പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷ നേതാവ് പോലും ഉറപ്പിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതിഅംഗം പികെ കൃഷ്ണദാസ്. മുനമ്പം സംഭവം ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി സർക്കാർ സൃഷ്ടിച്ചതാണെന്നാണ് സതീശൻ പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേയുള്ളൂവെന്നാണ് പ്രതിപക്ഷം പോലും സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാട് തിരുനല്ലിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സെക്രടറി അനിൽ ആൻറണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ശശി അദ്ധ്യഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു.
Tag: palakkad
എയിംസ് പാലക്കാട് കൊണ്ട് വരും; സി. കൃഷ്ണകുമാർ
കൽപ്പാത്തിയിൽ ഗൃഹ സമ്പർക്കവുമായി സ്ഥാനാർത്ഥി പാലക്കാട്:നിയമസഭാംഗമായാൽ പാലക്കാട് എയിംസ് കൊണ്ട് വരുമെന്ന് എൻ.ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. പേരിന് മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ് . മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടി തൃശൂരോ , കോയമ്പത്തൂരോ പോകേണ്ട സ്ഥിതിയിലാണ് പാവപ്പെട്ട ജനങ്ങൾ. ഈ സാഹചര്യം മാറണം. കേരളത്തിന് എയിംസ് അനുവദിക്കാനും അത് പാലക്കാട് കൊണ്ട് വരാനും എൻ.ഡി. എ ജയിച്ചാൽ സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. Read More…
ആവേശമായി സ്ഥാനാർത്ഥിയുടെ റോഡ് ഷോ
പാലക്കാട്: നഗരസഭയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചർച്ചയാക്കിയും പാലക്കാടിൻ്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങൾ മുന്നോട്ടുവച്ചും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ. വൈകിട്ട് 4 മണിക്ക് ശെൽവ പാളയത്ത് നിന്നാണ് റോഡ് ഷോ തുടങ്ങിയത്. നഗര സഭയിൽ തുടങ്ങി വെച്ച വികസന പദ്ധതികൾ പൂർണ്ണതോതിൽ പ്രാവർത്തികമാക്കാൻ നിയമ സഭയിൽ എൻ.ഡി.എ പ്രതിനിധി വേണമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.വാലി പറമ്പ്, കുന്നത്തൂർ മേട്, ഫ്രണ്ട്സ് കോളനി, എ.ആർ നായർ കോളനി, ചിറക്കാട് കനാൽ, ഗോപാൽ കോളനി, മണ്ണാർക്കാട് പറമ്പ്, മണപ്പുള്ളിക്കാവ്, പണ്ടാരക്കാവ് Read More…
തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം ജില്ലാഭരണകൂടം മുന്നണികളുടെ താല്‍പര്യത്തിന് വഴങ്ങി: സി. കൃഷ്ണകുമാര്‍
പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസം നടത്താനിരുന്ന തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. വിജ്ഞാപനം വന്ന ദിവസംതന്നെ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു. ബിജെപി കേന്ദ്രനേതാക്കളും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് നടന്നാല്‍ ആയിരക്കണക്കിന് ഗ്രാമനിവാസികള്‍ക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കമ്മീഷന്‍ Read More…
പാലക്കാട്ട് 30 കോടി രൂപ മുടക്കി ഭീമൻ ക്രിക്കറ്റ് സ്റ്റേഡിയം; കേരള ക്രിക്കറ്റ് അസോസിയേഷന്റെ വമ്പൻ കായിക പദ്ധതി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പാലക്കാട് ജില്ലയില്‍ ഭീമൻ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു . 30 കോടി രൂപ ചെലവിൽ നിർമിക്കപ്പെടുന്ന സ്പോർട്സ് ഹബ് സ്റ്റേഡിയം മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് നിർമിക്കപ്പെടുന്നത്. ഈ പുതിയ കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളും ഫ്ലഡ് ലൈറ്റുകളും ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്കറ്റ്ബോൾ, ഫുട്ബോൾ മൈതാനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ കായിക സൗകര്യങ്ങൾ ഉണ്ടായിരിക്കും. 33 Read More…
പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് ഇലക്ഷൻ കമ്മീഷൻ.
ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ
പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ Read More…
നഗരസഭയുടെ ദാഹമകറ്റിയത് ബി.ജെ.പി അധികാരത്തിൽ വന്നശേഷം ; വികസനത്തിന് വോട്ടു തേടി സി. കൃഷ്ണ കുമാർ
പാലക്കാട്: പാലക്കാട് നഗരസഭക്ക് ദാഹജലം എത്തിച്ചത് കേന്ദ്ര സർക്കാരെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.എൻ.ഡി.എ റോഡ് ഷോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്. എന്നാൽ സമീപ പഞ്ചായത്തുകളിലെല്ലാം ഇപ്പോഴും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കണം. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ Read More…
കുടിവെള്ള ക്ഷാമംസ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പരാതിയുമായി അമ്മമാർ
പാലക്കാട്: സ്ഥാനാര്‍ത്ഥിയോട് കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം പങ്ക് വെച്ച് വീട്ടമ്മമാര്‍. വേനല്‍ കനക്കും മുമ്പേ കടുത്ത കുടിവെള്ളക്ഷേമം നേരിടുന്ന മാത്തൂര്‍ നിവാസികളാണ് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു മുന്നില്‍ തങ്ങളുടെ ദുരിതം പങ്കുവച്ചത്.തെരഞ്ഞെടുക്കപ്പട്ടാല്‍ നഗരസഭയിലേതിന് സമാനമായ രീതിയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പുനല്‍കി. മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പൊതിമഠം, ആനിക്കോട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി.ബലിതര്‍പ്പണത്തിന് പ്രശസ്തമായ ആനികോട് പാലപ്പറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രദര്‍ശനത്തോടൊപ്പം ഗംഗാ ആരതിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് Read More…
പാലക്കാട് ചർച്ചയാകുന്നത് കർഷകരുടെ പ്രശ്നങ്ങളും, വികസനവും മാത്രം; സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് നീറുന്ന കാർഷിക പ്രശ്നങ്ങളും വികസന കാര്യങ്ങളും മാത്രമാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.പാലക്കാട് അഞ്ജലി ഗാർഡനിൽ പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്. അതിനേക്കാൾ ചർച്ചയാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നെല്ല് സംഭരണമടക്കം കർഷകരുടെ പ്രശ്നങ്ങൾക്കാണ് എൻ.ഡി.എ പ്രാധാന്യം നൽകുന്നത്. വികസനത്തിനാണ് എൻ.ഡി.എ. വോട്ട് ചോദിക്കുന്നത്.പാലക്കാടിന് അമൃത് പദ്ധതിയിൽപ്പെടുത്തി 221 കോടിയാണ് കേന്ദ്ര സർക്കാർ Read More…










