Culture Death Education India News Politics

ചരിത്രകാരൻ സുമിത് സർക്കാർ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ചരിത്രകാരൻ സുമിത് സർക്കാർ (87) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്ന സുമിത് സർക്കാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് വീണതിനെ തുടർന്ന് പൊതുരംഗത്ത് സജീവമായിരുന്നില്ലെന്ന് ചരിത്രകാരിയും കുടുംബസുഹൃത്തുമായ ജി. അരുണിമ പറഞ്ഞു. ചരിത്രകാരിയായ തനിക സർക്കാർ ആണ് ഭാര്യ. സൗത്ത് ഏഷ്യൻ ഹിസ്റ്ററി വിഷയത്തിൽ വാർവിക് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായ ആദിത്യ സർക്കാർ മകനാണ്.

Education India Kerala News Politics

സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: 2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും പ്രമുഖ കലാകാരന്മാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. പുരസ്കാര ജേതാക്കൾ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് രാഷ്ട്രപതി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന നിരവധി നാടൻ, ഗോത്ര കലാരൂപങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ശ്രമങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. കലാപാരമ്പര്യങ്ങൾ തലമുറകളിലേക്ക് കൈമാറുന്നതിൽ ഗുരു-ശിഷ്യ പാരമ്പര്യത്തിന് നിർണായക പങ്കുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മുതിർന്ന കലാകാരന്മാർ പുതുതലമുറയെ Read More…

Education India Kerala News Politics

ഉന്നത വിദ്യാഭ്യാസത്തിന് മുമ്പ് 73 ശതമാനം വിദ്യാർത്ഥികൾ പഠനം നിർത്തുന്നു; പാർലമെന്ററി സമിതിക്ക് ആശങ്ക

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനനുസരിച്ച് രാജ്യത്തെ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതായി പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് ഏകദേശം 73 ശതമാനം വിദ്യാർത്ഥികൾ പഠനം നിർത്തുന്നതായും സമിതി വ്യക്തമാക്കി. ”രാജ്യത്ത് എല്ലാവർക്കും താങ്ങാനാകുന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ബജറ്റ്, നയപരമായ കാര്യങ്ങൾ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) പ്രവർത്തനങ്ങളുടെ അവലോകനം” സംബന്ധിച്ച 2026-27ലെ എസ്റ്റിമേറ്റ്സ് കമ്മിറ്റി 10-ാം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ബുധനാഴ്ച ലോക്സഭയിൽ സമർപ്പിച്ചു. Read More…

Agriculture Education Kerala News Politics Program

കൃഷിക്ക് മാർക്ക്; കുട്ടിക്കർഷകർക്ക് നേട്ടം

എം. എ. സുധീർ ബാബു, പട്ടാമ്പി, കാർഷിക ജേർണലിസ്റ്റ് വളർന്നുവരുന്ന തലമുറയെ മണ്ണിലേക്കിറക്കി കൃഷിയുമായി ബന്ധിപ്പിക്കാനുള്ള സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പിൻ്റെ വേറിട്ട പദ്ധതിയാണ് ‘കൃഷിക്ക് മാർക്ക്’. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ ആശയം കേരളത്തിന് അഭിമാനിക്കാവുന്നതാണ്. ഡിജിറ്റൽ ലഹരിക്ക് പകരം കൃഷിയുടെ ലഹരി സോഷ്യൽ മീഡിയ, ഡിജിറ്റൽ ഗെയിമുകൾ, റീൽസ് എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ സമയത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന കാലമാണിത്. ഒപ്പം ലഹരിയുടെ പിടിയും ശക്തമാകുന്നു. ‘കൃഷിയാണ് ലഹരി, കൃഷിയിലൂടെ ആരോഗ്യം’ Read More…

Education India News Politics

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയെന്നാരോപിക്കുന്ന “ക്രൂരമായ നടപടികളിൽ” കേന്ദ്രസർക്കാരിനെതിരെ വിമർശനം ശക്തമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ “തകർന്നെന്നും” അത് ഇനി പുനർനിർമിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉൾപ്പെടെ ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും തങ്ങളുടെ നടപടികളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ രാജ്യത്തെ യുവാക്കൾ അനുവദിക്കില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച Read More…

Education Kerala News Politics

ടി. ജി മോഹന്‍ദാസിൻ്റെ അറസ്റ്റ് വിവേചനപരം: അഡ്വ എസ് സുരേഷ്

തിരുവനന്തപുരം: ടി.ജി മോഹന്‍ദാസിൻ്റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി. അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി.ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല, എന്നാല്‍ പ്രധാനമന്ത്രി Read More…

Education India Kerala News

ശാന്തി നഗർ കോളനിയിലെ കുട്ടികൾക്ക് റിസർജിൻ്റെ പുസ്തക സമ്മാനം ഓണക്കാഴ്ചയായ് മാറി

വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി റിസർജ് ഇന്ത്യ ഫൗണ്ടേഷൻ. കോഴിക്കോട് വടക്കെ കടപ്പുറം ശാന്തിനഗറിലെ 50 ഓളം കുട്ടികൾക്ക് ഓരോ വിഷയത്തിനും ഒരു പുസ്തകം എന്ന തോതിൽ TBS ബുക്സ് അനുവദിച്ച നോട്ട് പുസ്തകങ്ങളാണ് റിസർജ് ഇന്ത്യ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ഏകനാഥൻ്റെ അധ്യക്ഷതയിൽ എൻ. ഇ. മനോഹർ (TBS Publishers) പുസ്തകം വിതരണോദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനിവാസ്ജി, പ്രസീത, സുനിൽ ചന്ദ്രൻ, രഘു, അബിൻ തുടങ്ങിയവർ പങ്കെടുത്തു.

Education India News Politics

ഐഐടി ഡൽഹി ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി മോദി; വലിയ സ്വപ്നങ്ങൾ കാണാനും വെല്ലുവിളികൾ ഏറ്റെടുക്കാനും ആഹ്വാനം

ന്യൂഡൽഹി: ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. വലിയ സ്വപ്നങ്ങൾ കാണാനും വെല്ലുവിളികൾ ഏറ്റെടുക്കാനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് ഐഐടി ഡൽഹിയുടെ ബിരുദദാന ചടങ്ങിൽ വെർച്വലായി പങ്കെടുത്ത അനുഭവം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇത്തവണ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്കൊപ്പം ക്യാമ്പസിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിൽ വ്യക്തിപരമായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഈ ക്യാമ്പസിൽ Read More…

Education Health Kerala News Program Sports

വീട്ടുതടങ്കലിലെ ബാല്യങ്ങളും അരാജകത്വത്തിലേക്ക് നീളുന്ന വഴിത്താരകളും: കുട്ടികളെ സാമൂഹ്യജീവികളായി വളർത്തേണ്ടതിന്റെ അനിവാര്യത…

​കേരളത്തിലെ ഇന്നത്തെ വീടുകളിൽ അതീവ സങ്കീർണ്ണവും ഭയാനകവുമായ ഒരു സാമൂഹിക പരീക്ഷണം നിശബ്ദമായി നടക്കുന്നുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും, ഉയർന്ന വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിക്കാനും, സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാനും എന്ന പേരിൽ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് ചുറ്റും തീർക്കുന്ന വന്മതിലുകളാണ് ഇതിന്റെ പ്രധാന ഉപകരണം. അക്കാദമിക് മികവു മാത്രമാണ് ഒരു മനുഷ്യന്റെ ജീവിത വിജയത്തിന്റെ ആത്യന്തിക മാനദണ്ഡം എന്ന തെറ്റായ ബോധ്യം മലയാളി മനസ്സുകളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി, ചെറുപ്രായത്തിൽ തന്നെ കുട്ടികളെ അയൽപക്കങ്ങളിൽ നിന്നും, കളിക്കളങ്ങളിൽ Read More…

Education Health India Kerala Medical News

കേരളം സ്ട്രസ്സ്, ആങ്ങ്സൈറ്റി, ഡിപ്രഷൻ എന്നിവയുടെ കേന്ദ്രമാകുന്നോ? സാമുദായികവും മനഃശാസ്ത്രപരവുമായ വിശകലനം…

​കേരള മോഡൽ വികസനം ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും വലിയ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. സാക്ഷരത, കുറഞ്ഞ ശിശുമരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം, മികച്ച പൊതുജനാരോഗ്യം എന്നിവയിലെല്ലാം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ തിളക്കമാർന്ന ബാഹ്യ നേട്ടങ്ങൾക്കു പിന്നിൽ നിശബ്ദമായി പടർന്നുപിടിക്കുന്ന അതീവ ഗുരുതരമായ മറ്റൊരു യാഥാർത്ഥ്യമുണ്ട്; അതാണ് ദിനംപ്രതി വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ ആത്മഹത്യാ നിരക്ക്, വിഷാദരോഗം, Read More…