കിള്ളന്നൂര്‍ വില്ലേജ് കെല്‍ട്രോണ്‍ കോളനിയില്‍ താമസിക്കുന്ന തൊമ്മാന വിന്‍സെൻ്റിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. വിൻസെൻ്റിൻ്റെ വീട്ടില്‍ അതിക്രമിച്ചു കയറി മകന്‍ വിബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വിൻസെൻ്റിന് കത്തി കൊണ്ട് കുത്തേറ്റത്. ഈ കേസില്‍ ഒന്നും രണ്ടും പ്രതികളായ ഒല്ലൂര്‍ പടവരാട് കരിവെച്ചന്‍കുഴി ജോസ്‍മണി മകന്‍ സിജോ എന്ന കുയിലൻ സിജോ 37 വയസ്സ്, എടക്കുന്നി പനയംപാടം അത്താണിക്കുഴിയില്‍ ഗോപി മകന്‍ നിശാന്ത് 39 വയസ്സ്, എന്നിവരെ ജീവപര്യന്തം Read More…
Death
മുണ്ടത്തിക്കോട് സ്ഫോടനം: ഒരാള്‍ കൂടി മരിച്ചു
മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (58) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പൊള്ളലേറ്റ് വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരന്‍ സതീശൻ മരണപ്പെട്ടത്.
ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയയായ X-ല്‍ പങ്കുവെച്ച സന്ദേശത്തില്‍, വൈവിധ്യമായ ഇന്ത്യയെ അതിൻ്റെ അന്തസത്തയോടു കൂടി തൻ്റെ ക്യാമറയിലൂടെ അനശ്വരമാക്കിയ വ്യക്തിയായിരുന്നു രഘു റായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ ചിത്രങ്ങള്‍ക്ക് അസാധാരണമായ സവിശേഷതകളും ആഴവും വൈവിധ്യവും ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോഗ്രഫിയുടെയും സംസ്കാരത്തിൻ്റെയും ലോകത്തിന് രഘു റായിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്നും, കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഫോട്ടോഗ്രഫി സമൂഹത്തിനും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ രഘു റായ് ഞായറാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 83 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സറിനെതിരെ ചികിത്സയില്‍ ആയിരുന്നുവെന്ന് മകന്‍ നിതിൻ റായ് അറിയിച്ചു. പ്രോസ്റ്റേറ്റ് കാന്‍സറും പിന്നീട് വയറുമായി ബന്ധപ്പെട്ട കാൻസറും അദ്ദേഹത്തിന് പിടിപെട്ടെങ്കിലും ഭേദമായി. അടുത്തിടെ കാന്‍സര്‍ മസ്തിഷ്‌കത്തിലേക്ക് വ്യാപിക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മകൻ പറഞ്ഞു. ഭാര്യ ഗുർമീത്, മകന്‍ നിതിന്‍, ലഗന്‍, അവനി, പുര്വൈ എന്നിവര്‍ പെൺമക്കളാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാമൂഹിക Read More…
സ്വർണത്തിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ജീവപര്യന്തം തടവ്
തനിച്ചു താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ കൊച്ചുമകനും കടലശ്ശേരി ദേശത്ത് ഊമ്മൻപിള്ളി വീട്ടില്‍ തിലകന്‍ മകന്‍ ഗോകുൽ @ കണ്ണൻ 36 വയസ്സ് എന്നവരെ ജീവപര്യന്തം തടവിനും, അതിനു പുറമെ 12 വർഷം തടവിനും കൂടാതെ നാല് ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ കമനീസ് ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറ വില്ലേജ് കടലാശ്ശേരിയില്‍ 2022 ഫെബ്രുവരി 25 ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊമ്മൻപിള്ളി Read More…
സരസ്വതി സുബ്രഹ്മണ്യം ഓർമ്മയായി
പ്രസിദ്ധ മൃദംഗ വിദ്വാനും, സംഗീതജ്ഞനുമായ പത്മഭൂഷൺ ടി. വി. ഗോപാലകൃഷ്ണൻ്റെ സഹോദരി സരസ്വതി സുബ്രഹ്മണ്യം (83 വയസ്) നിര്യാതയായി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേഴ്സണൽ അസിസ്റ്റൻ്റ് ഗുരുവായൂർ (ക്ഷേത്രം) പരേതനായ കെ.വി.സുബ്രഹ്മണ്യത്തിൻ്റെ (ഗുരുവായൂരപ്പൻ സ്വാമി) സഹധർമ്മിണിയാണ് സരസ്വതി സുബ്രഹ്മണ്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കൾ: കെ.എസ്. കൃഷ്ണൻ (രാജൻ), കെ.എസ്.വിശ്വനാഥൻ (ഗണേഷ്), കെ.എസ്. ഹേമ. സഹോദരിമാർ: വാസന്തി, പങ്കജ. മരുമക്കൾ: ഗീത, ഉമ. പേരക്കുട്ടികൾ: നവനീത്, നന്ദിത. സംസ്കാരം നാളെ (16-04-26) ന് രാവിലെ 11 ന് Read More…
നിതിൻ്റെ മരണം; ലോൺ ആപ്പ് സമ്മർദ്ദത്തിലാക്കി എന്ന് പോലീസ്
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണം ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണി കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ്. നിതിന്റെ അധ്യാപിക ലതയെ ലോണ്‍ ആപ്പില്‍ നിന്ന് നിരന്തരം ശല്യം ചെയ്തുകൊണ്ട് മെസേജുകളും കോളുകളും വന്നിരുന്നുവെന്നും ഇത് നിതിനെ മാനസികമായി താളര്‍ത്തിയിരിക്കാമെന്നും പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇത് നിതിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കാം. 14,000 രൂപയാണ് നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും കടമെടുത്തത്. പക്ഷേ, 13,500 Read More…
നിതിൻ രാജിൻ്റെ മരണം അന്വേഷണം ശക്തമാക്കി പൊലീസ്; അധ്യാപകർക്ക് എതിരെ കേസ്
അഞ്ചരക്കണ്ടിയിലെ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. സംഭവത്തിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മർദ്ദവും നിർണായക കാരണമായിരിക്കാമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. നിതിൻ ലോൺ ആപ്പിലൂടെ കടം എടുത്തിരുന്നുവെന്നും, അതിനായി കോളേജിലെ ഒരു അധ്യാപികയുടെ ഫോൺ നമ്പർ നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ലോൺ ആപ്പിൽ നിന്ന് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നതായും, ഇതുമായി ബന്ധപ്പെട്ട് അധ്യാപിക പൊലീസിൽ പരാതി നൽകിയതായും പോലീസ് വ്യക്തമാക്കി. നിതിൻ Read More…
പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലെ അന്തരിച്ചു
മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 92 വയസായ ആശ ഭോസ്ലെ കഴിഞ്ഞ ദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ സംസ്‍കാര ചടങ്ങുകൾ നടക്കും. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ് ആശ ഭോസ്ലെ. 1933ല്‍ സാഗ്ലിയിലാണ് ആശ ജനിച്ചത്. സംഗീത കുടുംബമായിരുന്നു അവരുടേത്. ശുദ്ധമാതിയാണ് അമ്മ. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവർ Read More…
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചിക്ക്മഗ്‌ളൂരു: കര്‍ണാടക ചിക്മഗ്ലൂരുവില്‍ വിനോദ സഞ്ചാരത്തിന് പോയി മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. പെണ്‍കുട്ടിയുടെ തലയുടെ വലതു ഭാഗത്തായി ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. വീഴ്ചയില്‍ പരിക്കുകളും ഉണ്ടായിട്ടുണ്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട്ടെ കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതാവുകയായിരുന്നു. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് മൃതദേഹം 1500 അടി താഴ്ചയില്‍ നിന്നും കണ്ടെത്തിയത്.







