന്‍, കണ്ണനുണ്ണി, നാരു, ബിനി, സന്ദീപ് എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്തുഈ സര്‍ഗ്ഗാത്മക ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരേതനായ മിഥുന്‍ മോഹന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരവര്‍പ്പിച്ചു. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന Read More…

Kerala News

കാപട്യത്തിന്റെ പൊയ്മുഖങ്ങൾ അഴിച്ചുമാറ്റി ‘ഡംപ്ലിങ്ങ്’ — ഇറ്റ്ഫോക്കിൽ രാഷ്ട്രീയചിന്തകളെ ഉണർത്തിയ അർമേനിയൻ നാടകം

ഇറ്റ്ഫോക്ക് വേദിയെ വിസ്മയിപ്പിച്ച അർമേനിയൻ നാടകം ‘ഡംപ്ലിങ്ങ്’ അരങ്ങൊഴിഞ്ഞതിന് പിന്നാലെ, കലാകാരന്മാരും പ്രേക്ഷകരും പങ്കെടുത്ത സംവാദം ഫാവോസിൽ ഗൗരവമേറിയ രാഷ്ട്രീയചിന്തകളിലേക്കാണ് വഴിമാറിയത്. സംവിധായിക നറൈൻ ഗ്രിഗോറിയൻ, സിനോഗ്രാഫറും കോസ്റ്റ്യൂം ഡിസൈനറുമായ വിക്ടോറിയ റെയ്‌ഡോ, അഭിനേതാക്കളായ വർഷം ഗെവോർഗ്യൻ, തതേവ് ഗസാര്യൻ, നരേക് ബാഗ്ദാസര്യൻ, അല്ല സഹക്യാൻ എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് നടൻ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകി. നാടകത്തിൽ അതിഭാവുകത്വത്തിന് പകരം സത്യസന്ധവും ആക്ഷേപഹാസ്യപരവുമായ ശാരീരിക ഭാഷയാണ് ഉപയോഗിച്ചതെന്ന് മോഡറേറ്റർ നിരീക്ഷിച്ചു. ഈ ശൈലി തന്നെ കാപട്യത്തിനെതിരെയുള്ള Read More…

Kerala News

‘കൂഹൂ–ആൻ: അന്തോളജി ഓൺ റെയിൽസ്’ — ഇന്ത്യൻ റെയിൽ ജീവിതത്തിന്റെ ശബ്ദ–ദൃശ്യാവിഷ്‌കാരം

അരുണ്‍ ലാല്‍ സംവിധാനം ചെയ്ത ‘കൂഹൂ–ആൻ: അന്തോളജി ഓൺ റെയിൽസ്’ ഇന്ത്യൻ റെയിൽവേയുടെ ജീവിതാനുഭവങ്ങളെ നൂതനമായ നാടകഭാഷയിൽ പകർത്തുന്ന ശക്തമായ സൃഷ്ടിയാണെന്ന് മോഡറേറ്റർ ശ്രീജിത്ത് രമണൻ അഭിപ്രായപ്പെട്ടു. നാടകത്തെക്കുറിച്ചുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പ്രദായിക നാടക രചനാശൈലി വിട്ട്, പുതുമയാർന്ന ഘടനയാണ് കൂഹൂ–ആൻ സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീജിത്ത് രമണൻ പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്ന സംഘത്തിന്റെ കലാത്മക ഐക്യവും അനുഭവസമ്പത്തുമാണ് ഈ നാടകത്തിന്റെ അടിത്തറയെന്ന് സംവിധായകൻ അരുണ്‍ ലാൽ വ്യക്തമാക്കി. ഏത് വേദിയിലും ഒരുപോലെ സംവദിക്കാൻ Read More…

Kerala News

കാടിന്റെ താളം, കാലത്തിന്റെ സംഗീതം

ഇറ്റ്‌ഫോക്കിൽ മുഴങ്ങിയത് വേരുകളെ ചേർത്തുപിടിച്ച ‘ന്യൂ-ഫോക്ക്’ വിപ്ലവം കാലങ്ങളായി നാം കേട്ടുപഴകിയ ഈണങ്ങളല്ല, മറിച്ച് വയനാട്ടിലെ കാടുകളിൽ നിന്ന് ഇറ്റ്‌ഫോക്കിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തിയ പുതിയൊരു സംഗീതാനുഭവമാണ് ആർപ്പോ എർത്ത്ലോർ ബാൻഡ് അവതരിപ്പിച്ചത്. ആധുനികതയുടെ അതിവേഗ താളത്തിനൊപ്പം സ്വന്തം വേരുകളെ ചേർത്തുപിടിച്ച കലാകാരന്മാർ, ഒരു ജനതയുടെ അതിജീവനത്തിന്റെയും സ്വത്വത്തിന്റെയും കഥയാണ് വേദിയിൽ പാടിത്തീർത്തത്. പാരമ്പര്യം റാപ്പിനോടും പോപ്പിനോടും കൈകോർക്കുമ്പോൾ അത് കേവലമൊരു കൺസേർട്ടായി നിൽക്കില്ല; മാറ്റത്തിന്റെ പുതിയൊരു ചരിത്രമായി മാറുമെന്ന് ആർപ്പോ എർത്ത്ലോർ ബാൻഡ് തെളിയിച്ചു. വന്യജീവി നിയമങ്ങൾ Read More…

Kerala News

കല: നിർബന്ധിത ജീവിതങ്ങൾക്ക് വിപ്ലവാത്മക ബദൽ

ഫാവോസിൽ ‘നൂറമ്മ ബിരിയാണി ദർബാർ’ മീറ്റ് ദി ആർട്ടിസ്റ്റ്; ക്വീർ-ട്രാൻസ് ജീവിതങ്ങളുടെ തീക്ഷ്ണ യാഥാർഥ്യങ്ങൾ തുറന്നുവെച്ച് ചർച്ച ഫാവോസിൽ അരങ്ങേറിയ ‘നൂറമ്മ ബിരിയാണി ദർബാർ’ എന്ന നാടകത്തിന്റെ മീറ്റ് ദി ആർട്ടിസ്റ്റ് പരിപാടി ശക്തമായ ആശയവിനിമയങ്ങളാൽ ശ്രദ്ധേയമായി. സന്ദീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ സംവിധായകൻ ശ്രീജിത്ത് സുന്ദരം, എ. രേവതി, ശീതൾ ശ്യാം, അനീഷ്, ജെനി ഭാരതി എന്നിവർ പങ്കെടുത്തു. ക്വീർ സ്വത്വം തുറന്നുപറഞ്ഞ സംവിധായകൻ ശ്രീജിത്ത് സുന്ദരം, ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെ ആഴത്തിൽ Read More…

Kerala News

‘നൂറമ്മ ബിരിയാണി ദര്‍ബര്‍’ — ഭക്ഷണത്തിലൂടെ രാഷ്ട്രീയം പറയുന്ന നാടകം

ഭക്ഷണം വെറും വിശപ്പടക്കാനുള്ള ഉപാധിയല്ല; അത് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണെന്ന ശക്തമായ ആശയമാണ് തമിഴ് നാടകമായ ‘നൂറമ്മ ബിരിയാണി ദര്‍ബര്‍’ വേദിയില്‍ ഉന്നയിക്കുന്നത്. 75 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകം ഭക്ഷണത്തിന്റെ രാഷ്ട്രീയം, ലിംഗപദവി, സ്വത്വബോധം തുടങ്ങിയ വിഷയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്തു. ചെന്നെയിലെ കട്ടിക്കാരി തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച നാടകം ‘ഇറ്റ് ഫോക്ക്’ വേദിയിലായിരുന്നു അരങ്ങേറിയത്. നാം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതുവരെ അധികാരത്തിന്റെ അടയാളമാകുന്ന സമൂഹത്തില്‍ ആരുടെ രുചികളും അനുഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നു എന്ന Read More…

Kerala News

പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയായി ഓറഞ്ച്സ് ആൻ്റ് സ്റ്റോൺസ്

പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയുടെ ദൃഷ്യാവിഷ്കാരമായിരുന്നു ഓറഞ്ചസ് ആൻ്റ് സ്റ്റോൺസ് എന്ന നാടകം. പലസ്തീനിൽ നിന്നുള്ള അഷ്കർ നാടകസംഘമാണ് ഇറ്റ് ഫോക്ക് അരങ്ങിൽ ഈ നാടകം അവതരിപ്പിച്ചത്. ഒരു സ്ത്രീയുടെ വീട്ടിൽ താമസിക്കാൻ എത്തുന്ന പുരുഷൻ പതിയെ ആ വീടിൻ്റെ അധികാരിയായി മാറുന്നതാണ് നാടകം. ഇതിലൂടെ പലസ്തീനുമേൽ നടത്തുന്ന അധിനിവേശങ്ങളെയാണ് അർത്ഥമാക്കുന്നത് .സംഭാഷണമില്ലാത്ത ഈ നാടകം പൂർണ്ണമായും അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും ആണ് ആശയങ്ങൾ കൈമാറിയത്. മോജി സോള അഡബായേ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ അരങ്ങേറിയ Read More…

Kerala News

പരാതികളില്ലാതെ കലോത്സവം സംഘടിപ്പിക്കാനായി: മന്ത്രി കെ. രാജൻ

പരാതികളില്ലാതെ കലോത്സവം സംഘടിപ്പിക്കാനായതായി റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. സംസ്ഥാന സ്കൂൾ കലോത്സവം സമാപന സമേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വ കലോത്സവമെന്നത് ചൂരലെടുത്ത് കുട്ടികളെ പഠിപ്പിക്കാനുള്ള മുദ്രാവാക്യമല്ലെന്നും അത് സംഘാടകർ മുതൽ കാണികൾ വരെ ഒരു ജീവിത വ്രതമായി ഏറ്റെടുക്കേണ്ട ഒന്നാണെന്ന് അഞ്ചു നാൾ നീണ്ടു നിന്ന കലോത്സവം നമ്മെ പഠിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. മാനവികതയ്ക്ക് മുന്നിൽ തുറക്കാത്ത വാതിലുകളും മാറാത്ത നിയമങ്ങളുമില്ലെന്നു തെളിയിച്ചു കൊണ്ട് കലോത്സവ ചരിത്രത്തിൽ Read More…

Kerala News

നമ്മുടെ വിദ്യാർത്ഥികൾ പ്രതിഭാസമ്പന്നർ ; എല്ലാവരും കേരളത്തിൽ വിജയികളായി തുടരണം -വിഡി സതീശൻ

കലോത്സവത്തിന് എത്തിയ ഓരോ വിദ്യാർഥിയും നമ്മുടെ എല്ലാ സ്വപ്‌നങ്ങളെയും യാഥാർത്ഥ്യമാക്കാൻ കഴിവുള്ളവരാണ്. ഇവരാരും മറ്റ് വിദേശ രാജ്യങ്ങളിൽ പോകാതെ ഇവിടെത്തന്നെ തുടരണമെന്നും എല്ലാവരും പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ഓരോ വർഷം കഴിയും തോറും യുവജനോത്സവം വലിയ ഒരു ഉത്സവമായി, എന്നും കുട്ടികളുടെ മനസിൽ ഓർത്തിരിക്കാൻ പറ്റുന്ന ഓർമയായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കലോത്സവ ചട്ടങ്ങൾ Read More…

Kerala News

കുട്ടികൾ കലയെ യുവജനോത്സവ വേദികളിൽ മാത്രമാക്കി ചുരുക്കരുത്: മോഹൻലാൽ

കുട്ടികൾ തങ്ങളിലെ കലയെ യുവജനോത്സവ വേദികളിലേക്ക് മാത്രമായി ചുരുക്കരുതെന്ന് ചലച്ചിത്രതാരം മോഹൻലാൽ.64-ാമത് സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായുന്നു മോഹൻലാൽ. ആഗ്രഹവും പ്രയത്നവും ആത്മാർത്ഥമാണെങ്കിൽ സാധ്യതകൾ അനന്തമാണെന്നും അവസരങ്ങൾ തേടി വരുമെന്നും അദ്ദേഹം പറഞ്ഞു. മത്സരവേദികളിലെ ജയപരാജയങ്ങൾ അപ്രസക്തമാണ്, അത് നൽകുന്ന പരിചയമാണ് അമൂല്യം, പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്കു മുമ്പ് കൗമാര കലാകാരൻമാർക്ക് തങ്ങളിലെ കഴിവുകളുടെ മാറ്റുരയ്ക്കാൻ ലഭിച്ചിരുന്ന ഒരേ ഒരു വേദിയായിരുന്നു കലോത്സവം, മഞ്ജു വാര്യർ, നവ്യ നായർ, ചിത്ര, Read More…