എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തിന് വേണ്ടി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് തമിഴ്‌നാട്ടിലേക്ക് പോകും. അതിനാല്‍ നാളെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ ഉച്ചക്ക് 11.30 മുതല്‍ രാത്രി 7 വരെയാണ് ഗതാഗത നിയന്ത്രണം. പാര്‍ക്കിംഗ് നിരോധിച്ച, ഗതാഗത ക്രമീകരണമുള്ള പ്രധാന റോഡുകളിലൊന്നും നാളെ റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. നിയമം ലംഘിക്കുന്നവരെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് Read More…
Tag: modi
പശ്ചിമേഷ്യൻ സംഘർഷം; ട്രംപുമായി ചർച്ച നടത്തി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോൺ വഴി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണ പുരോഗതിയും ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും, സമഗ്രമായ ഗ്ലോബൽ സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിബദ്ധത ആവശ്യമാണെന്നും പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യമാണ് ചര്‍ച്ചയിൽ പ്രധാനമായും ഉയർന്നത്. ആഗോള വ്യാപാരത്തിനും ഇന്ധന വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായ നിലയിൽ തുടരേണ്ടതിൻ്റെ ആവശ്യകത Read More…
ഹംഗറി തെരഞ്ഞെടുപ്പ് വിജയം: പീറ്റർ മജ്യാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഹംഗറിയിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച പീറ്റർ മജ്യാർക്കും ടിസ്സ പാർട്ടിക്കും അഭിനന്ദനം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യയും ഹംഗറിയും തമ്മിൽ ദീർഘകാല സൗഹൃദവും പരസ്പര ബഹുമാനവും പങ്കുവെയ്ക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മജ്യാറുമായി അടുത്ത് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുമെന്നും അതിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും Read More…
സ്ത്രീകൾ ഇന്ത്യയുടെ ശക്തി: പ്രധാനമന്ത്രി
സ്ത്രീകൾ ഇന്ത്യയുടെ വികസനത്തിൻ്റെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജ്ഞാൻ ഭവനിൽ നടന്ന ‘നാരി ശക്തി വന്ദൻ സമ്മേളനത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ പുരുഷന്മാർക്ക് മേൽകൈ ഉണ്ടായിരുന്ന എല്ലാ തരം മേഖലകളിലും ഇന്ന് സ്ത്രീകൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണം ശക്തിപ്പെടുത്താൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകളുടെ നിയമനിർമാണ സഭകളിലെ പങ്കാളിത്തം വർധിപ്പിക്കുന്ന നാരി ശക്തി വന്ദൻ നിയമത്തിൻ്റെ സമയബന്ധിതമായ നടപ്പാക്കൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. Read More…
ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
പ്രത്യാശക്കും കാരുണ്യത്തിനും ഊന്നല്‍ നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍, പുണ്യദിനം പ്രത്യാശയേയും പുതിയ ആരംഭങ്ങളുടേയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ എല്ലാവരുടേയും ജീവിതത്തില്‍ സന്തോഷവം സമാധനാവും കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ത്യാഗം സമൂഹത്തില്‍ ദയ, കരുണ എന്നിവയുടെ മൂല്യത്തെ കുറിച്ച് ഓരോരുത്തരേയും പഠിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍
കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 2.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. വൈകീട്ടി 4ന് പ്രധാനമന്ത്രി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന എന്‍ഡിഎയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി റോഡ് ഷോയിലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തില്‍ ആദ്യ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം രാഹുല്‍ Read More…
തൃശൂരില്‍ വന്‍ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശഭരിതമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. തൃശൂരില്‍ ഇന്ന് വൈകീട്ട് നടന്ന റോഡ് ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്തത്. പാലക്കാട് കോട്ട മൈതാനത്ത് വെച്ച് നടന്ന ചടങ്ങിന് ശേഷം ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സിസി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെകെ അനീഷ് കുമാര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തി മോദിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. Read More…
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിലെത്തി പ്രധാനമന്ത്രി
കേരള നിയമസഭ തെരഞ്ഞെടുപ്പിന് തൃശൂരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വരാജ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎയുടെ റോഡ് ഷോയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. പാലക്കാട് കോട്ടമൈതാനത്ത് വെച്ച് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നു. അതിലും പ്രധാനമന്ത്രി പങ്കാളിയായി. കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ കോളേജിലുള്ള ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി പിന്നീട് കാര്‍ മാര്‍ഗമായിരിക്കും ഗ്രൗണ്ടിലേക്ക് എത്തുക. തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് മോദിയുടെ റോഡ് ഷോ ആരംഭിക്കും. തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥി സിസി മുകുന്ദനും Read More…
കേരള തെരഞ്ഞെടുപ്പ്: പാലക്കാടെത്തി പ്രധാനമന്ത്രി
ഡീല്‍ ആരോപണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെയായി മാറി മാറി വന്ന യുഡിഎഫും എല്‍ഡിഎഫും കേരള ജനതയെ കൊള്ളയടിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് ബിജെപി കോണ്‍ഗ്രസിനൊപ്പമാണ് എന്ന്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പറയുന്നു കമ്മ്യൂണിസ്റ്റുകാരുടെ കൂടെയാണ് ബിജെപി എന്ന്. ഇതില്‍ നിന്നും ഒരു കാര്യ മനസിലാക്കാം. ബിജെപി ഒരു ടീമായി മാറിയിരിക്കുന്നു. ഇരുമുന്നണികോളും ബിജെപിയെ ഭയക്കുന്നത് കൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം ഉണ്ടാകും. ബിജെപി Read More…
നിയമസഭ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി തൃശൂരിൽ
എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് തൃശ്ശൂർ ജില്ല ആശുപത്രിക്ക് മുൻവശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നഗരം ചുറ്റി ബിനി ഹെറിറ്റേജ് മുൻവശം റോഡ് ഷോ സമാപിക്കും. തൃശ്ശൂർ ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ എല്ലാവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ അമ്പതിനായിരത്തിൽപരമാളുകൾ റോഡ് ഷോയുടെ ഭാഗമാകും. കലാരൂപങ്ങളായ കുമ്മാട്ടി കളി, പുലികളി, മാർഗ്ഗംകളി, കഥകളി തുടങ്ങിയവ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. നാലുമണിക്ക് കുട്ടനല്ലൂർ Read More…








