Health Job Kerala Medical News

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം വ്യാജം: പ്രിൻസിപ്പാൾ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൻ്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത്‌ വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിൻ്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ Read More…

Health Kerala Medical News

ശസ്ത്രക്രിയ പിഴവില്ലാതിരിക്കാൻ മാർഗ്ഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിനെ തുടർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയയുടെ വിവരങ്ങൾ അടങ്ങിയ ബാൻഡ് കയ്യിൽ ധരിപ്പിക്കണമെന്നതാണ് മാർഗനിർദേശത്തിലെ പ്രധാന ഉദ്യമം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗം ഉണ്ടെന്ന് പരാതിയെ തുടർന്ന് ഫോൺ ഉപയോഗവും നിർത്തലാക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗ്ഗനിർദേശം ബാധകമായിരിക്കും. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തീകരിച്ചിരിക്ക ണം. വാർഡ് Read More…

Health Kerala Medical News

ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തിൽ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു. താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിൻ്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ താഴെ ചേർക്കുന്നു.

Health Kerala Medical

സൂര്യാഘാതത്തിൽ നിന്ന് രക്ഷ നേടാം

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.ഉയർന്ന ചൂട് ശരീരത്തിലേൽക്കുന്നത് മൂലം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Court Death Health India Law Medical

ഇന്ത്യയിലെ ആദ്യ ദയാവധം നടപ്പിലാക്കി, ഹരീഷ് റാണ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ ദയാവധത്തിന് കീഴടങ്ങി ഹരീഷ് റാണ അന്തരിച്ചു. ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 31 വയസ്സുള്ള ഹരീഷ് റാണ 2013 മുതല്‍ കോമയിലായിരുന്നു. വിദഗ്ധ ചികിത്സക്കും പിന്തുണയ്ക്കുമായി കഴിഞ്ഞ ആഴ്ചയാണ് റാണയെ ഗാസിയബാദിലെ വീട്ടില്‍ നിന്നും ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയത്. ഓങ്കോ-അനസ്‌തേഷ്യാ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ വൈകുന്നേരം 4.10 ഓടെയാണ് അദ്ദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ Read More…

Business Economy Health India Medical News science

ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ; സംസ്ഥാനത്ത് സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. ‘കാരുണ്യസ്പർശം’ എന്ന പേരിൽ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയാണ് ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർവഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് നിർബന്ധമായും ഉപയോഗിക്കേണ്ട ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ Read More…

Economy Health Kerala Medical News

സർക്കാർ ആശുപത്രികളിലെ ഒ.പി. സമയം വർധിപ്പിച്ചത് പിൻവലിക്കണം: കെ.ജി.എം.ഒ.എ

ഡോക്ടർമാരുടെ കുറവ് പരിഹരിക്കാതെ ജോലിസമയം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം വർധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി. സമയം നീട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാക്കിയാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്. ഇതുവരെ ഉച്ചയ്ക്ക് Read More…

India Medical News

സെർവിക്കൽ കാൻസർ തടയാം: 1.2 കോടി പെൺകുട്ടികൾക്ക് ഈ മാസം സൗജന്യ എച്ച്പിവി വാക്സിനേഷൻ

ന്യൂഡൽഹി: ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്കായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ഈ മാസം അവസാനം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സൗജന്യ കുത്തിവയ്പ്പ് നൽകാനാണ് തീരുമാനം. രാജ്യത്തുടനീളം ഏകദേശം 1.2 കോടി പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസറായ സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ ഇത് നിർണായക നീക്കമെന്ന് ആരോഗ്യ വിദഗ്ധർ Read More…

Kerala Medical

വികസന വഴിയില്‍ വിഴിഞ്ഞം; പൈലിങ്ങിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി, രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ദ്ധിക്കും. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു. 2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ശനിയാഴ്ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം Read More…

Kerala Medical

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍   നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺ​ഗ്രസ്, മുസ്ലിം ലീ​ഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാരും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ Read More…