ബിജെപി എറണാകുളം മേഘല പ്രസിഡൻ്റ് ശ്രി എ നാഗേഷ് നയിക്കുന്ന വികസന മുന്നേറ്റ യാത്ര ബിജെപി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ ശ്രി. എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അധികാരത്തോടുള്ള ആർത്തി മൂലമാണ് ജമാ അത്തെ ഇസ്ലാമിയുമായി കോൺഗ്രസും എസ്ഡിപിഐയുമായി സിപിഎമ്മും സഖ്യമുണ്ടാക്കിയത്. അതിലൂടെ ദേശവിരുദ്ധ ശക്തികൾക്ക് കേരള രാഷ്ട്രീയത്തിലേക്ക് വഴിയൊരുക്കുകയാണ് അവർ ചെയ്തത് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ പറഞ്ഞു. എസിഡിപിഐയും ജമാ അത്തെ ഇസ്ലാമിയും നല്കുന്ന പിന്തുണയാണ് ഹിന്ദു ക്ഷേത്രങ്ങളെ Read More…
Tag: BJP
ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും കുടുംബത്തിനുവേണ്ടി എല്ലാം മറന്ന് നാമെല്ലാവരും ഒന്നിക്കണമെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ
തൃശൂർ കോർപ്പറേഷന്റെ ഭരണ തകർച്ചക്കെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലിയും വികസന മുന്നേറ്റ യാത്രയിൽ പങ്കെടുത്തു. തൃശ്ശൂർ വില്ലടത്തുനിന്ന് ആരംഭിച്ച ജനമുന്നേറ്റ യാത്ര എൻഡിഎ ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോൻത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം എ ഉണ്ണികൃഷ്ണൻ, മേഖലാ വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, Read More…
തവിഞ്ഞാൽ പഞ്ചായത്ത് ദുർഭരണത്തിനെതിരെ ബി.ജെ.പി മാർച്ച്
മാനന്തവാടി: കോൺഗ്രസ്സ് ഭരിയ്ക്കുന്ന തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെ ദുർഭരണത്തിനും , സ്വജന പക്ഷപാത നിലപാടുകൾക്കുമെതിരെ ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മധു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ഭരണം നടത്തുന്ന കോൺഗ്രസ്സ് ഭരണ സമിതി എല്ലാ രംഗങ്ങളിലും അഴിമതിയും , കെടുകാര്യസ്ഥതയുമാണ് കാണിയ്ക്കുന്നത്. ജനക്ഷേമ പദ്ധതികൾക്കായുള്ള ഫണ്ടുകൾ ലാപ്സാകുന്ന അവസ്ഥയാണുള്ളത്.റോഡുകളുടേയും ,പാലങ്ങളുടേയും ശോചനീയാവസ്ഥ പരിഹരിയ്ക്കുന്നതിനുള്ള യാതൊരു നടപടിയും ഭരണ Read More…
പിണറായി വിജയൻ ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രക്കൊള്ളക്കാരൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെഅദ്ദേഹംപറഞ്ഞു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ അങ്ങിങ്ങോളം സ്വർണതട്ടിപ്പ് നടന്നിട്ടുണ്ട്. ബാലുശ്ശേരി കോട്ടയിലും മുക്കത്തും നിർമ്മല്ലൂരിലും ആറൻമുളയിലും ശാസ്താംകോട്ടയിലുമെല്ലാംതട്ടിപ്പ് നടന്നു. പിണറായി വിജയന് സ്വർണം എന്നും ഒരുവീക്ക്നെസാണ്. എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വർണം അടിച്ചുമാറ്റും. ഉപദേശകൻമാർ ആരോ സ്വർണത്തിന് പവന് ഒരു ലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക്കൊടുത്തു കാണും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുകയും കടത്തിയ സ്വർണം പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും സുരേന്ദ്രൻ പറഞ്ഞു. 2018 ശബരിമല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേരളത്തിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ പിണറായി സർക്കാർ തുടങ്ങുന്നത്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും സ്വർണം അടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിക്കുന്നത് ആകാലഘട്ടത്തിലാണ്. ഇത് കേവലം ഉദ്യോഗസ്ഥൻമാരുടെ മാത്രം തട്ടിപ്പല്ല. ദേവസ്വം മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ട് നടക്കുന്നതാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ക്ഷേത്രങ്ങളിലെ അറ്റകുറ്റപണി നടത്തേണ്ടത് അവിടെ തന്നെയാവണമെന്നാണ് ദേവസ്വം നിയമം. എന്നാൽ ശബരിമലയിൽഇതെല്ലാം ലംഘിക്കപ്പെട്ടു. കായംകുളം കൊച്ചുണിയെല്ലാം പിണറായി വിജയൻറെ മുമ്പിൽ തോറ്റുപോകും. കള്ളൻമാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയാതെ ഇതൊന്നും നടക്കില്ല. എല്ലാത്തിൻറെയും ആസൂത്രണം കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാൽ ശബരിമലയിൽ ചെയ്ത പാപങ്ങളെല്ലാം മാറുമെന്നാണ് പിണറായി വിജയൻ വിചാരിച്ചത്. എത്ര സംഗമം നടത്തി പമ്പയിൽ കുളിച്ചാലും പിണറായി സർക്കാരിൻറെ പാപം മാറില്ല. കോൺഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്. കോൺഗ്രസുകാരും അമ്പലംവിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതു കൊണ്ട് മാത്രമാണ് ഇത്രയെങ്കിലുംഅന്വേഷണംനടന്നത്. കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പ്രസിഡൻറ് ടി.ദേവദാസ്, നോർത്ത് ജില്ലാ പ്രസിഡൻറ് സിആർ പ്രഫുൽ കൃഷ്ണ, ജില്ലാ പ്രഭാരി കെ.രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നവ്യ ഹരിദാസ്, മുതിർന്ന നേതാവ് വിവി രാജൻ, സഹപ്രഭാരി സത്യപ്രകാശ്, ജില്ലാ ജനറൽസെക്രട്ടറിമാരായ ടിവി ഉണ്ണികൃഷ്ണൻ, രമ്യ മുരളി, എം. സുരേഷ് എന്നിവർ സംസാരിച്ചു.
ശബരിമല സ്വർണ്ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ; സിപിഎം–കോൺഗ്രസ് അഴിമതി മത്സരം കടുക്കുന്നു
ആരാണ് കൂടുതൽ അഴിമതിക്കാരെന്ന് തീരുമാനിക്കാനുള്ള ഒരു മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസും. പിണറായി വിജയന്റെ സിപിഎം ഒന്നിനെയും പവിത്രമായി കാണുന്നില്ല, ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതിയും മോഷണവും പോലും അവർക്ക് പ്രശ്നമല്ല എന്ന്.ബിജെപി സിറ്റി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എം വി Read More…
മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ല നേതൃ ശില്പശാല സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട: മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ നേതൃശിൽപശാല നമോ ഭവനിൽ വച്ച് സംഘടിപ്പിച്ചു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശ്രീജ സി നായർ ഉദ്ഘാടനം ചെയ്തു.സൗത്ത് ജില്ലാ പ്രസിഡണ്ട് രശ്മി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ സെക്രട്ടറി റിമ പ്രകാശ് വിഷയ അവതരണം നടത്തി.സൗത്ത് ജില്ലയിലെ എട്ടു സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടിയുടെയും മഹിളാമോർച്ചയുടെയും മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീമതി ശ്രീജ Read More…
ചാനൽ നാക്ക് പിഴവിന്റെ പേരിൽ ബിജെപി നേതാക്കളെ പോലീസ് വേട്ടയാടുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ബി ഗോപാലകൃഷ്ണൻ
നാക്ക് പിഴവിന്റെ പേരിൽ ആദ്യ കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമാണ് രാഹുൽ ഗാന്ധി നാക്കു പിഴവിന്റെ പേരിൽ കോടതിയിൽ മാപ്പ് പറഞ്ഞ് തടി ഊരിയ ആൾ ആണ്. അന്ന് നടന്ന ചർച്ചയിൽ ഒരിക്കലും രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിനെ വധിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത് രാജ്യത്തിനെതിരായി സായുധകലാപമായി വരുന്ന ഏതൊരു സംഘത്തെയും കൈകാര്യം ചെയ്യേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സുരക്ഷാ സൈന്യത്തിന് സാധിക്കും എന്നാണ് ഇതിന്റെ പേരിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡുമായി പോലീസ് വന്നാൽ വെറുതെ Read More…
പ്രിന്റു മഹാദേവിനേതിരായ കോൺഗ്രസ് ആരോപണങ്ങൾ അപഹാസ്യം ബിജെപി
ചാനൽ ചർച്ചയിൽ രാഹുൽഗാന്ധിക്കെതിരെ പറയുന്നു എന്ന് പറഞ്ഞു കോൺഗ്രസ് പാർട്ടി ബിജെപിയുടെ എറണാകുളം മേഖല സെക്രട്ടറിയും ചാനൽ ചർച്ചകളിലെ നിറസാന്നിധ്യവുമായ പ്രിന്റു മഹാദേവനെതിരെ നടത്തുന്നത് നാണംകെട്ട രാഷ്ട്രീയമാണ്. അതിന്റെ പേരിൽ ബിജെപി നേതാക്കന്മാരുടെ വീട്ടിൽ പോലീസിനെ വിട്ട് അതിക്രമം നടത്താൻ ഉള്ള നീക്കത്തെ ശക്തമായ എതിർക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ പറഞ്ഞു. ബിജെപി നേതാക്കൻ മാരുടെ വീടുകളിൽ അന്യായമായി റെയഡ് നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ Read More…
ബൈരക്കുപ്പയെ സാമൂഹ്യ വിരുദ്ധകേന്ദ്രമാക്കിയത് കോൺഗ്രസ്സ്നേതൃത്വം: ബി.ജെ.പി
പുൽപ്പള്ളി: ബൈരക്കുപ്പ പാലം പണിയാൻ 1994 ൽ തറക്കല്ലിട്ടെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷവും തറക്കല്ല് മാത്രമായി അവശേഷിക്കാൻ സാധിച്ചത് ജില്ലയിലെ കോൺഗ്രസ്സിൻ്റെ ചരിത്രപരമായ നേട്ടമായി കാണണമെന്നും എം പി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പുരസ്കാരം നൽകണമെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിടത്തേക്ക് ബി.ജെ.പി മുള്ളൻകൊല്ലി പഞ്ചായത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസൻമാർഗ്ഗകളായ കോൺഗ്രസ്സ് നേതാക്കളാണ് പെരിക്കല്ലൂരിനേയും ബൈരക്കുപ്പയേയും സാമൂഹ്യ വിരുദ്ധ കേന്ദ്രമാക്കിയത് ഏറ്റവും ഒടുവിൽ കോൺഗ്രസ്സ് Read More…
ബിജെപി കാട്ടൂര്‍ പഞ്ചായത്ത് ഏരിയ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു
ബിജെപി കാട്ടൂർ പഞ്ചായത്ത് ഏരിയ കമ്മിറ്റി ശില്പശാല പൊഞ്ഞനം സമഭാവന ഹാളിൽ പ്രസിഡന്റ് ഷെറിൻ കെ കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത് കമ്മിറ്റി അംഗം ജയൻ കുട്ടിക്കാട്ട് സ്വാഗതം പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി കവിത ബിജു ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറി ശ്രീ അഖിലേഷ് വിശ്വനാഥൻ ക്ലാസ്സ് എടുത്തു. ബിജെപി കർഷകമോർച്ച പ്രസിഡന്റ് ശ്രീ അഭിലാഷ് കണ്ടാരംതറ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് Read More…











